ശിഹാബ്‌തങ്ങള്‍ സ്‌മാരക ഇസ്‌ലാമിക് സെന്റര്‍ തുടങ്ങി
കൊണ്ടോട്ടി: പെരുവള്ളൂര്‍ നടുക്കരയില്‍ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റികള്‍ സ്ഥാപിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്‌മാരക ഇസ്‌ലാമിക് സെന്ററും ലൈബ്രറിയും സയ്യിദ് അബ്ബാസലി ശിഹാബ്‌തങ്ങള്‍ ഉദ്‌ഘാടനംചെയ്‌തു. ടി.പി. അസൈന്‍ അധ്യക്ഷതവഹിച്ചു. മഅ്‌മൂല്‍ ഹുദവി വണ്ടൂര്‍, ഇ. മുഹമ്മദ് ഫൈസി, കെ.സി. മുഹമ്മദ് ബാഖവി, കെ. നാസര്‍, ഇ. അബ്ദുറഹിമാന്‍ ഫൈസി, എം. അബ്ബാസ്, സി.പി. മൊയ്‌തീന്‍കുട്ടി ഹാജി, കെ. മുഹമ്മദ്‌ഹാജി, പി. മുഹമ്മദ്‌ഹാജി, എല്‍. ഷറഫുദ്ദീന്‍ ദാരിമി, കെ. സിറാജ് എന്നിവര്‍ പ്രസംഗിച്ചു.