കാസര്‍കോട്
: ബാപ്പാലിപ്പനം
ശാഖ SYS, SKSSF ന്റെ
സംയുക്ത ആഭിമുഖ്യത്തിലുളള
ശംസുല്‍ ഉലമ അനുസ്മരണവും
കണ്ണിയത്ത ഉസ്താദ്,
സി.എം.ഉസ്താദ്,
വടകര മുഹമ്മദ്
ഹാജി തങ്ങള്‍, ഫഖുറുദ്ദീന്‍
തങ്ങള്‍ തുടങ്ങിയവരുടെ ആണ്ട്
നേര്‍ച്ചയും ബാപ്പാലിപ്പനത്ത്
ആരംഭിച്ചു. നാളെ
(ഞായര്‍)
വൈകുന്നേരം
സമാപിക്കും. വൈ.എം.അബ്ദുല്ല
ഹാജി പതാക ഉയര്‍ത്തി.
പരിപാടി
സിദ്ദീഖ് മുസ്ലിയാരുടെ
അധ്യക്ഷതയില്‍ പാണക്കാട്
സയ്യിദ് റഷീദലി ശിഹാബ്
തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സ്വലാഹുദ്ദീന്‍
ഫൈസി വെന്നിയൂര്‍ ആധുനിക
യുഗത്തിലെ മുസ്ലിം സ്ത്രീ
എന്ന വിഷയത്തില്‍ പ്രഭാഷണം
നടത്തി. ഇബ്രാഹിം
മുണ്ട്യത്തടുക്ക,
അബ്ദുറഹ്മാന്
കോട്ട, വൈ.കെ.അബ്ദുറഹ്മാന്,
ശിഹാബുദ്ദീന്
ബി.കെ.
പ്രസംഗിച്ചു.
രണ്ടാം ദിവസമായ
ഇന്ന രാത്രി സയ്യിദ് ഹാദി
തങ്ങള്‍ മൊഗ്രാലിന്റെ
പ്രാര്‍ത്ഥനയോടെ ആരംഭിക്കും.
അന്ത്യദിനം
വിളിപ്പാടകലെ എന്നവിഷയം
ബി.കെ.അബ്ദുല്‍
ഖാദര്‍ അല്‍ ഖാസിമി ബംബ്രാണ
പ്രഭാഷണം നടത്തും.
ഫഖ്രൂദ്ദീന്
ഹാജി, അബ്ബാസ്
നാലക്കര, മുഹമ്മദ്
ടിമ്പര്‍ സംബന്ധിക്കും.
നാളെ വൈകുന്നേരം
അസര്‍ നിസ്കാരാനന്തരം
ദിഖ്റ് ദുഅ മജ്ലിസിനും
ശൈഖുനാ ഉസ്താദ് പി.കെ.അബ്ദുല്‍
ഖാദര്‍ മുസ്ലിയാര് പയ്യക്കി
നേതൃത്വം നല്‍കും.
വൈകുന്നേരം
7 മണിക്ക്
സമാപനസമ്മേളനം ഹസൈനാര്‍
മുസ്ലിയാരുടെ അധ്യക്ഷതയില്‍
സമസ്ത ദക്ഷിണകന്നഡ ജില്ലപ്രസിഡണ്ട്
സയ്യിദ് എന്‍.പി.എം.സൈനുല്‍
ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി
കുന്നുംകൈ ഉദ്ഘാടനം ചെയ്യും.
സുന്നീയുവജനസംഘം
സംസ്ഥാന സെക്രട്ടറി മുഖ്യപ്രഭാഷണം
നടത്തും. സമസ്ത
ജില്ലാമുശാവറ അംഗം അബ്ദുസലാം
ദാരിമി ആലംപാടി,
എസ്.കെ.എസ്.എസ്.എഫ്
ജില്ലാപ്രസിഡണ്ട് ഇബ്രാഹിം
ഫൈസി ജെഡിയാര്‍, ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം,
ട്രഷറര്‍
ഹാരീസ് ദാരിമി ബെദിര,
ആലിക്കുഞ്ഞി
ദാരിമി, എം.അബ്ദുല്ല
മുഗു, കുഞ്ചാര്‍
മുഹമ്മദ്, റസാഖ്
മാടത്തട്ക്ക, പി.കെ.ഇബ്രാഹിം
തുടങ്ങിയവര്‍ സംസാരിക്കും.