ശിഹാബ്‌ തങ്ങള്‍ അനുപമ വ്യക്തിത്വത്തിന്‍റെ ഉടമ : എസ്‌.കെ.എസ്‌.എസ്‌.എഫ്

കാസര്‍കോട്‌ : പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അനുപമ വ്യക്തിത്വത്തിന്‍റെ ഉടമയാണെന്ന്‌ സമസ്‌ത ജില്ലാ സെക്രട്ടറി യു.എം.അബ്ദുല്‍ റഹ്മാന്‍ മൗലവി പറഞ്ഞു. SKSSF ജില്ലാ കമ്മിറ്റി കോണ്‍ഫറന്‍സ്‌ ഹാളില്‍ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാസര്‍ ഫൈസി അനുസ്‌മരണ പ്രഭാഷണം നടത്തി. അബൂബക്കര്‍ സാലൂദ്‌ നിസാമി അദ്ധ്യക്ഷത വഹിച്ചു. ചെര്‍ക്കളം അബ്ദുള്ള, എന്‍.എ.നെല്ലിക്കുന്ന്‌, കെ.ടി.അബ്ദുല്ല മൗലവി, അബ്ദുസലാം ദാരിമി ആലംപാടി, അബ്ബാസ്‌ ഫൈസി പുത്തിഗെ, ടി.പി.അലി ഫൈസി, ബദ്‌റുദ്ദീന്‍ ചെങ്കള, മുഹമ്മദ്‌ അബ്ദുല്‍ ഖാദര്‍, ബഷീര്‍ ദാരിമി, ഹമീദ്‌ കേളോട്ട്‌, എം.എ.ഖലീല്‍, റസാക്ക്‌ ദാരിമി, സത്താര്‍ ചന്തേര തുടങ്ങിയവര്‍ സംസാരിച്ചു. ഇബ്രാഹിം ഫൈസി ജെഡിയാര്‍ സ്വാഗതവും, ഹാരീസ്‌ ദാരിമി ബെദിര്‍ നന്ദിയും പറഞ്ഞു.