Showing posts with label sahaba charithram. Show all posts
Showing posts with label sahaba charithram. Show all posts

അബു ഹുറയ്റ(റ)യ്ക്ക് എങ്ങനെ ആ പേരു കിട്ടി?

അബു ഹുറയ്റ(റ)യ്ക്ക് അല്ലാഹുവിനെ കാണുവാനുള്ള ആഗ്രഹം വളരെയധികം വര്‍ധിച്ചു. അദ്ദേഹത്തിന്‍റ്റെ സന്ദര്‍ഷകര്‍ അദ്ദേഹത്തിന്‍റ്റെ അസുഖം മാറുന്നതിനായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. പക്ഷേ അദ്ദേഹം അല്ലാഹുവിനോട് ഇപ്പ്രകാരം അപേക്ഷി ച്ചു, "ഓ അല്ലാഹ്, ഞാന്‍ നിന്നെ കാണുവാന്‍ വളരെയധികം ഇഷ്ടപെടുന്നു. എന്നെ കാണുവാനും നീ വളരെയധികം ഇഷ്ടപ്പെടണേ".

ഹിജ്ര അന്‍പത്തിഒന്‍പതാം വര്‍ഷം, തന്‍റ്റെ എഴുപത്തിഎട്ടാം വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹത്തെ കബറടക്കിയത് അനുഗ്രഹീത സ്ഥലമായ 'അല്‍ ബഖീ' യിലാണ്. കബറടക്കത്തിനു ശേഷം തിരികെ പോകും വഴി ആളുകള്‍, അദ്ദേഹം പ്രവാചകനെ(സ്വ) കുറിച്ചു പഠിപ്പിച്ചു കൊടുത്ത ഹദീസുകള്‍ ഉരുവിട്ടുകൊണ്ടിരുന്നു.

അക്കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു, "അദ്ദേഹത്തിന് എങ്ങനെ അബു ഹുറയ്റ എന്ന് പേര്' കിട്ടി?". ഇതു കേട്ട അബു ഹുറയ്റ(റ)യുടെ ഒരു സുഹൃത്ത് പറഞ്ഞു, "ഇസ്ലാമില്‍ വരുന്നതിന്മുന്‍പ് അദ്ദേഹത്തിന്‍റ്റെ പേര് 'അബ്ദ് ഷംസ്' എന്നായിരുന്നു. ഇസ്ലാം സ്വീകരിച്ചതിനുശേഷം പ്രവാചകന്‍ അദ്ദേഹത്തെ 'അബ്ദ് അര്‍റഹ്മാന്‍' എന്ന് വിളിച്ചു. അദ്ദേഹത്തിന് മൃഗങ്ങളോട് വളരെയധികം കാരുണ്യമായിരുന്നു. അദ്ദേഹത്തിന് ഒരു പൂച്ചയുണ്ടായിരുന്നു. എന്നും അതിന് ഭക്ഷണം കൊടുക്കുകയും, കൂടെ കൊണ്ട് നടക്കുകയും, കൂടെ താമസിപ്പിക്കുകയും ചെയ്തു. ആ പൂച്ച അദ്ദേഹത്തിന്‍റ്റെ നിഴല്‍ പോലെ എപ്പോഴും അദ്ദേഹത്തിന്‍റ്റെ കൂടെ നടന്നു. അങ്ങനെ അദ്ദേഹത്തിന്‍റ്റെ പേര്' അബു ഹുറയ്റ എന്നായി. അബുഹുറയ്റ എന്നു വെച്ചാല്‍ 'പൂച്ചകുഞ്ഞിന്‍റ്റെ പിതാവ്' എന്നാണര്‍ത്ഥം. അല്ലാഹു അദ്ദേഹത്തോട് സംതൃപ്തനാകട്ടെ."

അബു ഹുറയ്റ എങ്ങനെ വളരെയധികം ഹദീസുകള്‍ നിവേദനം ചെയ്യുന്നു?

അബു ഹുറയ്റ (റ) നിവേദനം ചെയ്തത്... ആളുകള്‍ എപ്പോഴും പറയാറുണ്ടായിരുന്നു, "അബു ഹുറയ്റ എങ്ങനെ വളരെയധികം ഹദീസുകള്‍ നിവേദനം ചെയ്യുന്നു?"

ഉള്ളത്‌ പറഞ്ഞാല്‍ ഞാന്‍ അല്ലാഹുവിന്‍റ്റെ പ്രവാചകന്‍റ്റെ കൂടെ വളരെയധികം സമയം ചിലവഴിക്കുവാന്‍ എപ്പോഴും ശ്രമിക്കുന്നു. ഞാന്‍ കൂടിയതരം ഭക്ഷണം കഴിച്ചിട്ടില്ല, വര്‍ണ്ണങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ചിട്ടില്ല. തന്നെയുമല്ല എനിക്കു സേവനത്തിനു പരിചാരകരുമില്ലായിരുന്നു.

വിശപ്പ്‌കാരണം ഞാന്‍ എന്‍റ്റെ വയറു കല്ലുകൊണ്ട് അമര്‍ത്തി പിടിക്കുമായിരുന്നു. എനിക്ക് അറിയാമെങ്കിലും ഞാന്‍ ആരോടെങ്കിലും ഖുറാന്‍റ്റെ ഒര് വരി ഓതുവാന്‍ പറയുമായിരുന്നു. അതിനുശേഷം അദ്ദേഹം എന്നെ വീട്ടില്‍ കൊണ്ടു പോയി ഭക്ഷണം നല്‍കുമെന്ന് കരുതിയാണു്‌ ഞാന്‍ അങ്ങനെ ചെയ്യാറുള്ളത്. അക്കൂട്ടത്തില്‍ പാവങ്ങളോട് ഏറ്റവും ഉദാരന്‍ ജാഫര്‍ ബിന്‍ അബി ത്വാലിബ് (റ) ആയിരുന്നു.

അദ്ദേഹം ഞങ്ങളെ അദ്ദേഹത്തിന്‍റ്റെ വീട്ടില്‍ കൊണ്ടു പോയി, അവിടെ എന്ത് ഭക്ഷണമുണ്ടോ അതു നല്‍കുമായിരുന്നു. ചിലപ്പോള്‍ അവിടെ ഒന്നും കഴിക്കുവാന്‍ കാണില്ല. അപ്പോള്‍ പാത്രത്തില്‍ മിച്ചമിരിക്കുന്ന വെണ്ണയോ മറ്റോ ഞങ്ങള്‍ തുടച്ച് കഴിക്കുമായിരുന്നു

എന്തിനാണു്‌ അബു ഹുറയ്റ കരയുന്നതു്‌?

അബു ഹുറയ്റ (റ), തിഹാമയില്‍ കുറേ നാള്‍ താമസിച്ചു. ഹിജ്ര ഏഴാം വര്‍ഷത്തിന്‍റ്റെ തുടക്കത്തിലാണു അദ്ദേഹം മദീനയില്‍ എത്തിചേര്‍ന്നത്. ടെ അദ്ദേഹത്തിന്‍റ്റെ ഗോത്രവും ഉന്‍ടായിരുന്നു.റസൂല്‍(സ) കയ്ബറില്‍ പോയ സമയമായിരുന്നു അത്.അബു ഹുറയ്റ (റ) അഹല്‍ സുഫ്ഫ യിലെ മറ്റുള്ളവരോടൊപ്പം പ്രവാചകന്‍ വരുന്നതും കാത്തു താമസിചു.
അബു ഹുറയ്റ (റ) ഒറ്റയ്ക്കായിരുന്നു. അവിവാഹിതന്‍ കൂടെ തന്‍റ്റെ ഉമ്മ മാത്രം. അബു ഹുറയ്റ (റ) യുടെ ഉമ്മ അപ്പോഴും മുസ്ലിമായിരുന്നില്ല. തന്‍റ്റെ ഉമ്മ മുസ്ലിമാകു വാന്‍ അബു ഹുറയ്റ (റ) അങേയറ്റം ആഗ്രഹിച്ചിരുന്നു. അതിനു വേന്‍ടി അദ്ദേഹം ഒരുപാട് പ്രാര്‍ധിക്കുകയും, ശ്രമിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹത്തിന്‍റ്റെ ഉമ്മ എല്ലാ തവണയും അതിനെ നിഷിതമായി എതിര്‍ത്തു.

ഒരു ദിവസം, അബു ഹുറയ്റ (റ) പതിവു പോലെ, തന്‍റ്റെ മാതാവിനെ ഇസ്ലാമിലേക്കു ക്ഷണിച്ചു. അല്ലാഹുവില്‍ മാത്രം വിഷ്വസിക്കുവാനും, പ്രവാചകനെ (സ) പിന്തുടരുവാ നും, അദ്ദേഹം തന്‍റ്റെ മാതാവിനോടു അപേക്ഷിച്ചു. പക്ഷേ, അവര്‍ അതിനെ എതിര്‍ക്കു കയും, പ്രവാചകനെ (സ) അവഹേളിച്ചു സംസാരിക്കുകയും ചെയ്തു.

നിറഞ്ഞ കണ്ണുകളോടുകൂടി അബു ഹുറയ്റ(റ), പ്രവാചകന്‍റ്റെ (സ) അടുക്കല്‍ ചെന്നു. "എന്തിനാണു്‌ അബു ഹുറയ്റ കരയുന്നതു്‌? പ്രവാചകന്‍ ചോദിച്ചു."ഞാന്‍ എന്‍റ്റെ ഉമ്മയെ സ്തിരമായി ഇസ്ലാമിലേക്കു ക്ഷണിക്കുന്നു. പക്ഷേ, എന്‍റ്റെ ഉമ്മ എപ്പൊഴും അതിനെ നിരസിക്കുന്നു. ഇന്നു ഞാന്‍ എന്‍റ്റെ ഉമ്മയെ വീന്‍ടും ഇസ്ലാമിലേക്കു ക്ഷണിച്ചു. പക്ഷേ എന്‍റ്റെ മനസ്സിന്നു വിഷമം വരുന്ന കാര്യങളാണു എന്‍റ്റെ ഉമ്മ എന്നോടു പറഞ്ഞത്. അബു ഹുറയ്റയുടെ ഉമ്മയുടെ മനസ്സിനെ ഇസ്ലാമിലേക്കു ചായ്ക്കുവാന്‍ അല്ലാഹുവിനോടു അങു്‌ ദയവു ചെയ്തു പ്രാര്‍ധിച്ചാലും." പ്രവാചകന്‍ (സ), അബു ഹുറയ്റയുടെ അഭ്യര്‍തന സ്വീകരിക്കുകയും, അല്ലാഹുവിനോടു അപ്രകാരം പ്രാര്‍ധിക്കുകയും ചെയ്തു.

അബു ഹുറയ്റ (റ) പറഞ്ഞു, "അതിനു ശേഷം ഞാന്‍ വീട്ടില്‍ ചെന്നു. വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നു. അകത്ത് വെള്ളം ഒഴുകുന്ന ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ അകത്ത് കയറുവാന്‍ ശ്രമിച്ചപ്പോള്‍ എന്‍റ്റെ ഉമ്മ എന്നൊടു ഇപ്രകാരം പറഞു. "അബു ഹുറയ്റ അവിടെ നില്ക്കുക!" അല്പ സമയത്തിന്നു ശേഷം എന്നോട് അകത്തു കയറി ചെല്ലുവാന്‍ പറഞ്ഞു. എന്നിട്ട് എന്നോടു ഇപ്രകാരം പറഞ്ഞു."ആരാധനയ്ക്കു അര്‍ഹന്‍ അല്ലാഹു വല്ലാതെ മറ്റാരുമില്ലെന്നും, മുഹമ്മദ് നബി അല്ലാഹുവിന്‍റ്റെ പ്രവ്വാചകനും അടിമയുമാണെന്നും ഞാന്‍ സാക്‌ഷ്യം വഹിക്കുന്നു." സന്തോഷം നിറഞ്ഞ മനസ്സുമ്മായി ഞാന്‍ പ്രവാചകന്‍റ്റെ അടുക്കലേക്കു തിരിച്ചു ചെന്നു. എന്നിട്ടു ഇപ്രകാരം പറഞു. "സ്വന്തോഷ വാര്‍ത്ത, അല്ലാഹുവിന്‍റ്റെ പ്രവാചകനെ. അല്ലാഹു അങയുടെ പ്രാര്‍തന്യ്ക്കു ഉത്തരം നല്കിയിരിക്കുന്നു. അല്ലാഹു, അബു ഹുറയ്റയുടെ ഉമ്മയെ ഇസ്ലാമിലേക്ക് തിരിചു.

അബു ദര്‍ ഗിഫാറി(റ) പറഞ്ഞു."ഈ ഭവനത്തിന്റ്റെി ഉടമസ്തന്‍ നമ്മളെ എക്കാലവും ഇതില്‍ താമസിക്കുവാന്‍ അനുവദിക്കില്ല."

പ്രവാചകന്‍റ്റെ(സ്വ) മരണ ശേഷം മദീനയില്‍ താമസിക്കുക എന്ന കാര്യം അബു ദര്‍ ഗിഫാറിക്കു(റ) വളരെ പ്രയസകരമായി തീര്‍ന്നു. പ്രവാചകന്‍റ്റെ മരണത്താലുള്ള ദുഃഖം കാരണമായിരുന്നു അത്. മദീന പ്രവാചകന്‍റ്റെ ഓര്‍മകളാല്‍ നിറഞ്ഞു നിന്നു.

അദ്ദേഹം അവിടെ നിന്നും സിറിയയിലെ മരുഭൂമിയിലേയ്ക്കു യാത്ര തിരിച്ചു. അബൂബെ ക്കറിന്‍റ്റെയും(റ), ഉമറിന്‍റ്റെയും(റ) ഖിലാഫത്തു കാലത്ത് അദ്ദേഹം സിറിയയില്‍ത്തന്നെ താമസിച്ചു. ഉത്'മാന്‍റ്റെ(റ) ഖിലാഫത്ത് കാലത്ത്, അബു ദര്‍ ഗിഫാറി(റ) ദമാസ്കസ്സി ലായിരുന്നു താമസിച്ചത്. മുസ്ലീമുകള്‍ ഇസ്ലാമില്‍നിന്നും അകലുന്നതും, സുഖങ്ങളുടെയും, സൌകര്യങ്ങളുടെയും പിന്നാലെ പൊകുന്നതിനും അദ്ദേഹം സാക്ഷ്യം വഹിച്ചു.

ഇഹലോകത്തിനു വേണ്ടിയുള്ള മുസ്ലിമുകളുടെ പരക്കം പായ്ച്ചില്‍ കണ്ടിട്ട് അദ്ദേഹ ത്തിന്നു വല്ലാതെ വിഷമം ഉണ്ടായി. അതുകാരണം ഉത്'മാന്‍(റ) അദ്ദേഹത്തെ മദീനയി ലേയ്ക്കു ക്ഷണിച്ചു. അവിടെയും സ്ഥിതി അതുതന്നെ ആയിരുന്നു.

അക്കാരണത്താല്‍ അബു ദര്‍ ഗിഫാറിയോട്(റ) മദീനയുടെ സമീപത്തുള്ള "അല്‍ റബതാഹ്" എന്ന ചെറിയ ഗ്രാമത്തിലേയ്ക്ക് പോകുവാന്‍ ഉത്'മാന്‍(റ) പറഞ്ഞു. അങ്ങനെ അബു ദര്‍ ഗിഫാറി(റ) അവിടെ ആളുകളില്‍ നിന്നും അകന്ന് താമസിച്ചു. പ്രവാചകന്‍റ്റെയും സഹാബാക്കളുടെയും ജീവിതശൈലി മുറുകെ പിടിച്ചു കൊണ്ടാ യിരുന്നു അദ്ദേഹത്തിന്‍റ്റെ ജീവിതം.

ഒരിക്കല്‍ ഒരാള്‍ അദ്ദേഹത്തിന്‍റ്റെ വീട്ടില്‍ ചെന്നു. വീട്ടിനകത്ത് അധികം സാധനങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇതു കണ്ട അയാള്‍ അബു ദര്‍ ഗിഫാറിയോട്(റ) ഇപ്പ്രകാരം ചോദിച്ചു, "താങ്കളുടെ മുതലുകളൊക്കെ (സംബാധ്യമൊക്കെ) എവിടെ?"

ഇതു കേട്ട അബു ദര്‍ ഗിഫാറി(റ) പറഞ്ഞു, "ഞങ്ങള്‍ക്ക് അങ്ങ് അകലെ ഒരു ഭവനമുണ്ട് (മരണാന്തര ജീവിതമാണ്' അദ്ദേഹമിവിടെ ഉദ്ദേശിച്ചത്), ഞങ്ങളുടെ ഏറ്റവും നല്ല സംബാധ്യം മുഴുവനും അവിടെയാണ്" അബു ദര്‍ ഗിഫാറി(റ) പറഞ്ഞത് മനസ്സിലായ അയാള്‍ പറഞ്ഞു, "എന്നാലും ഇവിടെ താമസിക്കു ന്നിടത്തോളം കാലം നിങ്ങള്‍ക്ക് എന്തെങ്കിലും സംബാധ്യം വേണം". "ഈ ഭവനത്തിന്‍റ്റെ ഉടമസ്തന്‍ നമ്മളെ എക്കാലവും ഇതില്‍ താമസിക്കുവാന്‍ അനുവദിക്കില്ല." അബു ദര്‍ ഗിഫാറി(റ) പറഞ്ഞു.

മറ്റൊരിക്കല്‍ സിറിയയിലെ അമീര്‍, അബു ദര്‍ ഗിഫാറിക്ക്(റ) തന്‍റ്റെ ജീവിത ചിലവി നായി മുന്നുര്‍ ദിനാര്‍ കൊടുത്തു. അദ്ദേഹമത് തിരിച്ചു നല്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു, "എന്നെക്കാളും അര്‍ഹതപെട്ട മറ്റൊരാളെ അമീര്‍ കണ്ടില്ലെ?".

അബു ദര്‍ ഗിഫാറി(റ) മരണം വരെയും തന്‍റ്റെ ലളിതമായ ജീവിതം അല്ലാഹുവില്‍ അര്‍പിച്ചുകൊണ്ട് തുടര്‍നു. അദ്ദേഹം ഹിജ്ര 32ആം വര്‍ഷം ഈ ലോകത്തൊടു വിട പറഞ്ഞു.

അബൂബക്കര്‍ സിദ്ദീഖും (റ) മാലാഖയും

ഒരു ദിവസം ഒരാള്‍ അബൂബക്കര്‍ സിദ്ദിഖിനെ(റ) ചീത്ത പറയുകയായിരുന്നു. പ്രവാച കന്‍ (സ) തങ്ങള്‍ വളരെ ആകാംക്ഷയോടെ, ചെറു പുന്‍ചിരിയോട് കൂടി, ഇതു നോക്കിയി രിന്നു. അബൂബക്കര്‍ സിദ്ദിഖ് (റ) കുറേ നേരം, ഒന്നും തിരിച്ചു പറയാതെ ക്ഷമയോടെ കേട്ട്‌കൊണ്ടിരുന്നു. വളരെ നേരത്തിനു ശേഷവും അയാള്‍ നിര്‍ത്തുന്നില്ല. സഹികെട്ട അബൂബക്കര്‍ (റ) തിരിച്ച് എന്തോ മറുപടി പറഞ്ഞു. ഇതു കണ്ട പ്രവാചകന്‍ (സ), വളരെ വിഷമത്തോടുകൂടി അവിടെ നിന്നും എഴുന്നേറ്റുപൊയി.

അബൂബക്കര്‍ (റ) ഉടനെ പ്രവാചകന്‍റ്റെ പുറകേ ചെന്ന്‌ന്നു. അദ്ദേഹം ഇപ്പ്രകാരം പറഞ്ഞു. "ഓ അല്ലാഹുവിന്‍റ്റെ പ്രവാചകനെ, ആ മനുഷ്യന്‍ എന്നെ ചീത്ത പറഞ്ഞു കൊണ്ടിരുന്നപ്പോള്‍, അങ്ങ് ഒന്നും പറഞ്ഞില്ല. പക്ഷേ, ഞാന്‍ തിരിച്ച് മറുപടി പറഞ്ഞപ്പോള്‍ അങ്ങു വിഷമത്തോട്കൂടി അവിടെ നിന്നും എഴുന്നേറ്റ് പോയി."

അപ്പോള്‍ അല്ലാഹുവിന്‍റ്റെ പ്രവാചകന്‍ (സ) ഇപ്പ്രകാരം പറഞ്ഞു, "നിങ്ങള്‍ മറുപടി പറയാതെ ഇരുന്നപ്പോളെല്ലാം, നിങ്ങള്‍ക്കു വേണ്ടി ഒരു മാലാഖ നിങ്ങളോടൊപ്പം ഇരുന്നു മറുപടി പറയുന്നുണ്ടായിരുന്നു. നിങ്ങള്‍ മറുപടി പറയുവാന്‍ തുടങ്ങിയപ്പൊള്‍ ആ മാലാഖ നിങ്ങളെ വിട്ടു പോകുകയും, പകരം ഒരു സാത്താന്‍ നിങ്ങള്‍ക്ക് കൂട്ടായി വന്നിരിക്കുകയും ചെയ്തു."

എന്നിട്ട് റസൂല്‍ (സ) പറഞ്ഞു "ഓ, അബുബെക്കര്‍. ഈ മൂന്ന് കാര്യങ്ങള്‍ ഉറച്ച സത്യങ്ങള്‍ ആണ്.

1. ഒരു മനുഷ്യന്, മറ്റൊരാള്‍ മുഖേന എന്തെങ്കിലും വിഷമം നേരിടുകയും, അത് അയാള്‍ (അല്ലാഹുവിന്‍റ്റെ പ്രീതിക്കു വേണ്ടി മാത്രം) ക്ഷമിക്കുകയുമാണെങ്കില്‍, അല്ലാഹു അയാളെ ആദരിക്കുകയും, അയാള്‍ക്ക് മുന്‍തൂക്കം നല്‍കുകയും ചെയ്യും.

2. ഒരു മനുഷ്യന്‍, തന്‍റ്റെ ഉറ്റവരുമായിട്ടുള്ള ബന്തം നിലനിര്‍ത്തുന്നതിനുവേണ്ടി, പരിശ്രമിക്കുന്നു. അതിനായി അയാള്‍ അവര്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്നു. എന്നാല്‍ അല്ലാഹു അയാള്‍ക്കു സമ്രിധി നല്‍കും.

3. ഒരു മനുഷ്യന്‍, തന്‍റ്റെ ധനം വര്‍ധ്ധിപ്പിക്കുന്നതിനായി യാചന നടത്തുകയാണെ ങ്കില്‍, അല്ലാഹു അയാളുടെ ധനം കുറയ്ക്കും."

- മിഷ്കാഹ്, മുസ്നാദ് അഹമ്മദില്‍ നിന്നും അബു ഹുറയ്റ (റ) നിവേദനം ചെയ്യപെട്ടത്