അബൂദാബി : സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മാതൃകാ യോഗ്യനായ നേതാവായിരുന്നുവെന്ന് അബൂദാബി സുന്നി സെന്‍റര്‍ പ്രസിഡന്‍റ് എം.പി. മമ്മിക്കുട്ടി മുസ്‍ലിയാര്‍ പ്രസ്താവിച്ചു. രാഷ്ട്രീയ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്പോഴും ധാര്‍മിക മൂല്യങ്ങള്‍ സൂക്ഷിക്കുകയും മത സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ഒട്ടനവധി മഹല്ലുകളുടെ ഖാസി സ്ഥാനം വഹിക്കുകയും ചെയ്തുവെന്നതാണ് അദ്ദേഹത്തിന്‍റെ സവിശേഷത. തങ്ങളുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും കരുത്ത് പകര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമസ്തയില്‍ നിന്ന് ചിലയാളുകള്‍ പുറത്താക്കപ്പെട്ടപ്പോള്‍ യോജിപ്പിന്‍റെ മാര്‍ഗ്ഗം ആരാഞ്ഞ ചില സമുദായിക നേതാക്കളുടെ മുന്നില്‍ ചര്‍ച്ചകള്‍ ശിഹാബ് തങ്ങളുടെ മധ്യസ്ഥതയിലാവണമെന്ന നിര്‍ദ്ദേശമാണ് സമസ്ത പ്രധാനമായും മുന്നോട്ട് വെച്ചത്. എന്നാല്‍ അന്ന് കേവലം രാഷ്ട്രീയ നേതാവായ ശിഹാബ് തങ്ങള്‍ മത സംഘടനയിലെ പ്രശ്നങ്ങള്‍ക്ക് മധ്യസ്ഥനാവാന്‍ പറ്റില്ലെന്ന് പറഞ്ഞ വിഘടിതര്‍ ഇന്ന് ശിഹാബ് തങ്ങള്‍ ഐക്യം ആഗ്രഹിച്ചിരുന്നുവെന്ന് പറഞ്ഞ് വിലപിക്കുന്നത് അപഹാസ്യമാണെന്ന് മമ്മിക്കുട്ടി മുസ്‍ലിയാര്‍ പറഞ്ഞു. പൂക്കോയ തങ്ങളുടെയും ശിഹാബ് തങ്ങളുടെയം പ്രവര്‍ത്തനം കണ്ട് വളര്‍ന്ന സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ സമൂഹത്തിന്‍റെ നേതൃത്വം ഏറ്റെടുക്കുന്നത് ആശ്വാസകരമാണെന്നും പിതാവിന്‍റെയും ജേഷ്ടന്‍റെയും പാത പിന്‍പറ്റി സമൂഹത്തെ നയിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും മമ്മിക്കുട്ടി മുസ്‍ലിയാര്‍ പ്രത്യാശിച്ചു. എസ്.കെ.എസ്.എസ്.എഫ് അബൂദാബി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വേനല്‍ സംഗമത്തില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടക്കുകയായിരുന്നു അദ്ദേഹം. അബൂദാബി സുന്നി സെന്‍റര്‍ സെക്രട്ടറി ഡോ. അബ്ദുറഹ്‍മാന്‍ മൗലവി ഒളവട്ടൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദുറഊഫ് അഹ്സനി അദ്ധ്യക്ഷത വഹിച്ചു. സുന്നി സെന്‍റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ അബ്ദുറഹീം മുസ്‍ലിയാര്‍ , അബൂദാബി കെ.എം.സി.സി. സെക്രട്ടറി ശറഫുദ്ദീന്‍ മംഗലാട് എന്നിവര്‍ പ്രസംഗിച്ചു. അലവിക്കുട്ടി ഹുദവി മുണ്ടംപറന്പ്, മുഹമ്മദ് ബിന്‍ അലി സഖാഫി കല്ലാമൂല എന്നിവര്‍ ക്ലാസെടുത്തു. സയ്യിദ് നൂറുദ്ദീന്‍ തങ്ങള്‍ ശൈഖുനാ കെ.ടി. ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ പ്രാര്‍ത്ഥനക്ക്ക നേതൃത്വം നല്‍കി. എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ല വര്‍ക്കിംഗ് സെക്രട്ടറി മുഹമ്മദ് കുട്ടി സ്വാഗതവും ജില്ലാ സെക്രട്ടറി ഫൈസല്‍ പയ്യനാട് നന്ദിയും പറഞ്ഞു. ക്യാന്പ് അമീര്‍ റഫീഖുദ്ദീന്‍ തങ്ങള്‍ ക്യാന്പിനെ കുറിച്ച് വിശദീകരണം നടത്തി. പ്രസിഡന്‍റ് അബ്ദുറഹ്‍മാന്‍ തങ്ങള്‍ , അസീസ് കളിയാടന്‍ , അബ്ദുല്‍ അസീസ് മൗലവി, ശാഫി വെട്ടിക്കാട്ടിരി, ശഹീന്‍ തങ്ങള്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. വൈകുന്നേരം നടന്ന ദിക്റ്-ദുആ മജ്ലിസിന്ന് സുന്നി സെന്‍റര്‍ നേതാക്കളായ പല്ലാര്‍ മുഹമ്മദ് കുട്ടി മുസ്‍ലിയാര്‍ , സഅദ് ഫൈസി, അബ്ദുല്ല ഫൈസി വെള്ളില എന്നിവര്‍ നേതൃത്വം നല്‍കി. ശിഹാബ് തങ്ങളുടെ സഹോദരീപുത്രന്‍ സയ്യിദ് ജിഫ്‍രി തങ്ങള്‍ സംബന്ധിച്ചു.