കുവൈത്ത് : ബഹു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കുവൈത്ത് സിറ്റി ദാറുസ്സുന്നയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഉസ്താദ് അബ്ദുല്‍സലാം മുസ്ലിയാര് അദ്ധ്യക്ഷത വഹിച്ചു. മത സാഹോദര്യത്തിനും സമൂഹത്തിന്റെ ഉന്നമനത്തിനും അങ്ങേയറ്റം പരിശ്രമിച്ച മഹല്‍ വ്യക്തിയും സമുദായത്തിന്റെ അത്താണിയുമായിരുന്നു ബഹുമാനപ്പെട്ട തങ്ങള്‍ . തങ്ങളുടെ വിയോഗം മൂലം സമൂഹത്തിനുണ്ടായ നഷ്ടം നികത്താനാകാത്തതാണ്. ബഹുമാനപ്പെട്ട തങ്ങള്‍ നമുക്ക് കാണിച്ച് തന്ന മാതൃകയിലൂടെയാണ് ഇനിയും നമ്മള് മുന്നോട്ടു പോകേണ്ടതെന്നും ഉസ്താദ് ഓര്‍മ്മിപ്പിച്ചു.
യോഗത്തില്‍ കുഞ്ഞഹമ്മദ് കുട്ടി ഫൈസി സ്വാഗതം പറഞ്ഞു. ശംസുദ്ധീന്‍ മുസ്ലിയാര് , മരക്കാര്‍ കുട്ടി, സെയ്തലവി ഹാജി, മുഹമ്മദലി പകര, ഹംസ കരിങ്കപ്പാറ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബഹുമാനപ്പെട്ട തങ്ങള്‍ക്ക് വേണ്ടി മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ത്ഥനയും സംഘടിപ്പിച്ചിരുന്നു.