ഇസ്ലാം സ്വീകരിക്കുന്നതെങ്ങിനെ?

ഇസ്‌ലാം സ്വീകരിക്കുന്നതെങ്ങിനെ?

ഇസ്‌ലാം സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍, അതുള്‍ക്കൊള്ളാന്‍ മാനസികമായി തയ്യാറെടുത്ത് കഴിഞ്ഞാല്‍ prabodhakan@yahoo.com എന്ന വിലാസത്തില്‍ ഇസ്‌ലാം സ്വീകരിക്കാനുള്ള താങ്കളുടെ തീരുമാനം അറിയിക്കുക അതോടൊപ്പം താങ്കളുമായി ബന്ധപ്പെടാവുന്ന പൂര്‍ണ അഡ്രസും ഫോണ്‍ നമ്പറും അയക്കുക. ഞങ്ങള്‍ താങ്കളുമായി ബന്ധപ്പെടുകയും ഇസ്‌ലാമിനെക്കുറിച്ച് താങ്കള്‍ക്കുള്ള അവബോധവും ഇസ്‌ലാം സ്വീകരിക്കുന്നതിന് പിന്നിലെ ലക്ഷ്യങ്ങളും, താങ്കളുടെ കുടുംബ സാമൂഹിക പശ്ചാത്തലങ്ങളും അന്വേശിച്ചറിയും. താങ്കളുടെ തീരുമാനം ആത്മാര്‍ഥമാണെന്ന് ബോധ്യപ്പെട്ടാല്‍ ഇസ്‌ലാമിലേക്ക് കടന്നു വരേണ്ട രൂപങ്ങളെ കുറിച്ച് പറഞ്ഞ് തരികയും പിന്നീടുള്ള കാര്യങ്ങളില്‍ താങ്കളെ സഹായിക്കുകയും ചെയ്യും. ഇന്‍ശാ അല്ലാഹ്.

ഇസ്‌ലാം സ്വീകരിക്കാന്‍ മാനസികമായി തയ്യാറെടുക്കുന്നതോടൊപ്പം ശാരീരികമായും ചില തയ്യാറെടുപ്പുകള്‍ വേണ്ടതുണ്ട്. ഇസ്‌ലാമിലേക്കുള്ള മതമാറ്റ വാചകം ഉച്ചരിക്കാന്‍ പോകുന്നതിന് മുമ്പ് ശരീരത്തിലെ അനാവശ്യ രോമങ്ങള്‍ ക്ഷൗരം ചെയ്ത് ഇസ്‌ലാമിലേക്ക് പ്രവേശിക്കുന്നു എന്ന ഉദ്ദേശത്തോടെ ശരീരം പൂര്‍ണമായും കുളിക്കുക. താങ്കള്‍ക്കുള്ളതില്‍ വച്ച് ഏറ്റവും നല്ല വസ്ത്രം ധരിച്ച് സുഗന്ദം പൂശുക. പിന്നീട് പൂര്‍ണ മനശ്ശുദ്ധിയോടു കൂടെ അശ്ഹദു അന്‍ ലാ ഇലാഹ ഇല്ല ല്ലാഹ്. വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹൂ വ റസൂലുല്ലാഹ്. എന്ന് ഉച്ചരിക്കുക. ഇത് ഏതെങ്കിലും ഇസ്‌ലാമിക പണ്ഡിതരുടെ സാനിദ്ധ്യത്തിലാകുന്നത് നല്ലതാണ്. അതോടെ താങ്കള്‍ ഇസ്‌ലാം മത വിശ്വാസിയായി തീരുന്നതാണ്. അഥവാ താങ്കളുടെ ജീവിതവും മരണവും താങ്കളെ സൃഷ്ടിച്ച നാഥന് വേണ്ടി മാത്രമാക്കി അവനു കീഴടങ്ങിക്കഴിഞ്ഞു.

മുകളില്‍ പറഞ്ഞ വാചകം ഹൃദയത്തില്‍ വിശ്വസിച്ച് നാവു കൊണ്ട് പ്രഖ്യാപിക്കുകയാണ് വേണ്ടത്.

1) അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹന്‍ ആരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.

2) മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.

എന്നതാണതിന്റെ അര്‍ത്ഥം.