"വിവാഹ പ്രായം: മതവിരുദ്ധ പക്ഷത്ത്‌ നില്‍ക്കുന്നവരെ സമുദായം ഒറ്റപ്പെടുത്തും"– സുന്നി നേതാക്കള്‍

കോഴിക്കോട്‌: മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായവുമായി ബന്ധപ്പട്ട്‌ മുസ്‌ലിം പണ്ഡിത നേതൃത്വം പല തവണ നിലപാട്‌ വ്യക്തമാക്കിയതാണ്‌. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശ–അധികാരങ്ങളുടെ വെളിച്ചത്തില്‍ ഇവ്വിഷയകമായി നിയമോപദേശം തേടാനുള്ള പണ്ഡിത നേതൃത്വത്തിന്റെ തീരുമാനം പൌരാവകാശങ്ങളുടെ ഭാഗമാണ്‌.ഇത്തരം സാഹചര്യത്തില്‍ പണ്ഡിത നേതൃത്വത്തെ നിരന്തരമായി അപലപിക്കുകയും ഇസ്‌ലാമിക ശരീഅത്തിനെ പ്രാകൃതമായി വിശേഷിപ്പിക്കുകയും ചെയ്യുന്ന എം.എസ്‌.ഫ്‌ സംസ്ഥാന പ്രസിഡ-ിന്റെയും യൂത്ത്‌ ലീഗ്‌ അഖിലേന്ത്യാ കണ്‍വിനറുടെയും നിലപാടുകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌. കേരള മുസ്‌ലിം പൈതൃക തനിമകളെ പരിഹസിച്ചുകൊ-്‌ ശരീഅത്ത്‌ വിരുദ്ധ നിലപാട്‌ എടുക്കുന്നവര്‍ സമുദായ രാഷ്‌ട്രീയത്തിന്‌ തന്നെ നാണക്കേടാണ്‌.ഇത്തരം വിഷയങ്ങളില്‍ അപക്വമായ അഭിപ്രായ പ്രടനങ്ങള്‍ നടത്തുന്നവര്‍ സ്വന്തം പൈതൃകത്തെയാണ്‌ ചോദ്യം ചെയ്യുന്നത്‌.ശരീഅത്ത്‌ വിരുദ്ധ കാലത്ത്‌ ധീരമായ നിലപാടെടുത്തപ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി യുവജന നേതൃത്വത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കലാണ്‌ ഇവര്‍ക്ക്‌
അഭികാമ്യമെന്നും സുന്നി നേതാക്കളായ ഡോ.ബഹാഉദ്ധീന്‍ നദ്‌വി കൂരിയാട്‌ (ജനറല്‍ സെക്രട്ടറി,സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍)ഉമര്‍ ഫൈസി മുക്കം (സെക്രട്ടറി ,സുന്നി മഹല്ല്‌ ഫെഡറേഷന്‍)അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ (സെക്രട്ടറി,സുന്നി യുവജന സംഘം) നാസര്‍ ഫൈസി കൂടത്തായി (സെക്രട്ടറി,സുന്നി യുവജന സംഘം) ഓണംപിള്ളി മുഹമ്മദ്‌ ഫൈസി (ജനറല്‍ സെക്രട്ടറി,എസ്‌.കെ.എസ്‌.എസ്‌.എഫ്‌) എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു.

പതിനെട്ടിന് താഴെയുള്ള വിവാഹം തെറ്റാണെന്നത് ശരീഅത്ത് വിരുദ്ധം; ഡോ. ബഹാഉദ്ദീന്‍ നദ്‌വി

 ഡോ. ബഹാഉദ്ദീന്‍ നദ്‌വി
തിരൂരങ്ങാടി: പതിനെട്ട് വയസ്സിന് താഴെയുള്ള മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹം തെറ്റാണെന്ന് പറയുന്നത് ശരീഅത്ത് വിരുദ്ധമാണെന്ന് ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി. ഇസ്‌ലാമിക ശരീഅത്തില്‍ വിവാഹം ചെയ്തുകൊടുക്കുന്നതിന് പ്രത്യേക വയസ്സ് നിര്‍ണ്ണയിക്കാത്ത സാഹചര്യത്തില്‍ പതിനെട്ടിന് താഴെയുള്ള വിവാഹം പാടില്ലെന്ന് പറയുന്നത് ശരീഅത്ത് വിരുദ്ധമാണ്. പല യൂറോപ്യന്‍- അമേരിക്കന്‍ രാജ്യങ്ങളില്‍ പോലും നമ്മുടെ ആധുനികരുടെ ഭാഷയിലുള്ള ശൈശവ വിവാഹം നിയമാനുസൃതമാണെന്ന് പൊതുസമൂഹം ചിന്തിക്കേണ്ടതുണ്ട്. ശരീഅത്ത് സംരക്ഷണത്തിനായി നിലകൊള്ളുന്ന സമസ്തക്ക് യാഥാര്‍ത്ഥ്യം പറയുന്നതില്‍ ആരേയും മുഖം നോക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി രൂപീകരണ യോഗത്തില്‍

ബഹ്‌റൈന്‍ സമസ്‌ത ആദര്‍ശ സമ്മേളനം ഇന്ന്‌ മനാമ പാകിസ്‌ഥാന്‍ ക്ലബില്‍

സി.എച്ച് ത്വയ്യിബ്‌ഫൈസിമുഖ്യപ്രഭാഷണം നിർവഹിക്കും
മനാമ: സമസ്‌തകേരളസുന്നീജമാഅത്ത്‌ ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന ആദര്‍ശ സമ്മേളനം ഇന്ന്‌ (4/10/13) രാത്രി 8:30ന്‌ പാകിസ്‌ഥാന്‍ ക്ലബില്‍വെച്ച്‌ നടക്കും. വ്യാജമുടിക്കാരുടെ പുതിയവെളിപ്പെടുത്തലുകള്‍ എന്ന വിഷയത്തില്‍സമസ്‌തകേരള ജംഇയ്യത്തുല്‍ഉലമതിരൂരങ്ങാടിതാലൂക്‌ ജനറല്‍സെക്രട്ടറിയും യു.എ.ഇ സുന്നീകൌണ്‍സില്‍ മുന്‍ ജനറല്‍സെക്രട്ടറിയുമായ പ്രമുഖപണ്ഡിതന്‍ സി.എച്ച് ത്വയ്യിബ്‌ഫൈസിമുഖ്യപ്രഭാഷണം നടത്തും. സയ്യിദ്‌ ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്ന സംഗമത്തില്‍ഉമറുല്‍ ഫാറൂഖ്‌ഹുദവി, മുഹമ്മദലി ഫൈസിവയനാട്‌, ഹംസ അന്‍വരി മോളൂര്‍തുടങ്ങിയപ്രമുഖവ്യക്തികളും നേതാക്കളുംസംബന്ധിക്കും.

അനുസ്മരണവും സത്യധാര പ്രചരണ കാമ്പയിൻ ഉൽഘാടനവും ഇന്ന് ദോഹ ജദീദ് സുന്നി സെന്ററിൽ


SKSSF കാമ്പസ് വിംഗ് കാസര്‍കോട് ജില്ലാ കാമ്പസ് കോള്‍ സമാപിച്ചു.

കാസര്‍കോട്: ''സ്വപ്ന തലമുറയ്ക്കായുള്ള പോരാട്ടം'' എന്നപ്രമേയവുമായി എസ്.കെ.എസ്. എസ്.എഫ് കാമ്പസ് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാമ്പസ് കോള്‍ ജില്ലാ സമ്മേളനം വിദ്യാനഗറിലുള്ള എസ്.വൈ.എസ്.സമ്മേളന സ്വാഗത സംഗം ഓഫീസ് ഹാളില്‍ സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു.എസ്.കെ.എസ്.എസ്.എഫ്.ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.ജില്ലാജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,ട്രഷറര്‍ ഹാഷിം ദാരിമി ദേലമ്പാടി,വര്‍ക്കിംഗ്

SKSSF - TREND സൗജന്യ സിവില്‍ സര്‍വീസ്‌ സെമിനാര്‍ ഒക്ടോബര്‍ 12ന്

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ വിദ്യാഭ്യാസ വിംഗായ ട്രെന്‍ഡ് സമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 12ന് മലപ്പുറം കോട്ടപ്പടി ഗ്രയ്സ് ഹോട്ടലില്‍ വെച്ച് കാലത്ത് 9 മണിക്ക് സിവില്‍ സര്‍വീസ് സെമിനാര്‍ നടത്തും.സിവില്‍ സര്‍വീസ് പരീക്ഷക്ക്‌ തയ്യാറെടുക്കുന്ന വര്‍ക്കും പരീക്ഷയുടെ ഏരിയകളെ ആഴത്തില്‍ അറിയുന്നതിന് സ്കൂള്‍ ,കോളേജ് വിദ്യര്‍ത്ഥികള്‍ക്കും തല്‍പരരായ ഉധ്യോഗാര്‍ത്ഥികള്‍ക്കും വേണ്ടി നടത്തപ്പെടുന്ന സെമിനാറിന് ഡല്‍ഹി സുരേന്ദ്രന്‍ സിവില്‍ സര്‍വീസ് അക്കാദമിയിലെ പ്രൊഫസര്‍ നാഗരാജന്‍ നേതൃത്വം നല്‍കും. സൗജന്യമായി നടത്തപ്പെടുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ വെബ്‌ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക http://skssfmalappuram.org/seminar .

എം. എ ഖാസിം മുസ്ലിയാര്‍ക്ക് ജന്മനാട്ടില്‍ ഉജ്ജ്വല സ്വീകരണം

കുമ്പള : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശൈഖുനാ എം. എ. ഖാസിം മുസ്ലിയാര്‍ക്ക് റൗളത്തുല്‍ ഉലമാ സംഘവും സമസ്ത പോഷക സംഘടനകളും കൂടി മൊഗ്രാലില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. സമസ്ത ജില്ലാ സെക്രട്ടറി മൗലാനാ യു. എം. അബ്ദുല്‍ റഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി മുഹമ്മദ് ജിഫ്രി മുത്ത് കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. മംഗലാപുരം ഖാസി ത്വാഖ അഹ്മ്മദ് മൗലവി അല്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. നാസര്‍ ഫൈസി കൂടത്തായി ആശയ വിശദീകരണം നടത്തി. ബശീര്‍ വെള്ളിക്കോത്ത്, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍ ആത്തൂര്‍, അബ്ബാസ് ഫൈസി പുത്തിഗെ, ഖത്തര്‍ ഇബ്രാഹിം ഹാജി, താജുദ്ധീന്‍ ചെമ്പരിക്ക, മുബാറക്ക്

SKSSF BANGALORE CHAPTER CAMPAIGN TODAY(FRIDAY)



SKSSF TREND ULA BASIC CAMP TOMORROW AT KANNUR


ബഹ്‌റൈൻ സമസ്ത ഹജ്ജ് യാത്രയയപ്പ് ആത്മീയ അനുഭൂതി പകര്‍ന്നു

ഹജ്ജിന്റെ ആന്തരിക പാഠങ്ങള്‍ ഉള്‍കൊള്ളുക: ത്വയ്യിബ്‌ഫൈസി
മനാമ: ഹജ്ജിന്റെ ആന്തരിക പാഠങ്ങള്‍ ഉള്‍കൊണ്ട്‌ അല്ലാഹുവിന്റെ അനുസര ണയുള്ളഅടിമയാണെന്ന ഉത്തമബോധ ത്തോടെ നിര്‍വഹിച്ചാല്‍ മാത്രമേ സ്വീകാര്യമായഹജ്ജിന്റെ പ്രതിഫലം നേടാന്‍ സാധിക്കുകയുള്ളൂവെന്ന്‌ പ്രമുഖ പണ്ഡിതനും സമസ്‌തകേരള ജംഇയ്യത്തുല്‍ഉലമാതിരൂരങ്ങാടിതാലൂക്ക്‌ ജനറല്‍സെക്രട്ടറിയുമായസി.എച്ച്‌ത്വയ്യിബ്‌ഫൈസി പ്രസ്‌താവിച്ചു.
പ്രവാചകനഗരിയായമദീനയില്‍ കാല്‍വെക്കുമ്പോള്‍ ഓരോവിശ്വാസിയും പൂര്‍ണ്ണ അച്ചടക്കമുള്ളവരാവണമെന്നും അദ്ധേഹം ഉദ്‌ബോധിപ്പിച്ചു. സമസ്‌തകേരളസുന്നീജമാഅത്ത്‌  ബഹ്‌റൈന്‍

പതിനെട്ടും പതിനാറും: കണക്കുകള്‍ പറയുന്നത്‌

ബ്രിട്ടന്‍ ഇന്ത്യയില്‍ ആധിപത്യം ഉറപ്പിച്ചപ്പോള്‍ ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങളും, സമ്പ്രദായങ്ങളും അവകാശങ്ങളും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുസ്‌ലിംകള്‍ക്ക് സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ മതാധിഷ്ടിതമായി ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നു. ഇസ്‌ലാമിക ശരീഅത്തനുസരിച്ച് തീര്‍പുകല്‍പിക്കാന്‍ ജഡ്ജിമാര്‍ക്ക് ഭരണകൂടം അധികാരം നല്‍കി.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിലുള്ള കോടതികളില്‍ ഇസ്‌ലാമിക നിയമങ്ങള്‍ വ്യാഖ്യാനിച്ചുകൊടുക്കാന്‍ മുസ്‌ലിം പണ്ഡിതരെ നിയമിച്ചു കൊടുത്തിരുന്നു. 1864 അത്തരം പണ്ഡിതന്മാര്‍ക്ക് ഉപദേശസമിതി സ്ഥാനം നല്‍കിയിരുന്നു. പത്താം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ പലവകുപ്പുകളും കൂട്ടി ചേര്‍ത്ത് നിയമം നടപ്പിലാക്കി അതോടെ ഇസ്‌ലാമിക ക്രിമിനല്‍ നിയമങ്ങള്‍ ഇല്ലാതായി. 1860 ബ്രിട്ടീഷ് നിയമമനുസരിച്ചുള്ള പീനല്‍കോഡ് നടപ്പിലാക്കിയതോടെ മുഹമ്മദന്‍ ക്രിമിനല്‍ ലോ പൂര്‍ണമായും

നൗഷാദ് ബാഖവിയുടെ പ്രഭാഷണം ഒക്ടോ.5,6, തീയ്യതികളിൽ കോഴിക്കോട് കടപ്പുറത്ത്


110 രാഷ്ട്രങ്ങളില്‍ വിവാഹ പ്രായം 16; പക്ഷെ.. നമ്മുടെ നാട്ടിൽ മാത്രം കുറ്റകരം(?)

ഭൂരിഭാഗം രാജ്യങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹപ്രായപരിധി പതിനാറ് വയസ്സാണെന്നതാണ് യാഥാർത്ഥ്യം . 110 രാജ്യങ്ങളില്‍ പ്രായപരിധി പതിനാറോ അതില്‍ താഴെയോ ആണ്. ഏഴ് രാജ്യങ്ങളില്‍ പതിനേഴ് വയസ്സ്. ഇന്ത്യയുള്‍പ്പെടെയുള്ള പത്തൊമ്പത് രാജ്യങ്ങളില്‍ മാത്രമാണ് വിവാഹ പ്രായപരിധി പതിനെട്ട് വയസ്സ്. മിക്കരാഷ്ട്രങ്ങളിലും രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് വിവാഹം നടക്കുന്നത്.
മുസ്‌ലിം വ്യക്തിനിയമത്തില്‍ വിവാഹ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. വ്യഭിചാരം തടയുക, വംശ വര്‍ദ്ദനവ് സംഭവിക്കുക, ശാരീരികാഗ്രഹങ്ങളും ആനന്ദവും, ആവശ്യവും അനുവദിക്കുക. സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തുക. ഇതൊക്കെയാണ് വിവാഹത്തിലൂടെ ഇസ്‌ലാം ലക്ഷ്യമാക്കുന്നത്. ഇന്ത്യയുള്‍പ്പെടെ ചില രാഷ്ട്രങ്ങളില്‍ നടപ്പാക്കിയ വിവാഹ നിയമങ്ങള്‍ മുസ്‌ലിം സമുദായത്തിന്റെ മൗലികാവകാശത്തിന്റെ ലംഘനമാണ്. 
ഭൂരിപക്ഷം രാജ്യങ്ങളിലും എല്ലാ വിഭാഗത്തില്‍പ്പെട്ടവരുടെയും വിവാഹ പ്രായപരിധി പതിനാറാണ് ആണ്. പെണ്‍കുട്ടികള്‍ക്ക് 14 വയസ്സ് പ്രായപരിധി നിശ്ചയിച്ച രാജ്യങ്ങളാണ്..

"ആ കേശം വ്യാജം തന്നെ" ബഹ്‌റൈൻ സമസ്ത ആദർശ സമ്മേളനം നാളെ മനാമയിൽ


"കേശം വ്യാജം തന്നെ" വിശദീകരണ സമ്മേളനം ഇന്ന്(വ്യാഴം) മഞ്ചേരിയിൽ

വിവാദ കേശം വ്യാജമെന്ന്‌ പിന്നെയും തെളിയുമ്പോള്‍..

വ്യാജ കേശം
പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുടെതെന്ന പേരില്‍ കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിക്കുന്ന വിവാദ കേശം വ്യാജമാണെന്ന്‌ കാന്തപുരം വിഭാഗത്തിലെ പ്രത്യേക സംഘം നടത്തിയ അന്വേഷണ റിപ്പോര്‍ ട്ടിന്റെ കൂടുതൽ വീഡിയോകൽ  പുറത്ത്‌ വിട്ടു. 
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഇതിനെ തിരുകേശമെന്ന പേരില്‍ പ്രചരിപ്പിക്കാനും അത്‌ സൂക്ഷിക്കാന്‍ നാല്‍പത്‌ കോടി രൂപയുടെ പള്ളി നിര്‍മ്മിക്കുമെന്ന്‌ പറഞ്ഞ്‌ പണം സ്വരൂപിക്കുകയും കേശം മുക്കിയ വെള്ളം വ്യാപകമായി വിതരണം ചെയ്‌തതും വലിയ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിന്റെ ആധികാരികത ചോദ്യം ചെയ്‌ത്‌ വിവിധ മുസ്‌ലിം സംഘടനകള്‍ രംഗത്ത്‌ വന്നതോടെ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പ്രചാരണങ്ങളില്‍ നിന്നും കാന്തപുരവും കൂട്ടരും പിന്‍വാങ്ങുകയായിരുന്നു. 
തിരുകേശസൂക്ഷിപ്പിനൊരുത്തമകേന്ദ്രമെന്ന പേരില്‍ ശഅ്‌റെ മുബാറക്‌ മസ്‌ജിദ്‌ ഒന്നര വര്‍ഷം മുമ്പ്‌ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയും 2012 മാര്‍ച്ചില്‍ നിര്‍മ്മാണമാരംഭിക്കുമെന്ന്‌ കോടിക്കണക്കിന്‌ രൂപ പിരിച്ചെടുത്തെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാതിരിക്കുകയും കേശത്തിന്റെ ആധികാരികത ബോധ്യപ്പെടുത്താനുള്ള പ്രചാരണം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ കാന്തപുരം വിഭാഗത്തിന്റെ പ്രഭാഷകരും എഴുത്തുകാരുമടങ്ങുന്ന സംഘം കേശത്തിന്റെ ആധികാരികത ചോദ്യം ചെയ്‌തവരുടെ ആരോപണങ്ങള്‍ പരിശോധിക്കാനുള്ള ഉദ്യമത്തിന്‌ തുടക്കമിട്ടത്‌. കാന്തപുരം വിഭാഗത്തിന്റെ പണ്ഡിത സഭയോ മറ്റു കീഴ്‌ഘടകങ്ങളോ തിരുകേശമെന്ന്‌ ഇതിനെ ഔദ്യോഗികമായി അംഗീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നതും ഈ വിഭാഗത്തിന്റെ അന്വേഷണത്തിന്‌ പ്രേരകമായിട്ടുണ്ട്‌. 
കാന്തപുരം വിഭാഗത്തിന്റെ ഓണ്‍ലൈന്‍ ക്ലാസ്‌ റൂമിലെ പ്രഭാഷകനും കാന്തപുരം ഉള്‍പ്പെടെയുള്ളവരുടെ സന്തത സഹചാരിയുമായ ജിഷാന്‍ മാഹിയുടെ നേതൃത്വത്തിലാണ്‌ അന്വേഷണം നടത്തിയത്‌. മര്‍കസിലേക്ക്‌ വിവാദ കേശം എത്തിച്ചത്‌ മുതല്‍ ഇതുമായി ബന്ധപ്പെട്ട ഓരോരുത്തരോടും ഫോണ്‍ സംഭാഷണത്തിലൂടെ വസ്‌തുതകള്‍ ചികഞ്ഞന്വേഷിക്കുകയും വ്യക്തിബന്ധം മുന്‍നിര്‍ത്തി തുറന്ന്‌ പറഞ്ഞ ഇവരുടെ വിശദീകരണങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ്‌ ചെയ്‌തുമാണ്‌ ജിഷാന്‍ തെളിവുകള്‍ സമ്പാദിച്ചത്‌. കൂടാതെ കാന്തപുരത്തിന്‌ കേശം നല്‍കിയ മുംബെയിലെ ഇഖ്‌ബാല്‍ ജാലിയാ വാലയെ നേരില്‍ സന്ദര്‍ശിക്കുകയും അവിടത്തെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്‌തു. അന്വേഷണത്തിലൂടെ ജിഷാന്‍ മാഹി പുറത്തുവിട്ട വിവരങ്ങള്‍:
ജിഷാന്‍ മാഹി
1. കാന്തപുരത്തിന്‌ കേശം നല്‍കിയ മുംബൈയിലെ ഇഖ്‌ബാല്‍ ജാലിയാവാല ശുദ്ധ തട്ടിപ്പുകാരനാണ്‌. പ്രവാചകന്റെയും മറ്റു ചരിത്രപുരുഷന്‍മാരുടെയും പേരില്‍ വ്യജമായ പല വസ്‌തുക്കളും ഉപയോഗിച്ച്‌ ഇദ്ദേഹം പണം സമ്പാദനം നടത്തുന്നുണ്ട്‌. ഇദ്ദേഹം മതഭക്തനോ സത്യസന്ധനോ അല്ല. 
2. മുംബൈയില്‍ നിന്ന്‌ ലഭിച്ച ഈ കേശം പ്രവാചകന്റേതാണെന്ന്‌ സ്ഥിരീകരിക്കാന്‍ കാന്തപുരത്തിന്റെ നിര്‍ദ്ദേശപ്രകാരം മര്‍കസില്‍ വെച്ച്‌ കൃത്രിമ കൈമാറ്റ പരമ്പര എഴുതിയുണ്ടാക്കിയതാണ്‌. എഴുതിയുണ്ടാക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട മര്‍കസ്‌ ജീവനക്കാരന്‍ തന്നെ ഇത്‌ സാക്ഷ്യപ്പെടുത്തുന്നു. 
3. മുടി വ്യാജമാണെന്ന അറിവോടുകൂടി തന്നെയാണ്‌ കാന്തപുരം ഇതിനെ തിരുകേശമെന്ന്‌ പ്രചരിപ്പിച്ചതും അതിന്റെ പേരില്‍ പണംപിരിച്ചതും. 
4. വ്യാജമാണെന്ന്‌ സ്ഥിരീകരിക്കുന്ന തെളിവുകളുമായി കാന്തപുരത്തേയും മറ്റു മര്‍കസ്‌ അധികൃതരേയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തങ്ങളെ നിശ്ശബ്‌ദരാക്കാന്‍ ശ്രമിച്ചു. 
5. കാന്തപുരത്തിന്റെ വ്യക്തിപ്രഭാവത്തേയും സ്വാധീനങ്ങളേയും ഉപയോഗപ്പെടുത്തി പുത്രന്‍ അബ്‌ദുല്‍ ഹഖീം അസ്‌ഹരി നോളജ്‌ സിറ്റിയുടെ മറവില്‍ ലക്ഷ്യമിടുന്ന സ്‌പിരിച്ച്വല്‍ ടൂറിസമാണ്‌ പ്രവാചകന്റെ പേരില്‍ കേശമവതരിപ്പിക്കാനുള്ള പ്രേരകം.

"വിവാഹ പ്രായം: നിര്‍ണയിക്കേണ്ടതാര്...?" SKSSF ഓപ്പണ്‍ ഫോറം ശ്രദ്ധേയമായി

വിവാഹ പ്രായ വിവാദം: സമസ്തയുടെ തീരുമാനം സമുദായം സ്വീകരിക്കും- റശീദലി ശിഹാബ്
മലപ്പുറം: വിവാഹ പ്രായവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പല മുസ്‌ലിം നാമധാരികളും തെറ്റിദ്ധരിച്ചാണ് സംസാരിച്ച് കൊണ്ടിരിക്കു ന്നതെന്നും ഇക്കാര്യത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തീരുമാനങ്ങള്‍ സമുദായം സ്വീകരിക്കുമെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. വിവാഹമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുസ്‌ലിം വ്യക്തി നിയമമനുസരിച്ച് ജീവിക്കാന്‍ മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ സംവിധാനമുണ്ട്. പുതിയ ശൈശവ വിവാഹ നിരോധന നിയമ പ്രകാരം ഇതില്‍ നിയമ തടസ്സം നേരിട്ടപ്പോള്‍ അതിന് നിയമ പരിരക്ഷ നേടാന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിനെ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത് തിരിച്ചറിയാന്‍ പ്രബുദ്ധ സമൂഹത്തിന് കഴിയും. 
അബ്ദുല്‍ ഹമീദ് ഫൈസി മോഡറേറ്ററായിരുന്നു. ഓണമ്പള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി. സി.ഹംസ, അഡ്വ. എ സജ്ജാദ് ആലപ്പുഴ, പ്രൊഫ. ഓമാനൂര്‍ മുഹമ്മദ്, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ശാഹുല്‍ ഹമീദ് മേല്‍മുറി, കെ.കെ.എസ് തങ്ങള്‍, സലീം എടക്കര പ്രസംഗിച്ചു. സത്താര്‍ പന്തല്ലൂര്‍ സ്വാഗതവും പി.എം റഫീഖ് അഹ്മദ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഓഡിയോ റെക്കോർഡ്‌ താഴെ കേൾക്കാം

വിവാഹപ്രായം;ഫെയ്‌സ്ബുക്കിലെ മോശം പരാമര്‍ശത്തിനെതിരെ മായിന്‍ ഹാജി പരാതി നല്‍കി

കോഴിക്കോട്: സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി അപകീര്‍ത്തികരമായ പ്രയോഗം നടത്തിയതിനും അക്രമത്തിന് പ്രേരിപ്പിച്ചതിനുമെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ ഹാജി പരാതി നല്‍കി. സഊദി അറേബ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍.മുരളീധരന്‍, ജയചന്ദ്രന്‍ നെരുവമ്പ്രം എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
വിവാഹപ്രായം സംബന്ധിച്ച ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പാര്‍ട്ടിയുടെയും വ്യക്തിപരവുമായ നിലപാടുകള്‍ മായിന്‍ ഹാജി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചില പ്രതികരണങ്ങളും അതിനുള്ള കമന്റുകളും വന്നത്. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന വിധത്തിലുള്ള കമന്റ് പോസ്റ്റ് ചെയ്ത ജയചന്ദ്രന്‍ നെരുവമ്പ്രം, അത് ഷെയര്‍ ചെയ്ത മുരളീധരന്‍ എന്നിവരുടെ നടപടി സാമുദായിക സ്പര്‍ധ വളര്‍ത്തും വിധമുള്ളതാണെന്ന് മായിന്‍ ഹാജി പരാതിയില്‍ പറയുന്നു.റിയാദ് ഇന്ത്യന്‍ അംബാസഡര്‍, ഇന്ത്യന്‍ വിദേശകാര്യമന്ത്രി, പ്രവാസി കാര്യമന്ത്രി, വിദേശകാര്യ സഹമന്ത്രി, സംസ്ഥാന സൈബര്‍ സെല്‍, ഡിജിപി എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.
വിവാഹപ്രായം; മുസ്‌ലിം 
സംഘടനകളെ ക്രൂശിക്കു
ന്നവരോട്..
(മുസ്‌ലിം പെണ്‍കുട്ടികുളുടെ വിവാഹപ്രായം സംബന്ധിച്ച് വിവാദവും ചര്‍ചയും ഉയര്‍ന്ന സാഹചര്യത്തില്‍ അതിനെകുറിച്ച് രൂപീകൃതമായ മുസ്‌ലിം വ്യക്തി നിയമ സംരക്ഷണ സമിതിയുടെ കണ്‍വീനറും മുസ്‌ലിം ലീഗ് നേതാവുമായ എം.സി. മാഹിന്‍ ഹാജി നല്‍കുന്ന വിശദീകരണമാണ് ചുവടെ).

ലൈംഗിക ബന്ധം എത്രയുമാവാം; പക്ഷേ, വിവാഹം മാത്രം പാടില്ല!

Woman Receiving Engagement Ringമുസ്‌ലിം സ്ത്രീയുടെ വിവാഹപ്രായമാണിപ്പോള്‍ വാര്‍ത്തയിലെ താരം. പെണ്‍ വിവാഹപ്രായം പതിനെട്ടായി നിജപ്പെടുത്തിയതിന് എതിരെ സംസ്ഥാനത്തെ മുസ്‌ലിം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതാണ് പുതിയ കോലാഹലങ്ങളുടെ കേന്ദ്രബിന്ദു. അവസരം ഒത്തുവരുമ്പോഴെല്ലാം ഇസ്ലാമിനിട്ടു കൊട്ടാന്‍ തക്കം പാര്‍ത്തിരിക്കുന്ന തല്‍പര കക്ഷികള്‍ക്കൊപ്പം സമുദായത്തില്‍ നിന്നുതന്നെ ചിലര്‍ മലര്‍ന്നുകിടന്ന് തുപ്പാന്‍ തുടങ്ങിയതോടെ രംഗം ആവശ്യത്തിലേറെ കൊഴുത്തിരിക്കുന്നു. വിവാഹപ്രായത്തിലെ വര്‍ധനവാണ് സാമൂഹ്യ പുരോഗതിയുടെ ഗതിനിര്‍ണയിക്കുന്നതെന്ന ഏകപക്ഷീയ മട്ടിലാണ് ചാനല്‍ ചര്‍ച്ചകളും..

വിവാഹപ്രായത്തിലെ ശരീഅത് വിരുദ്ധത, പിടിച്ചതിലും വലുതല്ലേ മാളത്തില്‍?

മുസ്ലിംപെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട കോലാഹലങ്ങളെ ആസ്പദിച്ച്, സൈറ്റിന്‍റെ സ്ഥിരം സന്ദര്‍ശകയും ഗുണഭോക്താവുമായ ഒരു സഹോദരി അയച്ചു തന്ന കുറിപ്പ് ഇവിടെ വായിക്കാം

ചെമ്മാട് വെളിമുക്കിൽ നടന്ന വ്യാജ കേശ വിശദീകരണ സമ്മേളനം (REC)

ചെമ്മാട് വെളിമുക്കിൽ നടന്ന വ്യാജ കേശ വിശദീകരണ സമ്മേളനനത്തിൽ ഉസ്താദ്‌ മുജീബ് ഫൈസി പൂലോട് നടത്തിയ പ്രഭാഷണം ഇവിടെ കേൾക്കാം

വിഘടിതർക്ക് താക്കീതായി കൊടുവള്ളിയില്‍ ആദര്‍ശ സമ്മേളനം

കൊടുവള്ളി: കൊടുവള്ളി പഞ്ചായത്ത് എസ്.വൈ.എസ്.-എസ്.കെ.എസ്.എസ്.എഫ് സംയുക്തമായി സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം വൈകിട്ട് അഞ്ചിന് കൊടുവള്ളി ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ അബ്ദുല്‍ ബാരി ബാഖവി ഉദ്ഘാടനം ചെയ്തു. കുഞ്ഞാലന്‍ കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി.
വ്യാജകേശത്തിന്റെ നാള്‍ വഴികള്‍ വിശദമായി വിശദീകരിച്ച്‌ സംസാരിച്ച അദ്ധേഹം വിഘടിത കുപ്രചരണങ്ങള്‍ക്ക്‌ അക്കമിട്ടു മറുപടി നല്‍കി. കേശ വിവാദത്തിന്‌ തിരികൊളുത്തിയ മര്‍കസ്‌ സമ്മേളനത്തിലെ നസബ വായനയും പിന്നീട്‌ വിഘടിതര്‍ക്കുണ്ടായ കരണം മറിച്ചിലുകളും വിശദീകരിച്ച അദ്ധേഹം ഒടുവില്‍ പൂനൂരില്‍ വിഘടിതര്‍ നടത്തിയ കുപ്രചരണങ്ങളെയും തുറന്നു കാട്ടി.

പെരിന്തല്‍മണ്ണ മേഖല ശരീഅത്ത് സംരക്ഷണ സമിതി രൂപീകരിച്ചു; മൊയ്തീന്‍ കുട്ടി ദാരിമി ചെയര്‍മാന്‍

പെരിന്തല്‍മണ്ണ: ഇസ്‌ലാമിക ശരീഅത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ പ്രതികരിക്കാന്‍ പെരിന്തല്‍മണ്ണ മേഖല ശരീഅത്ത് സംരക്ഷണ സമിതി രൂപീകരിച്ചു. സമസ്ത പോഷക ഘടകങ്ങളിലെ പ്രവര്‍ത്തകരുടെ യോഗത്തില്‍ ടൗണ്‍ ജുമാമസ്ജിദ് ഇമാം മുഹമ്മദലി ഫൈസി അമ്പലക്കടവ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍ എം ടി മൊയ്തീന്‍ കുട്ടി ദാരിമി (ചെയര്‍മാന്‍), അഡ്വ റഷീദ് ഊത്തക്കാടന്‍, അബ്ദുല്‍ ശുക്കൂര്‍ മദനി, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, ഒ. മുഹമ്മദലി ഫൈസി (വൈസ് ചെയര്‍മാന്‍മാര്‍) പി എ അസീസ് പട്ടിക്കാട് (ജന: കണ്‍വീനര്‍), എം ടി അബൂബക്കര്‍ ദാരിമി, എ ടി എം ഫൈസി, ഫൈറൂസ് ഒറവമ്പുറം, സി എം അബ്ദുളള ഹാജി (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്‍ ടി സി മജീദ് (ട്രഷറര്‍)

എം ഐ സി ദാറുല്‍ ഇര്‍ശാദ് വിദ്യാര്‍ത്ഥികള്‍ തുര്‍ക്കിയിലേക്ക് പുറപ്പെട്ടു

ഉപരി പഠനത്തിനായി തുര്‍ക്കിയിലേക്ക് യാത്രതിരിച്ച
 എം ഐ സി  ദാറുല്‍ ഇര്‍ഷാദ് അക്കാദമി  വിദ്യാര്‍ത്ഥി
കളായ  
അര്‍ഷദ് ഇര്‍ശാദി നെല്ലിക്കുന്ന്,സിദ്ദീഖ് ഇര്‍ശാദി
മാസ്തിക്കുണ്ട്,സാബിത്ത് ഇര്‍ശാദി മേനങ്കോട് 
ചട്ടഞ്ചാല്‍: മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്ന് ഇസ്‌ലാം ആന്റ് കണ്ടംപററി സ്റ്റഡീസില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കി ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ പി.ജി പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ തുര്‍ക്കിയിലേക്ക് പുറപ്പെട്ടു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ദഅ്‌വാ ആന്റ് കംപാരിറ്റീവ് സ്റ്റഡി ഓഫ് റിലീജിയന്‍സ് പഠിതാവായ സിദ്ധീഖ് ഇര്‍ശാദി മാസ്തിക്കുണ്ട്, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഹദീസ് ആന്റ് റിലേറ്റ്ഡ് സയന്‍സ് പഠിതാവായ അര്‍ഷദ് ഇര്‍ശാദി നെല്ലിക്കുന്ന്, ഇസ്‌ലാമിക് ജൂറിസ് പ്രുഡന്‍സ് ആന്റ് റിലേറ്റഡ് സയന്‍സ് പഠിതാവായ സ്വാബിത്ത് ഇര്‍ശാദി മേനങ്കോട് എന്നിവരാണ് ഉപരി പഠനത്തിനായി തുര്‍ക്കിയിലേക്ക് പുറപ്പെട്ടത്. തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലെ

വഖ്ഫ് ബോര്‍ഡ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; അവസാന തിയ്യതി ഒക്ടോ. 15

എറണാകുളം: നിര്‍ധനരും സമര്‍ത്ഥരുമായ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ/ പോളിടെക്‌നിക്കുകളിലെ ടെക്‌നിക്കല്‍ കോഴ്‌സുകള്‍, പ്ലസ്ടു, അഫ്ദലുല്‍ ഉലമ പ്രിലിമിനറി എന്നിവയിലെ ആദ്യവര്‍ഷ പഠിതാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും ബിപ്ലസോ അതിനു മുകളിലോ ഗ്രെയ്ഡ് ലഭിച്ചിരിക്കണം. സര്‍ക്കാര്‍/ യൂനിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍

"കേശം വ്യാജം തന്നെ" SYS-SKSSF വിശദീകരണ സമ്മേളനം ഇന്ന് കൊടുവള്ളിയിൽ

 പരിപാടിയുടെ തത്സമയ സംപ്രേഷണം കേരള ഇസ്ലാമിക് ക്ലാസ് റൂമില്‍
ഉണ്ടായിരിക്കും. ക്ലാസ്സ്‌ റൂം റേഡിയോ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശൈഖുനാ സി.എം ഉസ്താദ്‌; സി.ബി.ഐക്ക് വീണ്ടും ഹൈക്കോടതി നോട്ടീസ്

ശൈഖുനാ സി.എം ഉസ്താദ്‌
കാസര്‍കോട്: ചെമ്പരിക്ക-മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസിയും പ്രമുഖ ഗോളശാസ്ത്ര വിദഗ്ധനുമായിരുന്ന ശൈഖുനാ സി.എം. അബ്ദുള്ള മൗലവിയുടെ ദുരൂഹ മരണത്തെക്കുറിച്ച് സി.ബി.ഐയുടെ പ്രത്യേക ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശൈഖുനാ യുടെ മകന്‍ മുഹമ്മദ് ശാഫി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. സി.ബി.ഐക്കും മറ്റ് ബന്ധപ്പെട്ട അധികൃതര്‍ക്കും നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവായി.
2010 ഫെബ്രുവരി 15-ന് രാവിലെയാണ് ചെമ്പരിക്ക കടുക്കക്കല്ല് പാറക്കെട്ടിനടുത്ത് കടലില്‍ ഖാസിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ടത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ആദ്യം നടത്തിയ അന്വേഷണങ്ങള്‍ കേസിന്റെ വഴിതിരിച്ചുവിടുന്നതായിരുന്നുവെന്ന് തുടക്കംമുതല്‍ തന്നെ ആരോപണമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മരണത്തിന് ഒരുമാസത്തിനുള്ളില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം സി.ബി.ഐ.ക്ക് കൈമാറുകയും കേസന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അന്വേഷണത്തിന്റെ ആദ്യഘട്ടം ആശാവഹമായി പുരോഗമിക്കുന്നതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ പെടുന്നനെ സ്ഥലം മാറ്റുകയായിരുന്നു. ഇതേ തുടര്‍ന്ന് ഖാസിയുടെ മരുമകന്‍ അഹമ്മദ് ശാഫി ദേളി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം ശരിയായ രീതിയിലല്ലെന്നും ഇതുവരെയുള്ള

പൂക്കിപ്പറമ്പ്‌ ഐദറൂസ് മുസ്ലിയാർ കോളേജ്; സ്വലാത്ത് വാര്ഷികം ഇന്ന്


"വിവാഹ പ്രായം: നിര്‍ണയിക്കേണ്ടതാര്...?" SKSSF ഓപ്പണ്‍ ഫോറം ഇന്ന്


ശൈഖുനാ കാളമ്പാടി ഉസ്താദ്‌: ജീവിത വിശുദ്ധിയുടെ തൂവെണ്‍മ

ശൈഖുനാ കാളമ്പാടി ഉസ്താദ്‌
ഞ്ചുപതിറ്റാണ്ടിലെറെ കേരളീയ മുസ്‌ലിം സമുദായത്തില്‍ വിജ്ഞാനത്തിന്റെ പ്രസരണം നടത്തിയ ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ എന്ന വിശുദ്ധ വ്യക്തിത്വം വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. ആ ശൂന്യതക്ക് ഇപ്പോഴും സമാനതകളില്ല. നേതൃനിരയില്‍ നിന്ന് ഒരു അഗ്രേസരന്‍ അകലുമ്പോള്‍ തുല്യപകരക്കാരന്‍ കടന്നുവരാത്തതിന്റെ വേദന വീണ്ടുമനുഭവിക്കുകയാണ് കേരളീയ മുസ്‌ലിംകള്‍.
കേരള മുസ്‌ലിം ജീവിതത്തിന്റെ ദിശക്ക് വഴികാട്ടിയ വിളക്കുമാടമായിരുന്നു കാളമ്പാടി ഉസ്താദ്. ഭൗതിക കോലാഹലങ്ങളില്ലാതെ, വിചാരം കൊണ്ടുപോലും ആരെയും നോവിക്കാത്ത, തന്റെ ഉടയാടകളിലെന്ന പോലെ ജീവിതത്തിലും തൂവെണ്‍മയുടെ വിശുദ്ധിയും ലാളിത്യവും സൂക്ഷിച്ച ആ മഹാമനീഷി പരത്തിയ വിശുദ്ധിയുടെ ധവളിമ കേരളീയ മുസ്‌ലിം സാമൂഹിക പരിസരങ്ങളില്‍ ഇന്നും ജ്വലിച്ചുനില്‍ക്കുന്നു.
സമസ്തഃ കേരള ജംഇയ്യത്തുല്‍ ഉലമായുടെ അദ്ധ്യക്ഷ പദവിയിലിരിക്കെയാണ് അദ്ദേഹം വിടപറയുന്നത്. വിശുദ്ധിയും വിജ്ഞാനവും വിനയവുമായിരുന്നു ഈ പണ്ഡിതസഭയുടെ നേതൃനിരയിലിരുന്നവരുടെയൊക്കെ

SKSSF കേശവിശദീകരണ സമ്മേളനം 5ന് ബദിയടുക്കയില്‍

ബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ്‌സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ആനുകാലിക ചര്‍ച്ചാ വിഷയമായ വിവാദ കേശവിശദീകരണ സമ്മേളനം ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നു.പ്രസ്തുത പരിപാടിയുടെ ബദിയടുക്ക മേഖലാ വിവാദ കേശവിശദീകരണ സമ്മേളനം ഒക്‌ടോബര്‍ 5 ന് ശനിയാഴ്ച്ച വൈകുന്നേരം 4.30ന് ബദിയടുക്ക അപ്പര്‍ ബസാറിലെ ഗുരുസദനം ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ടി.കെ.ബാവ മുസ്ലിയാര്‍ നഗറില്‍ വെച്ച് സംഘടിപ്പിക്കാന്‍ മേഖലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
പരിപാടി പ്രമുഖ പണ്ഡിതന്‍ കാന്തപുരം അബ്ദുല്‍ ബാരി ബാഖവി ഉല്‍ഘാടനം ചെയ്യും.വ്യാജകേശം നിഗൂഢതകള്‍ പുറത്ത് എന്ന വിഷയം മുസ്തഫ അഷ്‌റഫി കക്കുംപടി എല്‍.സി.ഡി.ക്ലിപ്പിംഗ് സഹിതം അവതരിപ്പിക്കും.യോഗത്തില്‍ മേഖലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,സെക്രട്ടറി മുനീര്‍ ഫൈസി ഇടിയടുക്ക,സംസ്ഥാന കൗണ്‍സിലര്‍ ആലിക്കുഞ്ഞി ദാരിമി, സിദ്ദീഖ് ബെളിഞ്ചം, ജലാലുദ്ധീന്‍

സമസ്‌ത ബഹ്‌റൈന്‍ ഹജ്ജ്‌യാത്രയയപ്പ്‌ ഇന്ന്‌ മദ്‌റസഓഡിറ്റോറിയത്തില്‍

മനാമ: സമസ്‌ത കേരള സുന്നീജമാഅത്തിന്‌ കീഴില്‍ഒക്ടോബര്‍അഞ്ചിനു പുറപ്പെടുന്ന ഹജ്ജ്‌സംഘത്തിനുള്ളയാത്രയയപ്പ്‌സംഗമം ഇന്ന്‌ (2/10/13) രാത്രി 8മണിക്ക്‌ മനാമ സമസ്‌ത മദ്‌റസഓഡിറ്റോറിയത്തില്‍ നടക്കും. സയ്യിദ്‌ ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്ന പരിപാടിയില്‍യു.എ.ഇസുന്നീകൌണ്‍സില്‍ മുന്‍ ജനറല്‍സിക്രട്ടറിയുംസുന്നീയുവജന സംഘംമലപ്പുറംജില്ലാസാരഥിയും പ്രമുഖ പണ്ഡിതനും വാഗ്‌മിയുമായസി.എച്ച്‌ത്വയ്യിബ്‌ഫൈസിമുഖ്യാതിഥിയായിരിക്കും. ശൈഖ്‌ ബസ്സാംസയാനി, ശൈഖ്‌ആദില്‍, അന്‍സാര്‍ അന്‍വരി കൊല്ലംമറ്റു പ്രമുഖവ്യക്തികളും നേതാക്കളുംസംബന്ധിക്കും.

ഹാദിയ തസ്വവ്വുഫ് സെമിനാര്‍ ഇന്ന് വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍


SKJM മസ്കത്ത് റെയ്ഞ്ചിനു പുതിയ ഭാരവാഹികള്‍

മസ്കത്ത്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഒമാന്‍ മസ്കത്ത് റെയിഞ്ച് ജനറല്‍ ബോഡി പുറങ്ങ് അബ്ദുള്ള മുസ്ലിയാരുടെ അധ്യക്ഷതയില്‍ സിദ്ദീക്ക് ഫൈസി മുസന്ന ഉല്‍ഘാടനം ചെയ്തു.പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു പ്രസിഡണ്ട് ;അബ്ദുള്ള മുസ്ലിയാര്‍ പുറങ്ങ് വൈസ് പ്രസിടണ്ടുമാര്‍ ;സയ്യിദ് താഹ ജിഫ്രി തങ്ങള്‍ മുഹമ്മദാലി ഫൈസി റുവി വി.ടി.അബ്ദു റഹ്മാന്‍ ഫൈസി സീബ് ജനറല്‍സെക്രട്ടറി;അബ്ദുസ്സമദ് ഫൈസി സോഹാര്‍ ജോയിന്‍റ് സെക്രട്രരിമാര്‍ :സിദ്ധീക്ക് ഫൈസി മുസന്ന ശാകിര്‍ ഫൈസി മസ്ക്കത്ത് മുജീബ് മൌലവി വാദി ഹതാത്ത് ട്രഷറര്‍ ഇസ്മായില്‍കുഞ്ഞു ഹാജി മസ്കത്ത് യോഗത്തില്‍ ഒമാനിന്റെ വിവിധ ഭാഗത്തുള്ള പതിനഞ്ചു മദ്രസകളിലെ ഉസ്താദുമാര്‍ പങ്കെടുത്തു.

"വിവാഹ പ്രായം: നിര്‍ണയിക്കേണ്ടതാര്...?" SKSSF ഓപ്പണ്‍ ഫോറം നാളെ മലപ്പുറത്ത്

മലപ്പുറം: വിവാഹ പ്രായം സംബന്ധിച്ച് തുടരുന്ന വിവാദങ്ങള്‍ ഇസ്‌ലാമിക ശരീഅത്തിനെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് ചില കേന്ദങ്ങള്‍ ബോധപൂര്‍വ്വം കൊണ്ടു വരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 2ന് ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് മലപ്പുറം കോട്ടപ്പടി ബസ്റ്റന്റ് ഓഡിറ്റോറിയത്തില്‍ പാണക്കാട് സയ്യിദ്

''വ്യാജകേശം.. പൂനൂര്‍വരെ" കണ്ണൂര്‍ വിശദീകരണ സമ്മേളനം(Record)

വ്യാജകേശവുമായി  ബന്ധപ്പെട്ട്‌ പൂനൂരില്‍ വിഘടിതര്‍ നടത്തിയ  കുപ്രചരണങ്ങള്‍ക്ക്‌ അക്കമിട്ടു മറുപടി നല്‍കി, കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന വ്യാജ കേശ വിശദീകരണ സമ്മേളനം ഇവിടെ കേള്‍ക്കാം

പൊന്നാട് സുന്നി സമ്മേളനം സമാപിച്ചു

പൊന്നാട് യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിച്ച
സുന്നി സമ്മേളനം അബ്ദുല്‍ബാരി മുസ്‌ലിയാര്‍
ഉദ്ഘാടനം ചെയ്യുന്നു 
പൊന്നാട്:എസ്.കെ.എസ്.എസ്.എഫ്. യൂണിറ്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ നടത്തിയ സുന്നി സമ്മേളനം അബ്ദുല്‍ബാരി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ആനുകാലിക വിഷയങ്ങളെ സംബന്ധിച്ചു എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസര്‍ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. വ്യാജ കേശത്തിന്റെ മറവില്‍ നടത്തുന്ന ചൂഷണം തുറന്നുകാട്ടിയ സമ്മേളനത്തില്‍ അലവി ദാരിമി കുഴിമണ്ണ, ആബിദ് ഹുദവി തച്ചണ്ണ, പി.എ.ജബ്ബാര്‍ ഹാജി, സയ്യിദ് ബി.എസ്.കെ തങ്ങള്‍, ശംസുദ്ദീന്‍ മുസ്‌ലിയാര്‍, ശൈഖ് മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു. പി.എം.മുഹമ്മദ് സ്വാഗതവും ജാഫര്‍ വി നന്ദിയും പറഞ്ഞു.

ചെമ്പരിക്ക ഖാസി ശൈഖുനാ സി.എം ഉസ്താദിന്റെ മരണം;സി.ബി.ഐ അന്വേഷണത്തിന് മകന്‍ ഹര്‍ജി നല്കി


 കൊച്ചി: കാസര്‍കോട് ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് സി.ബി.ഐയുടെ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതി മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.

ഖാസിയുടെ മകന്‍ സി.എ മുഹമ്മദ് ഷാഫിയാണ് കോടതിയെ സമീപിച്ചത്. നിലവിലെ സി.ബി.ഐ അന്വേഷണം കാര്യക്ഷമമല്ലെന്നും മരണം ആത്മഹത്യയാക്കി തീര്‍ക്കാനാണ് സി.ബി.ഐ ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
തന്റെ പിതാവിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും മരണം ആത്മഹത്യയോ അപകടമോ അല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി പിന്നീട് പരിഗണിക്കും.

ശരീഅത്തിനെതിരെയുള്ള നീക്കം ചെറുത്തുതോല്‍പിക്കും :സുന്നി മഹല്ല് ഫെഡറേഷന്‍

തേഞ്ഞിപ്പലം: വിവാഹപ്രായ പരിധിയുടെ മറവില്‍ ചിലകേന്ദ്രങ്ങള്‍ നടത്തുന്ന ശരീഅത്ത് വിരുദ്ധനീക്കം സര്‍വ്വശക്തിയുമുപയോഗിച്ചു ചെറുത്തുതോല്‍പിക്കുമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന അടിയന്തിര പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഭരണഘടനയും, വിശുദ്ധ ശരീഅത്തും അനുവദിച്ച വ്യക്തിനിയമങ്ങളില്‍ ഇടപെടാനോ മാറ്റിമറിക്കാനോ ആരെയും അനുവദിക്കില്ല.
ഇസ്‌ലാം ശരീഅത്തിനെതിരില്‍ വിരുദ്ധശക്തികള്‍ സംഘം ചേര്‍ന്നു നടത്തുന്ന കുപ്രചരണം അവസാനിപ്പിക്കണം. രാജ നീതിയും മാധ്യമനീതിയും മുസ്‌ലിം സമുദായത്തിന് നിഷേധിക്കപ്പെട്ടുകൂടാ.
കൊച്ചുപെണ്‍കുട്ടികളെ കെട്ടിക്കാനുള്ള വ്യഗ്രതയായി വിഷയം മാറ്റാനാണ് പലരും ശ്രമിക്കുന്നത്. വ്യഭിചാരം തടയിടുകയാണ് വിവാഹത്തിന്റെ ലക്ഷ്യം. എന്നാല്‍ വ്യഭിചാരം നടന്നാലും വിവാഹം താമസിപ്പിക്കുന്നതാണ് പരിഷ്‌കൃതമെന്ന വിധമാണ് ചര്‍ച്ചകള്‍. ശരീരശാസ്ത്രപരമായി വിവാഹത്തിന് സന്നദ്ധയും ആവശ്യവും ഉള്ളവര്‍ തമ്മിലുള്ള ഉടമ്പടിയാണ് വിവാഹം. ഈ അവകാശം ഉഭയകക്ഷികള്‍ക്ക് നിധേഷിക്കപ്പെടുന്ന നിയമനിര്‍മാണം തിരുത്തണമെന്നും ശരീഅത്ത് സംരക്ഷണാര്‍ത്ഥം ഏതറ്റംവരെ പോകാനും സംഘടന പ്രതിബദ്ധമാണെന്നും യോഗം അംഗീകരിച്ച

"വിവാഹപ്രായം നിര്‍ണ്ണയിക്കേണ്ടതാര്?" കാസറകോട് SKSSF ഓപണ്‍ ഫോറം 9ന്

കാസറകോട്: 'വിവാഹപ്രായം നിര്‍ണ്ണയിക്കേണ്ടതാര്?' എന്ന വിഷയത്തെക്കുറിച്ച് എസ്.കെ. എസ്.എസ്.എഫ് കാസറകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 9 ന് ബുധനാഴ്ച്ച വൈകുന്നേരം നാലു മണിക്ക് കാസറകോട് പുതിയബസ്റ്റാന്റിന് സമീപത്ത് വെച്ച് ഓപ്പണ്‍ ഫോറം സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.പരിപാടിയില്‍ നാസര്‍ ഫൈസി കൂടത്തായി മോഡറേറ്റര്‍ ആയിരിക്കും.മത -രാഷ്ട്രീയ-നിയമ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.പൊതു ജനങ്ങള്‍ക്കും ഓപ്പണ്‍ ഫോറത്തില്‍ ചോദ്യം ചോദിക്കാന്‍ അവസരം നല്‍കുന്നതാണ്. യോഗത്തി ല്‍ജില്ലാ പ്രസിഡണ്ട് പി.കെ.താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.
ഇബ്രാഹിം ഫൈസി ജെഡിയാര്‍,ഹാഷിം ദാരിമി ദേലമ്പാടി,സുഹൈര്‍ അസ്ഹരി പള്ളങ്കോട്,ഹമീദ് ഫൈസി കൊല്ലമ്പാടി,സി.പി.മൊയ്തു മൗലവി ചെര്‍ക്കള,സിദ്ദീഖ് അസ്ഹരി പാത്തൂര്‍,മുനീര്‍ ഫൈസി ഇടിയടുക്ക,ഷമീര്‍മൗ ലവികുന്നുങ്കൈ,മുഹമ്മദലി മൗലവി പടന്ന,യൂനുസ് ഹസനി,സലാം ഫൈസി പേരാല്‍,മഹ്മൂദ് ദേളി,കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍,റഷീദ് ഫൈസി ആറങ്ങാടി,മുഹമ്മദ് ഫൈസി കജ,മൊയ്തീന്‍ ചെര്‍ക്കള,ഖലീല്‍ ഹസനി ചൂരി,യൂസുഫ് വെടിക്കുന്ന്, സിദ്ദീഖ്‌ബെളിഞ്ചം ,യൂസുഫ്ആമത്തല, സുബൈര്‍ നിസാമി കളത്തൂര്‍ ,ഫാറൂഖ് കൊല്ലമ്പാടി,ഹാരിസ് ഹസനി മെട്ടമ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

എസ്.കെ.എസ്.എസ്.എഫ്.ജില്ലാ കാമ്പസ് കോള്‍ നാളെ (ബുധന്‍) കാസര്‍കോട്ട്

കാസര്‍കോട്: ''സ്വപ്ന തലമുറയ്ക്കായുള്ള പോരാട്ടം'' എന്നപ്രമേയ മുയര്‍ത്തി കേരളത്തിന് അകത്തും പുറത്തും 132 ഓളം കാമ്പസുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എസ്.കെ.എസ്. എസ്.എഫ് കാമ്പസ് വിംഗ് കാസര്‍കോട് ജില്ലയിലും പ്രവര്‍ത്തനം സജീവമാക്കുന്നു. ധാര്‍മ്മികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാമ്പസുകളില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കികൊണ്ടിരിക്കുന്ന കാമ്പസ് വിംഗ് ജില്ലയിലും പ്രവര്‍ത്തനം സജീവമാക്കുന്നത് വിദ്യാര്‍ത്ഥികളെ സംബന്ധിച്ചെടുത്തോളം ആശാവഹമാണ്.നാളെ (ബുധന്‍) രാവിലെ 9.30 ന് വിദ്യാനഗറിലുള്ള എസ്.വൈ.എസ്.സമ്മേളന സ്വാഗത സംഗം ഓഫീസ് ഹാളില്‍ സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യുന്നകാമ്പസ് കോള്‍ എന്ന ഏകദിന ക്യാമ്പില്‍ 'എക്‌സ്‌പ്ലോര്‍ ദി ക്രിയേറ്റിവിറ്റി' എന്ന വിഷയത്തില്‍ ഹനീഫ് ദേലംപാടിയും

ഹാദിയ തസ്വവ്വുഫ് സെമിനാര്‍ നാളെ (ബുധന്‍)വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍; സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്ടിവിറ്റീസ് (ഹാദിയ) സംഘടിപ്പിക്കുന്ന തസ്വവ്വുഫ് സെമിനാര്‍ നാളെ (02/10/2013 ബുധന്‍) രാവിലെ ഒമ്പതിന് വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ മഹല്ല് സംവിധാനങ്ങളുടെ ശില്‍പിയും ദാറുല്‍ ഹുദായുടെ സ്ഥാപക നേതാക്കളില്‍ പ്രധാനിയുമായിരുന്ന ശൈഖുനാ സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാരുടെ ദേഹവിയോഗത്തിന്റെ 20-ാം ആണ്ടിനോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാറില്‍ തസ്വവ്വുഫിന്റെ പ്രാമാണികത, അനുരാഗത്തിന്റെ സൂഫി സ്പര്‍ശം, തസ്വവ്വുഫിന്റെ സങ്കേതങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രബന്ധമവതരിപ്പിക്കും. വൈസ്.ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മോഡറേറ്ററായിരിക്കും. ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് സി.എച്ച് ഉസ്താദ് അനുസ്മരണ പ്രാഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് ആനക്കര കോയകുട്ടി മുസ്‌ലിയാര്‍ ദുആക്ക് നേതൃത്വം കൊടുക്കും.

കാളമ്പാടി മഖാം ഉറൂസ് മുബാറക് കൊടികയറ്റം ബുധനാഴ്ച

കാളമ്പാടി മഖാം ഉറൂസ് മുബാറകിന്റെ ഭാഗമായി വാഴക്കാട് അഹമ്മദ്
മുസ്‌ലിയാര്‍  
മഖാമില്‍ നടത്തിയ പ്രാര്‍ത്ഥന സദസ്സിന് കെ.എസ്
ഇബ്രാഹീം മുസ്‌ലിയാര്‍  
നേതൃത്വം നല്‍കുന്നു.
മലപ്പുറം: പ്രമുഖ സൂഫി പണ്ഡിതന്മാരായ അബുല്‍ അലി കോമു മുസ്‌ലിയാര്‍, കോട്ടുമല അബുക്കര്‍ മുസ്‌ലിയാര്‍, കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ അന്ത്യമ വിശ്രമം കൊള്ളുന്ന കാളമ്പാടി മഖാമില്‍ നടക്കുന്ന ഉറൂസ് മുബാറകിന് ഒമ്പതിന് ബുധനാഴ്ച കാലത്ത് കൊടി കയറും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിയാറത്തിനെത്തുന്നവര്‍ക്ക് വേണ്ടി മഖാമിലും പരിസരത്തും വിപുലമായ സൗകര്യങ്ങളേ ര്‍പ്പെടുത്തും.
പ്രമുഖ പണ്ഡിതരുടെ നേതൃത്വത്തില്‍ ഇടവിട്ട് നടക്കുന്ന കൂട്ട സിയാറത്തുകള്‍ക്ക് പുറമെ മൗലിദ് പാരായണ സദസ്സ് സംഘടിപ്പിക്കും. മഗ്‌രിബ് നിസ്‌കാരാനന്തരം ആയിരങ്ങള്‍ പങ്കെടുക്കുന്ന ദിക്ര്‍-ദുആ മജ്‌ലിസ് നടക്കും. പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. കാളമ്പാടി ഉറൂസ് മുബാറകിന്റെ ഭാഗമായി വാഴക്കാട് കണ്ണിയത്ത് ഉസ്താദ്

ഹജ്ജ്: 85000 ഇന്ത്യന്‍ തീര്‍ഥാടകരെത്തി; അടിയന്തരസാഹചര്യം നേരിടാന്‍ സിവില്‍ ഡിഫന്‍സിന് വിപുല കര്‍മപദ്ധതി

ഹജ്ജിലെ അടിയന്തരസാഹചര്യം നേരിടാന്‍ സിവില്‍ ഡിഫന്‍സിന് വിപുല കര്‍മപദ്ധതി
അമീര്‍ മുഹമ്മദ് ബിന്‍
നായിഫ് ബിന്‍ അബ്ദുല്‍അസീസി
മക്ക: ഇന്ത്യയില്‍നിന്ന് മദീനയിലേക്കുള്ള തീര്‍ഥാടകരുടെ വരവ് പൂര്‍ത്തിയായി. ജിദ്ദയിലേക്കുള്ള ഈ മാസം 9 വരെ തുടരും. കേരളത്തില്‍നിന്ന് കരിപ്പൂര്‍ വഴിയുള്ള ഹാജിമാരുടെ വരവ് കൃത്യനിഷ്ഠതയോടെ തുടരുന്നു.
ഇന്ത്യയില്‍നിന്ന് കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അസീസിയയില്‍ പാര്‍പ്പിടം ഒരുക്കിയതിനാല്‍ അവിടെനിന്ന് ഹറമിലേക്കുള്ള വാഹന സൗകര്യവും വര്‍ധിപ്പിച്ചു. അസീസിയയില്‍നിന്ന് ഹറമിലേക്ക് ബസ് സര്‍വീസുകളുടെ എണ്ണം എണ്‍പതാക്കി ഉയര്‍ത്തി. അജ്‌യാദ്, ക്ലോക്ക് ടവര്‍ ടണല്‍, ബാബു സലാം എന്നിവിടങ്ങളിലേക്ക് ഇടതടവില്ലാതെയാണ് ബസ് സര്‍വീസ് നടത്തുന്നത്.
ബ്രാഞ്ച് നമ്പര്‍ എട്ടിനു കീഴില്‍ താമസിക്കുന്ന ഹാജിമാര്‍ അജ്‌യാദ്, മക്ക ബസ് സ്റ്റേഷനുകളില്‍ നിന്നാണ് ബസ് കയറേണ്ടത്. 9, 10, 11 ബ്രാഞ്ചിനു കീഴിലുള്ള..

'മൈ ബ്ലഡ് ഫോര്‍ യു' രക്തദാതാവ് ഇനി വിരല്‍തുമ്പില്‍


കോഴിക്കോട്: പെട്ടെന്ന് 'ഒ' നെഗറ്റീവ് രക്തം വേണം?!... ഈ ഗ്രൂപ്പില്‍പെട്ട ദാതാവിനെ എവിടെ നിന്നു കിട്ടും?. അമേരിക്കയിലായാലും കോഴിക്കോട് പേരാമ്പ്രയിലായാലും നിങ്ങള്‍ ഇതുപോലുള്ള സാഹചര്യത്തിലൂടെ കടന്നുപോകാം. ഇവിടെ നിങ്ങളെ സഹായിക്കാനായി 'ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുമായി' കോഴിക്കോട് സ്വദേശി രംഗത്ത്. 
'മൈ ബ്ലഡ് ഫോര്‍ യു' എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം നിങ്ങളുടെ അടുത്തുള്ള രക്തദാതാവിനെ പെട്ടെന്ന് കണ്ടെത്താന്‍ സഹായിക്കും. കോഴിക്കോട് പേരാമ്പ്ര സ്വദേശി വിനില്‍ ചന്ദ്രനാണ് ഇതിനു പിറകില്‍. ദേശീയ രക്തദാന ദിനമായ ഇന്ന് മുതല്‍ ഈ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ലോകത്ത് എവിടെ നിന്നും ഉപയോഗിക്കുകയും ചെയ്യാം. മൈ ബ്ലഡ് ഫോര്‍ യു എന്ന ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ അപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് www.mybloodforyou.com എന്ന വെബ്‌സൈറ്റില്‍ നിന്നോ ഗൂഗിള്‍ പ്ലേയില്‍ നിന്നോ സൗജന്യമായി