മലപ്പുറം: ആത്മീയതയ്‌ക്ക് മങ്ങലോ പോറലോ ഏല്‌പിക്കാതെ ഭൗതികരംഗത്ത് സമുദായത്തെ നയിക്കുകയും വളര്‍ത്തുകയുംചെയ്‌ത അത്യുത്‌കൃഷ്ട നേതാവായിരുന്നു ശിഹാബ്‌തങ്ങളെന്ന് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ്‌മുസ്‌ലിയാര്‍ അനുസ്‌മരിച്ചു.
അല്‌പം സംസാരിച്ച് അധികം അര്‍ഥങ്ങള്‍ സൃഷ്ടിച്ച അത്യപൂര്‍വ വ്യക്തിത്വമായിരുന്നു തങ്ങളെന്ന് സമസ്‌തകേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു.
എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടിമുസ്‌ലിയാര്‍, സമസ്‌തകേരള ഇസ്‌ലാം മതവിദ്യാഭ്യാസബോര്‍ഡ് പ്രസിഡന്റ് ടി.കെ.എം ബാവ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, ഡോ. ബഹാവുദ്ദീന്‍നദ്‌വി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദര്‍, പിണങ്ങോട് അബൂബക്കര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, ഹാജി കെ. മമ്മദ്‌ഫൈസി, പി.പി. മുഹമ്മദ് ഫൈസി, ഉമര്‍ ഫൈസി മുക്കം, നാസ്വിര്‍ ഫൈസി, ഹമീദ്‌ഫൈസി, കാളാവ് സെയ്‌തലവി മുസ്‌ലിയാര്‍, കെ.എ. റഹ്‌മാന്‍ ഫൈസി തുടങ്ങിയവരും അനുശോചിച്ചു.