പാപ്പിനിശ്ശേരി വെസ്റ്റ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയമായ ജാമിഅഃ അസ്അദിയ്യഃ ഇസ്ലാമിയ്യഃ അറബിക് & ആര്‍ട്ട്സ് കോളേജ് 2008-2009 അധ്യയന വര്‍ഷത്തെ അല്‍ അസ്അദി ഫൈനല്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. മട്ടന്നൂര്‍ നാലാങ്കേരി സ്വദേശി ടി.പി. അബ്ദുല്‍ വാഹിദിനാണ് ഒന്നാം റാങ്ക്. കാസര്‍ഗോഡ് ജില്ലയിലെ മൗക്കോട് സ്വദേശി എ.സി. അബ്ദുസ്സമദ് രണ്ടാം റാങ്കും കണ്ണൂര്‍ മരക്കാര്‍കണ്ടി സ്വദേശി എം. മുബാറക് മൂന്നാം റാങ്കും കരസ്ഥമാക്കി.
മട്ടന്നൂര്‍ നാലാങ്കേരി റിട്ടഃ അറബിക് അദ്ധ്യാപകന് പി. മമ്മദിന്റെയും ടി.പി. സാറയുടെയും മകനാണ് അബ്ദുല്‍ വാഹിദ്. കാസര്‍ഗോഡ് മുക്കണ്ണൂര് മൈതാനപ്പള്ളിയിലെ ഹമീദിന്റെയും കോര്ളായിലെ മംതാസിന്റെയും മകനാണ് മുബാറക്
ഖുര്‍ആന്‍ , ഹദീസ്, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, അറബി സാഹിത്യം, മന്തിഖ്, ഗോളശാസ്ത്രം തുടങ്ങിയ മത വിഷയങ്ങളില്‍ അവഗാഹം നേടുന്നതോടൊപ്പം സര്‍വ്വകലാശാല വിദ്യാഭ്യാസവും ഐ.ടി. രംഗത്ത് മികച്ച പരിശീലനവും നേടിയാണ് അല്‍ അസ്അദി ബിരുദ ദാരികള്‍ പുറത്തിറങ്ങുന്നത്.