മനാമ: '
ആത്മീയത;
ചുഷണത്തിന്നെതിരെ ജിഹാദ്'
എന്ന പ്രമേയത്തില്‍ കേന്ദ്ര SKSSF
സംഘടിപ്പിക്കുന്ന കേരള വിമോചനയാത്രയുടെ ബഹ്‌റൈന്‍ തല പ്രചരണോത്‌ഘാടനം നാളെ (26,
തിങ്കള്‍)
രാത്രി 8
മണിക്ക് മനാമ പാക്കിസ്ഥാന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കും. SKSSF
മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് ഹമീദലി തങ്ങള്‍ പരിപാടി ഉദ്‌ഘാടനം ചെയ്യും. SYS
സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അബ്‌ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രമേയ പ്രഭാഷണം നടത്തും.
വ്യാജ കേശത്തിന്റെ മറവിലും മറ്റും ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കുപ്രചരണങ്ങള്‍ക്ക് ക്ലിപ്പുകള്‍ സഹിതം അദ്ധേഹം മറുപടി പറയും.
തുടര്‍ന്ന് സമസ്‌ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ ഘടകവുമായി സഹകരിച്ച് ബഹ്‌റൈനിലെ വിവിധ ഏരിയകളില്‍ പ്രചരണ പരിപാടികള്‍ നടക്കും. സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍, സയ്യിദ് അസ്‌ഹര്‍ തങ്ങള്‍, ഹംസ അന്‍വരി മോളൂര്‍, സി.കെ.പി അലി മുസ് ലിയാര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി, ഉബൈദുല്ല റഹ് മാനി എസ്.എം.എ വാഹിദ് തുടങ്ങി പ്രമുഖരും ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും പങ്കെടുക്കും.