പ്രവാചകത്വം

നാല്‍പതാം വയസ്സിലാണ് മുഹമ്മദ് (സ)ക്ക് പ്രവാചകത്വം ലഭിക്കുന്നത്. അക്കാലത്ത് മക്കക്കാര്‍ക്കിടയിലുണ്ടായിരുന്ന ഒരു സമ്പ്രദായമായിരുന്നു തങ്ങളുടെ ഏതെങ്കിലും പ്രത്യേക കാലയളവില്‍ എവിടെയെങ്കിലും പോയിരുന്ന് ഏകാന്ത ധ്യാന നിമഗ്നനാകല്‍. മുഹമ്മദ് (സ) തെരഞ്ഞെടുത്തത് ജബലുന്നുറിലെ ഹിറാഗുഹയാണ്. ആദ്യമാദ്യം റമളാനില്‍ മാത്രമായിരുന്നു തന്റെ ധാന്യമെങ്കിലും പ്രായം നാല്‍പതോടടുത്തപ്പോള്‍ അവിടന്ന് മുഴുസമയവും സന്യാസത്തില്‍ ലയിച്ചിരുന്നു.

ദിവ്യ വെളിപാട്.

ഒരിക്കലവിടന്ന് ഹിറാഗുഹയില്‍ ധ്യാനനിമഗ്നനായിരിക്കുമ്പോള്‍ ഒരു ഭീകര രൂപം വന്ന് കൊണ്ട് പറഞ്ഞു: വായിക്കുക. നിരക്ഷരനായിരുന്നതിനാല്‍ മുഹമ്മദ് (സ)പ്രതികരിച്ചു: ഞാന്‍ വായിക്കുനറിയുന്നവനല്ല. ഏതാനും പ്രാവിശ്യം ഇതാവര്‍ത്തിച്ച ശേഷം മുഹമ്മദ് (സ)യെ ആശ്ലേഷിച്ച് കൊണ്ട് ആരൂപം പ്രവാചകരെ ഓതിക്കേള്‍പിച്ചു. സൃഷ്ടികര്‍മം നടത്തിയ നിന്റെ നാഥന്റെനാമഥേയത്തില്‍ നീ വായിക്കുക. അവന്‍ മനുഷ്യനെ മാംസപുണ്ഡത്തില്‍ നിന്ന് പടച്ചു. നീ വായിക്കുക. പേന കൊണ്ട് (എഴുതാന്‍) പഠിപ്പിച്ച നിന്റെ നാഥന്‍ അത്യുത്തമനാണ്. അവന്‍ മനുഷ്യനെ അറിയാത്ത കാര്യങ്ങള്‍ പഠിപ്പിച്ചവനാണ്.(അലഖ് 1-5). മുഹമ്മദ് (സ)യുടെ പ്രവാചകത്വത്തിന്റെ പ്രാരംഭമായിരുന്നു ഈ സംഭവം.

അനന്തരം പരിഭ്രമ ചിത്തനായി വീട്ടില്‍ മടങ്ങിയത്തിയ മുഹമ്മദ് (സ)യെ ഖദീജ ബീവി ആശ്വസിപ്പിച്ചു. മഹതി പറഞ്ഞു: കുടുംബ ബന്ധം പുലര്‍തത്തുകയും അശരണരെ സഹായിക്കുകയും ചെയ്യുന്ന അങ്ങയെ ദൈവം ഒരിക്കലും കൈവിടുകയില്ല. ഇരുവരും വേദ പണ്ഡിതനായ വറഖതുബ്‌നുനൗഫലിന്റെ യടുത്ത് ചെന്ന് ആന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: പ്രവാചകത്വവമായി മുമ്പ് മൂസാ(അ) യെ സമീപിച്ച അതേ ജീബ്രീല്‍ തന്നെയാണ് മുഹമ്മദി (സ)നും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിന്നീട് സുറത്തുമുസ്സമ്മിലിലെ ഏതാനും സൂക്തങ്ങളോടുകൂടി ഇറങ്ങിയപ്പോള്‍ പ്രവാചകര്‍ സ്വകുടുംബത്തില്‍ പ്രബോധനമാരംഭിച്ചു. ഭാര്യ ഖദീജ, സഹചാരി അബൂബക്ര്‍, ഭൃത്യന്‍ സൈദ്, വളര്‍ത്തുമാതാവ് ഉമ്മുഐമന്‍, ഉമ്മുറുമാന്‍, ഉമ്മിഖൈറ് തുടങ്ങിയവര്‍ പ്രവാചകരില്‍ വിശ്വസിച്ചു. ശേഷം അല്‍പകാലത്തേക്ക് ദി വ്യബോധനം മുടങ്ങിയതിനാല്‍ അവിടത്തേക്ക് ഏറെ മനപ്രയാസംമുണ്ടായങ്കിലും സൂറത്തുളുഹായിലുടെ അല്ലാഹു പ്രഖ്യാപിച്ചു; താങ്കളുടെ നാഥന്‍ താങ്കളെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടില്ല.ഈ സൂക്താവതരണത്തില്‍ ഏറെ ആഹ്‌ളാദവാനായിരുന്നു മുഹമ്മദി (സ).