ജിദ്ദ : ജിദ്ദ ഇസ്ലാമിക് സെന്റര്‍ കുളിര്‍മ്മ കുടുംബ വേദി സംഘടിപ്പിച്ച കുടുംബ സംഗമം കുട്ടികള്‍ക്കും കുടുംബത്തിനും വേറിട്ട അനുഭവമായി. ഇരുപത്തിയഞ്ചോളം കൊച്ചു പ്രതിഭകള്‍ പങ്കെടുത്ത കലാപരിപാടികള്‍ കുടുംബസംഗമത്തിന്റെ മുഖ്യ ആകര്‍ഷണീയതയായിരുന്നു. സ്വീറ്റ്സ് സര്‍പ്രൈസ്, ലക്കി ചെയര്‍ , ടങ് ട്വിസ്റ്റ് തുടങ്ങിയ ഗ്രൂപ്പ് തല തത്സമയ മത്സരങ്ങളും നര്‍മ്മ സമസ്യ, ടാലന്റ് ടെസ്റ്റ്, ലക്കി വിന്നര്‍ , തുടങ്ങിയ വ്യക്തിഗത മത്സരങ്ങളും വ്യത്യസ്തവും ശ്രദ്ധേയവുമായി.
സന നസ്റിന് , ഫാത്വിമ വഫ, ഫാത്വിമ റഷ, മനാല്‍ , ഫാത്വിമ ഷാമില, ഹിദാ റോസ്, രസ്ന, യാസിര്‍ , സബ്ന, അഗ്ഫര് , ഇര്‍ഫാനാ തഹ്സിന് തുടങ്ങിയവര്‍ വിവിധ മത്സരങ്ങളിലെ വിജയികളായി.
ഏറെ ശ്രദ്ദേയമായ നര്‍മ്മ സമസ്യ മത്സരത്തില്‍ കൂടുതല്‍ പോയിന്റ് നേടി അബ്ദുല്‍ മുഅയ്മിന് , അഹ്മദ് ഇസ്മാഈല്‍ എന്നിവര്‍ ഒന്നാം സ്ഥാനവും, ഇര്‍ഫാനാ തഹ്സിന് , ആയിശ റബിഅ, അബ്ദുല്‍ വാഹിദ് തുടങ്ങിയവര്‍ രണ്ടാം സ്ഥാനവും നേടി.
ചടങ്ങില്‍ മുപ്പത്തൊന്നംഗ ജെ.ഐ.സി. ബാലവേദിക്ക് രൂപം നല്കി. റമദാനിന് ശേഷം കുട്ടികള്‍ക്ക് മാത്രമായി മുഴുദിന കിഡ്സ് ക്യാന്പ് നടക്കുമെന്നും വിവിധ പ്രതിഭാ പോഷണ സര്‍ഗാത്മക മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
കുടുംബ ബോധനം, മാനസിക അവബോധം, പഠന വിചാരം എന്നീ വിഷയങ്ങളില്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ , സി.കെ.എം. മൗലവി, ടി.പി. ത്വല്‍ഹത്ത് തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.
മത്സര പരിപാടികള്‍ക്ക് ഉസ്മാന് ഇരിങ്ങാട്ടിരി നേതൃത്വം നല്കി. ഷറഫിയ്യ റിലാക്സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന് ഗുഡല്ലൂര്‍ സ്വാഗതവും അബ്ദുല്ല ഗഫൂര്‍ പട്ടിക്കാട് നന്ദിയും പറഞ്ഞു.