ജിദ്ദ : റമദാനിനെ വരവേല്‍ക്കാന്‍ ജിദ്ദാ ഇസ്‍ലാമിക് സെന്‍റര്‍ 'ഒരുക്കം-09' മുഴുദിന ക്യാന്പ് സംഘടിപ്പിച്ചു. ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്പത് മുതല്‍ രാത്രി ഒന്പത് വരെ നടന്ന ക്യാന്പില്‍ റമദാനും ഖുര്‍ആനും, നോന്പും സന്പൂര്‍ണ്ണതയും, റമദാനിന്‍റെ ശാസ്ത്രീയത, റമദാന്‍ ഒരു ഖുര്‍ആനിക വായന, ബദര്‍ : ആദര്‍ശ പോരാട്ടത്തിന്‍റെ ചരിത്ര പുസ്തകം, നോന്പ് : കര്‍മ്മവും കര്‍മ്മശാസ്ത്രവും തുടങ്ങി ആറ് വിഷയങ്ങളില്‍ എം.കെ. അബൂബക്കര്‍ ബാഖവി ഓമാനൂര്‍ , അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ , അബ്ദുറഊഫ് ഹുദവി അഞ്ചച്ചവിടി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ , അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി, സിദ്ധീഖ് ബാഖവി മണ്ണാര്‍ക്കാട് തുടങ്ങിയ പണ്ഡിതര്‍ ക്ലാസ്സെടുത്തു.
വൈകുന്നേരം നടന്ന 'ടേബില്‍ ടോക്കി' യില്‍ നോന്പ് സംബന്ധമായ മുപ്പതോളം തത്സമയ ചോദ്യങ്ങള്‍ക്ക് പ്രമുഖ പണ്ഡിതരടങ്ങുന്ന പ്രസീഡിയം മറുപടി നല്‍കി.
ജെ.ഐ.സി. ദശ വാര്‍ഷിക പരിപാടികളിലെ പ്രധാന പ്രവര്‍ത്തനങ്ങളായയ നിരാലംബര്‍ക്ക് പത്തു വീടുകള്‍ , കുടുംബത്തിന് പത്തു പുസ്തകങ്ങള്‍ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതിയും അവലോകനവും ചര്‍ച്ച ചെയ്ത ഓപ്പണ്‍ ഫോറം ജെ.ഐ.സി. പ്ലാനിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ഉസ്‍മാന്‍ ഇരിങ്ങാട്ടിരി ഉദ്ഘാടനം ചെയ്യു. ചീഫ് കോ-ഓഡിനേറ്റര്‍ ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു.
ഭാരതത്തിന്‍റെ അറുപത്തി മൂന്നാം സ്വാതന്ത്ര്യ ദിനാഘോഷത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ജെ.ഐ.സി. സ്വാതന്ത്യ ദിന പ്രമേയം ഉസ്മാന്‍ എടത്തില്‍ അവതരിപ്പിച്ചു.
മഗ്‍രിബിന്ന് ശേഷം നടന്ന സമാപന സമ്മേളനം ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ജിദ്ദയിലെത്തിയ ബാഫഖി തങ്ങള്‍ ചാരിറ്റി ട്രസ്റ്റ് പ്രസിഡന്‍റ് സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 'ആത്മ ചൈതന്യത്തിന്‍റെ മുപ്പത് ദിനരാത്രങ്ങള്‍ ' എന്ന വിഷയത്തില്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ റമദാന്‍ പ്രഭാഷണം നടത്തി.