മമ്പാട് : ആത്മീയ ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയുമാകണം വിശ്വാസികള്‍ പ്രശ്‌നപരിഹാരം തേടേണ്ടതെന്നും പുണ്യറംസാനെ ആത്മീയതക്ക് മുതല്‍ കൂട്ടാക്കണമെന്നും പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മമ്പാട് അങ്ങാടിയില്‍ റംസാന്‍ ദഅവാ മജ്‌ലിസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ ഡയറക്ടര്‍ റഹ്‌മത്തുള്ള ഖാസിമി, സയ്യിദ് ഫസല്‍പൂക്കോയ തങ്ങള്‍, പഞ്ചായത്തംഗം പി.അബ്ദുല്‍കരീം എന്നിവര്‍ പ്രസംഗിച്ചു.