![]() |
വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ 9-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ദുആ സമ്മേളനം പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു |
വെങ്ങപ്പള്ളി : യഥാര്‍ത്ഥ വിജയത്തിന്റെ മാനദണ്‌ഡം ആത്മീയ
ഔന്നത്യമാണെന്നും ആത്മീയത ദുരുപയോഗം ചെയ്യപ്പെടുന്നത് വിശ്വാസികള്‍ക്ക്
അംഗീകരിക്കാനാവില്ലെന്നും പ്രമുഖ പണ്‌ഡിതനും സമസ്‌ത കേന്ദ്ര മുശാവറ അംഗവുമായ ശൈഖുനാ
ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു. പ്രവാചകരോടുള്ള സ്‌നേഹം
വിശ്വാസത്തിന്റെ ഭാഗമാണ്. എന്നാല്‍ പ്രവാചക സ്‌നേഹം വാണിജ്യവത്‌ക്കരിക്കാനുള്ള
ചിലരുടെ നീക്കം പ്രതിഷേധാര്‍ഹമാണ്. തിരുകേശമെന്ന പേരില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന
വിവാദ കേശം പ്രവാചകരെ നിന്ദിക്കാനുള്ള മുസ്‌ലിം വിരുദ്ധ ശക്തികളുടെ
ഗൂഢതന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെങ്ങപ്പള്ളി ശംസുല്‍
ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ 9-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ദുആ
സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാണക്കാട് സയ്യിദ് ശഹീറലി
ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ
മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ് മുഹമ്മദ് ദാരിമി, ഇബ്രാഹിം ഫൈസി വാളാട്,
ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍ , പി കെ ഹുസൈന്‍ ഫൈസി, മമ്പാട് മൂസ്സാ ബാഖവി,
പാലത്തായി മൊയ്‌തു ഹാജി, സലാം ദാരിമി കല്‍പ്പറ്റ, മുഹമ്മദ് ദാരിമി വാകേരി,
ജഅ്‌ഫര്‍ ഹൈത്തമി, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ , ഇസ്‌മാഈല്‍ ബാഖവി പാണക്കാട്
തുടങ്ങിയവര്‍ സംബന്ധിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും എ കെ സുലൈമാന്‍ മൗലവി
നന്ദിയും പറഞ്ഞു.