മദ്റസ 18ന് അടക്കുന്നു

തേഞ്ഞിപ്പലം : സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ കീഴില്‍ ഇന്ത്യയിലും വിദേശത്തുമായുള്ള 8836 മദ്റസകളില്‍ ജനറല്‍ കലണ്ടര്‍ അനുസരിച്ചുള്ള 8708 മദ്റസകള്‍ റംസാന്‍ പ്രമാണിച്ച് 18ന് (ശഅ്ബാന്‍ 27) അടക്കുന്നു. ശവ്വാല്‍ 9 ന് തുറക്കും. സ്കൂള്‍ വര്‍ഷ കലണ്ടര്‍ അനുസരിച്ചുള്ള 128 മദ്റസകള്‍ക്ക് റംസാനില്‍ പ്രത്യേക അവധികള്‍ ഉണ്ടാവില്ല.

അടുത്ത 17ന് മദ്റസകളില്‍ പ്രത്യേക യോഗം ചേര്‍ന്ന് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ ഖുര്‍ആന്‍ പാരായണവും പ്രത്യേക പ്രാര്‍ത്ഥനയും അനുസ്മരണവും നടത്താന്‍ വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റ് ടി.കെ.എം. ബാവ മുസ്‍ലിയാരും ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം മുസ്‍ലിയാരും അഭ്യര്‍ത്ഥിച്ചു.