പെരിന്തല്‍മണ്ണ
: പട്ടിക്കാട്
ജാമിഅഃ നൂരിയ്യ അറബിക്
കോളേജിന്റെ ഗോള്‍ഡന്‍
ജൂബിലിയുടെ ഭാഗമായി നടത്തപ്പെട്ട
താലൂക്ക് സമ്മേളനങ്ങള്‍
സമാപിച്ചു. മത
വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താനുള്ള
ക്രിയാത്മക മുന്നേറ്റങ്ങള്‍
രൂപപ്പെടുത്തണമെന്ന്
സമ്മേളനങ്ങള്‍ ആഹ്വാനം
ചെയ്‌തു. വിദ്യഭ്യാസ
കാന്പയിന്‍റെ പ്രചാരണാര്‍ത്ഥമായിരുന്നു
താലൂക്ക് സമ്മേളനങ്ങള്‍.
പട്ടിക്കാട്
ജാമിഅഃ നൂരിയ്യയില്‍ നടന്ന
പെരിന്തല്‍മണ്ണ താലൂക്ക്
സമ്മേളനം സമസ്‌ത കേരള
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
സംസ്ഥാന പ്രസിഡണ്ട് സി.കെ.എം.
സാദിഖ്
മുസ്‌ലിയാര്‍ ഉദ്‌ഘാടനം
ചെയ്‌തു. സമസ്‌ത
ജില്ലാ ജനറല്‍ സെക്രട്ടറി
പി. കുഞ്ഞാണി
മുസ്‌ലിയാര്‍ അദ്ധ്യക്ഷത
വഹിച്ചു. ടി.പി.
ഇപ്പമുസ്‌ലിയാര്‍,
കാളാവ് സൈതലവി
മുസ്‌ലിയാര്‍, സുലൈമാന്‍
ഫൈസി ചുങ്കത്തറ,
അബ്‌ദുറഹ്‌മാന്‍
ഫൈസി പാതിരമണ്ണ, ഹംസറഹ്‌മാനി
കൊണ്ടിപ്പറന്പ്, സിദ്ധീഖ്
ഫൈസി അമ്മിനിക്കാട്,
മുഹമ്മദലി
ഫൈസി അമ്പലക്കടവ്, എ.കെ
നാസര്‍ മാസ്റ്റര്‍,
മൊയ്‌തീന്‍
കുട്ടി ദാരിമി, അരീക്കുഴിയില്‍
ഉമറുല്‍ ഫാറൂഖ് ഹാജി സംസാരിച്ചു.
എടപ്പാള്‍
ദാറുല്‍ ഹിദായയില്‍ ചേര്‍ന്ന
പൊന്നാനി താലൂക്ക് സമ്മേളനം
സി. ബഷീര്‍
ഫൈസി ഉദ്‌ഘാടനം ചെയ്‌തു.
മൊയ്‌തീന്‍
മുസ്‌ലിയാര്‍ പുറങ്ങ്
അദ്ധ്യക്ഷത വഹിച്ചു.
സ്വലാഹുദ്ദീന്‍
ഫൈസി വല്ലപ്പുഴ, ഖാസിം
ഫൈസി പോത്തനൂര്‍, റശീദ്
ഫൈസി പൂക്കരത്തറ, ശരീഫ്
ഫൈസി ആനക്കര, എ.കെ.കെ
മരക്കാര്‍, മൊയ്‌തു
അശ്‌റഫി പ്രസംഗിച്ചു.
ചെമ്മാട്
ഖിദ്‌മത്തുല്‍ ഇസ്‌ലാം
മദ്രസ്സയില്‍ നടന്ന തിരൂരങ്ങാടി
താലൂക്ക് സമ്മേളനം ജാമിഅഃ
നൂരിയ്യ പ്രൊഫസര്‍ എം.കെ
മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍
ഉദ്‌ഘാടനം ചെയ്‌തു.
മൊയ്‌തീന്‍
കുട്ടി മുസ്‌ലിയാര്‍ വെളിമുക്ക്
അദ്ധ്യക്ഷത വഹിച്ചു.
സ്വലാഹുദ്ദീന്‍
ഫൈസി വെന്നിയൂര്‍ സയ്യിദ്
മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍
പ്രസംഗിച്ചു.
മോങ്ങം
ഇര്‍ശാദുസ്സിബിയാന്‍
മദ്രസ്സയില്‍ ചേര്‍ന്ന ഏറനാട്
താലൂക്ക് സമ്മേളനം കെ.എ
റഹ്‌മാന്‍ ഫൈസി ഉദ്‌ഘാടനം
ചെയ്‌തു. ഒ.ടി
മൂസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത
വഹിച്ചു. അസ്‌ഗറലി
ഫൈസി പട്ടിക്കാട്,
ഹസന്‍ സഖാഫി
പൂക്കോട്ടൂര്‍, മുഹമ്മദ്
കുട്ടി ബാഖവി, സാലിം
ഫൈസി കൊളത്തൂര്‍, മുസ്ഥഫ
ഫൈസി മുടിക്കോട്,
അബ്ദുറഹ്‌മാന്‍
ഫൈസി അരിപ്ര പ്രസംഗിച്ചു.
നിലന്പൂര്‍
മജ്‌മഇല്‍ ചേര്‍ന്ന നിലമ്പൂര്‍
താലൂക്ക് സമ്മേളനം കുഞ്ഞിമുഹമ്മദ്
മുസ്‌ലിയാര്‍ കാട്ടുമുണ്ടയുടെ
അദ്ധ്യക്ഷതയില്‍ ജലീല്‍ ഫൈസി
പുല്ലങ്കോട് ഉദ്‌ഘാടനം
ചെയ്‌തു. ഒ.
കുട്ടി
മുസ്‌ലിയാര്‍, പുത്തനഴി
മൊയ്‌തീന്‍ ഫൈസി, മൊയ്‌തീന്‍
ഫൈസി വാക്കോട്, സുലൈമാന്‍
ഫൈസി ചുങ്കത്തറ, ഹംസ
റഹ്‌മാനി പ്രസംഗിച്ചു.
വളവന്നൂര്‍
ബാഫഖി യതീം ഖാനയില്‍ ചേര്‍ന്ന
തിരൂര്‍ താലൂക്ക് സമ്മേളനം
സമസ്‌ത കേന്ദ്ര മുശാവറ അംഗം
എ.മരക്കാര്‍
ഫൈസിയുടെ അദ്ധ്യക്ഷതയില്‍
എം.പി.
മുസ്ഥഫല്‍
ഫൈസി ഉദ്‌ഘാടനം ചെയ്‌തു.
മുഹമ്മദ്
ഫൈസി അടിമാലി, സ്വലാഹുദ്ദീന്‍
ഫൈസി വല്ലപ്പുഴ, അബ്‌ദുല്‍
ഹകീം ഫൈസി കാളാട് പ്രസംഗിച്ചു.