കോഴിക്കോട് : 'കരുണയുടെ നോട്ടം കനിവിന്‍റെ സന്ദേശം' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ആതുര സേവനത്തിനായി സഹചാരി റിലീഫ് സെല്ലിലേക്ക് കഴിഞ്ഞ വര്‍ഷം നടത്തിയ പോലെ ഈ വര്‍ഷവും റമസാനില്‍ ആദ്യത്തെ വെള്ളിയാഴ്ച (ഓഗസ്റ്റ് 28) എല്ലാ പള്ളികളിലും മറ്റു കേന്ദ്രങ്ങളിലും ഫണ്ട് ശേഖണം നടത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഫണ്ട് ശേഖരണത്തിനായി ഗൃഹസന്പര്‍ക്ക പരിപാടിയും ലഘുലേഖ വിതരണവും നടത്തും. 29 ന് ശനിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ശാഖാ കമ്മിറ്റികള്‍ ഫണ്ട് ഏല്‍പ്പിക്കും. ഞായറാഴ്ച സംസ്ഥാന ഓഫീസില്‍ നേതാക്കള്‍ ഫണ്ട് സ്വീകരിക്കും.
ഫണ്ട് സ്വീകരിക്കുന്ന ജില്ലാ കേന്ദ്രങ്ങളും സ്വീകരിക്കുന്ന നേതാക്കളും : കാസര്‍ഗോഡ് - സമസ്ത ഓഫീസ് (അബ്ദുല്ല ദാരിമി കൊട്ടില), കണ്ണൂര്‍ - ഇസ്ലാമിക് സെന്‍റര്‍ (റഷീദ് ഫൈസി വെള്ളായിക്കോട്), കോഴിക്കോട് - ഇസ്‍ലാമിക് സെന്‍റര്‍ (സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ), മലപ്പുറം - സുന്നിമഹല്‍ (ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി), ദാറുല്‍ഹുദാ ചെമ്മാട് (സത്താര്‍ പന്തല്ലൂര്‍ ), പാലക്കാട് - സമസ്ത കാര്യാലയം (സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ ), തൃശൂര്‍ - എം.ഐ.സി. മസ്ജിദ് (ഓണന്പിള്ളി മുഹമ്മദ് ഫൈസി), എറണാകുളം - ഇസ്‍ലാമിക് സെന്‍റര്‍ പെരുന്പാവൂര്‍ (ഹബീബ് ഫൈസി കോട്ടോപ്പാടം), ആലപ്പുഴ - ജില്ലാ ഓഫീസ് അന്പലപ്പുഴ (ബഷീര്‍ പനങ്ങാങ്ങര), കൊല്ലം - റസ്റ്റ് ഹൌസ് (ഷാനവാസ് കണിയാപുരം), തിരുവന്തപുരം - നിബ്രാസുല്‍ ഇസ്‍ലാം മദ്റസ കണിയാപുരം (ജവാദ് ബാഖവി), നീലഗിരി - ജുമുഅ മസ്ജിദ് ഗൂഢല്ലൂര്‍ (അലി കെ. വയനാട്), ദക്ഷിണ കന്നഡ - മസ്ജിദ് ബില്‍ഡിംഗ് കല്ലടുക്ക (ഉമ്മര്‍ ദാരിമി), കൊടക് - മുസ്‍ലിം ഓര്‍ഫനേജ് സിദ്ധാപുരം (ആരിഫ് ഫൈസി).
സെക്രട്ടറിയേറ്റ് യോഗത്തില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മഗ്ഫിറത്തിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. സത്യധാരയുടെ പ്രചരണത്തിനായി യു.എ.ഇ.യിലേക്ക് പുറപ്പെടുന്ന കെ.എന്‍.എസ്. മൗലവിക്ക് യാത്രയയപ്പ് നല്‍കി. ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ പനങ്ങാങ്ങര നന്ദിയും പറഞ്ഞു.