കരുവാരക്കുണ്ട്: സമസ്‌ത കേരള ജം ഇയ്യത്തുല്‍ ഉലമ മുശാവറ അംഗം, മതവിദ്യാഭ്യാസബോര്‍ഡംഗം, ഫത്‌വ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കെ.കെ. അബ്ദുല്ലമുസ്‌ലിയാരുടെ ഒന്നാം ആണ്ടുദിനത്തോടനുബന്ധിച്ച് അനുസ്‌മരണവും പ്രാര്‍ഥനാസദസ്സും നടത്തുന്നു. കരുവാരക്കുണ്ട് റെയ്‌ഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ 10ന് വൈകീട്ട് നാലിന് പുന്നക്കാട് നജാത്ത് സെന്ററിലാണ് പരിപാടികള്‍ നടക്കുക. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ഉദ്‌ഘാടനംചെയ്യും. നിരവധി മതപണ്ഡിതന്മാര്‍ സംബന്ധിക്കും