ഖാസിസ്ഥാനം: സമസ്‌ത മുശാവറയുടെ ആവശ്യം അംഗീകരിച്ചു

മലപ്പുറം : സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌തങ്ങളുടെ നിര്യാണംമൂലം ഒഴിവുവന്ന നാനൂറില്‍പ്പരം മഹല്ലുകളുടെ ഖാസിസ്ഥാനം ഏറ്റെടുക്കണമെന്ന സമസ്‌ത മുശാവറയുടെ ആവശ്യം പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌തങ്ങള്‍ സ്വീകരിച്ചു.

കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌ തുടങ്ങിയ സമസ്‌ത ജില്ലാ ഭാരവാഹികളും വിവിധ മഹല്ലത്തുകാരുടെയും അഭ്യര്‍ഥനയെത്തുടര്‍ന്നായിരുന്നു ഈ ആവശ്യമുന്നയിച്ചത്‌. ഇതുസംബന്ധിച്ച്‌ കമ്മിറ്റികള്‍ സമസ്‌തയുമായി ബന്ധപ്പെടണമെന്ന്‌ മുശാവറ നിര്‍ദേശിച്ചു.

ശിഹാബ്‌തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താനും പ്രത്യേകം പ്രാര്‍ഥന നടത്താനും വേണ്ടി വിളിച്ചുചേര്‍ത്തതായിരുന്നു മുശാവറ. 'സമസ്‌തയും പാണക്കാട്‌ കുടുംബവും' പുസ്‌തകം പ്രസിദ്ധീകരിക്കാന്‍ യോഗം തീരുമാനിച്ചു.

യോഗത്തില്‍ പ്രസിഡന്റ്‌ കാളമ്പാടി മുഹമ്മദ്‌മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.