ചെന്പ്ര ദര്‍സ് വാര്‍ഷികം സമാപിച്ചു

തിരൂര്‍ : വര്‍ഷം തോറും നടന്നു വരുന്ന ചെന്പ്ര സ്വലാത്ത് വാര്‍ഷികം സമാപിച്ചു. 28 -ന് ചൊവ്വാഴ്ച മഹല്ല് പ്രസിഡണ്ട് ബാവു മൂപ്പന്‍ പതാക ഉയര്‍ത്തി. മുസ്തഫ അശ്റഫി കക്കുപ്പടി മുഖ്യപ്രഭാഷണം നടത്തി. 29-ന് മുനീര്‍ ഹുദവി വിളയിലും 1ന് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിയും മതപ്രഭാഷണം നടത്തി. 2 ന് സലാഹുദ്ദീന് ഫൈസി വെന്നിയൂര്‍ പ്രഭാഷണം നടത്തി.
സമാപന സമ്മേളനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‍ലിയാര്‍ , കോട്ടുമല ടി.എം ബാപ്പു മുസ്‍ലിയാര്‍ , കെ.മരക്കാര്‍ ഫൈസി. വി.മരക്കാര്‍ മുസ്ല‍ിയാര്‍ , സലാഹുദ്ദീന് ഫൈസി വെന്നിയൂര്‍ , ബാവു മൂപ്പന്‍ , കെ.പി. റസാഖ് ഫൈസി സെയ്താലിക്കുട്ടി ഫൈസി, സി.പി.അബൂബക്കര്‍ ഫൈസി, റശീദലി ശിഹാബ് തങ്ങള്‍ ,കൊക്കോടി ബാപ്പു ഹാജി പ്രസംഗിച്ചു. അയ്യായ ഉസ്താദ് സ്വലാത്തിന് നേതൃത്വം നല്കി.