മലപ്പുറം: പരിശുദ്ധ റമദാനില്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് ആത്മസംസ്കരണ പ്രവര്‍ത്തനങ്ങളും റിലീഫ് പ്രവര്‍ത്തനങ്ങളും സക്രിയമാക്കാന്‍ സമസ്ത ജില്ലാ പ്രവര്‍ത്തകസമിതി തീരുമാനിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ടി. അബ്ദുല്ല മുസ്ലിയാര് അധ്യക്ഷതവഹിച്ചു. കെ. ആലിക്കുട്ടി മുസ്ലിയാര്, പി.പി. മുഹമ്മദ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.
എസ്.കെ.പി തങ്ങള്‍ (കൊണ്ടോട്ടി), എം.പി. മുഹമ്മദ് മുസ്ലിയാര് (ഏറനാട്), പി.എം. മൊയ്തീന്‍കുട്ടി മുസ്ലിയാര് (വള്ളിക്കുന്ന്), ഹാജി യു. മുഹമ്മദ് ശാഫി (തിരൂരങ്ങാടി), എ. മരക്കാര്‍ ഫൈസി (താനൂര്‍), കെ.കെ.എസ്. തങ്ങള്‍ (തിരൂര്‍), സി.പി.എം. തങ്ങള്‍ (കോട്ടയ്ക്കല്‍), ഖാസിം ഫൈസി പോണനൂര് (പൊന്നാനി), പി.ടി. അലി മുസ്ലിയാര് (പെരിന്തല്‍മണ്ണ), ജാഫര്‍ ഫൈസി പഴമള്ളൂര്‍ (മങ്കട), ഹസന് സഖാഫി (മലപ്പുറം), മജീദ് ഫൈസി വളരാട് (മഞ്ചേരി), ഇ.കെ. കുഞ്ഞമ്മദ് മുസ്ലിയാര് (വണ്ടൂര്‍), കെ.ടി. കുഞ്ഞാന് (നിലമ്പൂര്‍), അബ്ദുള്‍ഖാദിര്‍ ഫൈസി (വേങ്ങര) എന്നിവരെ കണ്വീനര്മാരാക്കി മേഖലാ കമ്മിറ്റികള്‍ രൂപവത്കരിച്ചു.