ശിഹാബ് തങ്ങള്‍ മഹദ്‌വ്യക്തി - റഹ്‌മത്തുല്ല ഖാസിമി
പൂനൂര്‍ : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പാവങ്ങളുടെ ഒപ്പം നിന്ന് ജീവിതം നയിച്ച മഹദ്‌വ്യക്തിയായിരുന്നെന്ന് ഖുര്‍ - ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്‌മത്തുല്ല ഖാസിമി മൂത്തേടം അഭിപ്രായപ്പെട്ടു. പൂനൂരില്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ എം.എല്‍.എ. സി. മോയിന്‍കുട്ടി ഉദ്‌ഘാടനം ചെയ്‌തു. സെന്റര്‍ ചെയര്‍മാന്‍ എം.പി. ആലിഹാജി അധ്യക്ഷത വഹിച്ചു. നാസിര്‍ ഫൈസി കൂടത്തായി, അബ്ദുറസാഖ് ദാരിമി, സി.പി. ബഷീര്‍, ഒ.വി. മൂസ, വാഴയില്‍ ലത്തീഫ്, അബ്ദുല്‍ ബാരി എന്നിവര്‍ പ്രസംഗിച്ചു. ഇഖ്‌ബാല്‍ പൂനൂര്‍ സ്വാഗതവും സയ്യിദ് മന്‍സൂര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.