വിവാഹമോചനം കൂടുതല്‍ സ്വവര്‍ഗരതി നിയമമാക്കിയ രാജ്യങ്ങളില്‍ -റഹ്‌മത്തുല്ലാ ഖാസിമി
കോഴിക്കോട്: വിവാഹമോചനം കൂടുതല്‍ നടക്കുന്നത് സ്വവര്‍ഗരതി നിയമവിധേയമാക്കിയ രാജ്യങ്ങളിലാണെന്ന് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്‌മത്തുല്ലാ ഖാസിമി മൂത്തേടം പറഞ്ഞു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അരയിടത്ത്‌പാലത്ത് നടക്കുന്ന ഖുര്‍ആന്‍ പഠനക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ അമ്പത് ശതമാനത്തിനു മുകളിലാണ് വിവാഹമോചനം നടക്കുന്നത്. ഇന്ത്യയില്‍ ഇതു വളരെ കുറവാണ്. ഭാരതത്തിന്റെ ധാര്‍മിക സംസ്‌കൃതി തകര്‍ക്കുംവിധം സ്വവര്‍ഗരതി നിയമമാക്കാനുള്ള ശ്രമത്തില്‍ നിന്ന് ഭരണകേന്ദ്രങ്ങള്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാംദിന പ്രഭാഷണം എം.പി. അബ്ദുസ്സമദ് സമദാനി ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസല്യാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുറസാഖ് ബുസ്‌താനി സ്വാഗതവും ആര്‍.വി.എ. സലീം നന്ദിയും പറഞ്ഞു.