റംസാന്‍ പ്രഭാഷണത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലപ്പുറം : എസ്.കെ.എസ്.എസ്.എഫ്. മുണ്ടുപറന്പ് മഹല്ല് കമ്മിറ്റി നടത്തുന്ന റംസാന്‍ പ്രഭാഷണത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 26 (ഇന്ന്) മുതല്‍ എട്ട് ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണം മഹല്ല് പ്രസിഡന്‍റ് കെ.പി. ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്പതരക്ക് മുണ്ടുപറന്പ് ഖിദ്മത്തുല്‍ ഇസ്‍ലാം മദ്റസയിലാണ് പ്രഭാഷണം നടക്കുക.

ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ , മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട്, അഹമ്മദ് ബാഖവി എടപ്പറ്റ, മുസ്തഫ അശ്റഫി കക്കുപടി, മുസ്തഫ വടക്കും മുറി, യൂനുസ് ദാരിമി താണിക്കുത്ത് എന്നിവര്‍ പ്രഭാഷണം നടത്തും. സെപ്തംബര്‍ മൂന്നിന് നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.