കുവൈത്ത് സിറ്റി : മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി കുവൈറ്റ് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദിക്റ് മജ്‍ലിസും ഖത്‍മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനാ സദസ്സും അനുശോചന യോഗവും സംഘടിപ്പിച്ചു. അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസ ഹാളില്‍ നടന്ന പരിപാടിയില്‍ പണ്ഡിത പ്രമുഖരും സംഘടനാ നേതാക്കളുമുള്‍പ്പെടെ നിരവധി ആളുകള്‍ സംബന്ധിച്ചു.
ദിക്റ് ഖത്‍മുല്‍ ഖുര്‍ആന്‍ മജ്‍ലിസിനും പ്രാര്‍ത്ഥനക്കും ശംസുദ്ദീന്‍ ഫൈസി മേലാറ്റൂര്‍ , മന്‍സൂര്‍ ഫൈസി, മുസ്ഥഫ ദാരിമി, അബ്ദുന്നാസിര്‍ മൗലവി, ഉസ്‍മാന്‍ ദാരിമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് നടന്ന ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് ഫൈസി കണ്ണാടിപ്പറന്പ് ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഇസ്‍ലാമിക് സെന്‍റര്‍ പുറത്തിറക്കിയ മഹബ്ബത്തെ റസൂല്‍ സി.ഡി. യുടെ പ്രകാശനം ശൈഖ് ബാദ്ഷാക്ക് നല്‍കി ശംസുദ്ദീന്‍ ഫൈസി നിര്‍വ്വഹിച്ചു.
കെ.എം.സി.സി. പ്രസിഡന്‍റ് റഫീഖ് കോട്ടപ്പുറം, ബഷീര്‍ ബാത്ത തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. രായിന്‍ കുട്ടി ഹാജി, അയ്യൂബ്, റാഫി, ഇ.എസ്. അബ്ദുറഹ്‍മാന്‍ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു. ഇല്ല്യാസ് മൗലവി സ്വാഗതവും മന്‍സൂര്‍ ഫൈസി നന്ദിയും പറഞ്ഞു.