ഷാര്‍ജ്ജ : 'ധര്‍മ്മ പ്രാപ്തിക്ക് ഖുര്‍ആനിക കരുത്ത്' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ. നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ കാന്പയിനിന് തുടക്കമായി. ഷാര്‍ജ്ജ ഇന്ത്യന്‍ ഇസ്‍ലാമിക് ദഅവാ സെന്‍ററില്‍ നടന്ന പരിപാടി എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവ് ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ്. പ്രസിഡന്‍റ് ശൗക്കത്ത് മൗലവി അധ്യക്ഷത വഹിച്ചു.
ദുബൈ സുന്നി സെന്‍റര്‍ വൈസ് പ്രസിഡന്‍റ് അബ്ദുസ്സലാം ബാഖവി മുഖ്യപ്രഭാഷണം നടത്തി ത്വാഹാ സുബൈര്‍ ഹുദവി പ്രമേയ പ്രഭാഷണം നടത്തി. ദഅവാ സെന്‍റര്‍ പ്രസിഡന്‍റ് അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ , ജനറല്‍ സെക്രട്ടറി അബ്ദുല്ല ചേലേരി, സുലൈമാന്‍ ഫൈസി ചുങ്കത്തറ എന്നിവര്‍ സംസാരിച്ചു.
എസ്.കെ.എസ്.എസ്.എഫ്. സെക്രട്ടറി ഫൈസല്‍ നിയാസ് ഹുദവി സ്വാഗതവും റസ്സാഖ് വളാഞ്ചേരി നന്ദിയും പറഞ്ഞു. കാന്പയിന്‍റെ ഭാഗമായി ഖുര്‍ആന്‍ പാരായണ വേദികള്‍ , വിജ്ഞാന പരീക്ഷകള്‍ , പ്രഭാഷണങ്ങള്‍ , തസ്കിയ്യത്ത് ക്യാന്പുകള്‍ എന്നിവ നടത്തും.