![]() |
എസ്.കെ.എസ്.എസ്.എഫ് ഇബാദ് സംസ്ഥാന ട്രൈനിങ് ക്യാമ്പ് കൈപ്പുറത്ത് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു. |
കൈപ്പുറം : ക്ഷമയും ത്യാഗബോധവും സ്വീകരിച്ച് പ്രബോധകര്‍
ഉത്തരവാദിത്ത നിര്‍വഹണത്തില്‍ സജീവമാകണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി
ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് ഇബാദ് സംസ്ഥാന
കമ്മിറ്റി സംഘടിപ്പിച്ച ട്രൈനിങ് ക്യാമ്പ് പാലക്കാട് ജില്ലയിലെ കൈപ്പുറം
അസാസുല്‍ ഇസ്‌ലാം മദ്‌റസാ ഹാളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍ . ജീവിത
വിശുദ്ധിയും സംയമനവും പാലിച്ച് പ്രബോധന രംഗത്ത് വലിയ നേട്ടങ്ങള്‍ കൊയ്‌തെടുത്ത
മുന്‍ഗാമികളുടെ മാതൃക നമുക്ക് പാഠമാകണം.
ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി
കൊളത്തൂര്‍ അധ്യക്ഷത വഹിച്ചു. മസ്‌ജിദുകള്‍ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ
കേന്ദ്രമാക്കി ദഅ്‌വത്തിന് വഴിയൊരുക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിരോധനത്തിന്റെ
വേലി കെട്ടി കാരുണ്യം അടിസ്ഥാനമായ മതത്തെ സങ്കീര്‍ണ്ണമാക്കുന്നതിനെതിരെ മഹല്ല്
നേതൃത്വം ബോധവാന്മാരാകണം.
മുഹമ്മദ്‌കുട്ടി ഫൈസി പട്ടാമ്പി, സയ്യിദ്
അബ്‌ദുറഹ്‌മാന്‍ ജിഫ്രി തങ്ങള്‍ വല്ലപ്പുഴ, മുസ്‌തഫ അശ്‌റഫി കക്കുപ്പടി, അബ്‌ദുല്‍
ഖാദര്‍ ഫൈസി തലക്കശ്ശേരി, അബ്‌ദുറസാഖ് പുതുപൊന്നാനി, കെ.എ. ഹമീദ്, സലീം ഫൈസി
കൈപ്പുറം, പി. മുഹമ്മദ് ജാസിം പ്രസംഗിച്ചു.
പ്രബോധനം പ്രയോഗത്തില്‍ , ശൈഖ്
ജീലാനിയുടെ ദഅ്‌വാ സമീപനം, അകം ശുദ്ധിയാക്കാം, നമുക്ക് നടക്കാം വഴി തെറ്റാതെ,
ക്ഷണം പ്രകാശതീരത്തേക്ക് - നേരനുഭവങ്ങള്‍ എന്നീ സെഷനുകളില്‍ മുഹമ്മദ് റിയാള്
മൂസ, ഹംസ ഫൈസി റിപ്പണ്‍ , ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, കെ.എം. ശരീഫ്
പൊന്നാനി, സി.കെ. മുഹ്‌യിദ്ദീന്‍ ഫൈസി കോണോംപാറ എന്നിവര്‍ ക്ലാസ്സുകള്‍ക്കും
ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കി.
എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി
ഓണംപള്ളി മുഹമ്മദ് ഫൈസി സമാപന സന്ദേശം നല്‍കി. ഇബാദ് മാതൃകാ ഏരിയകളുടെ
പ്രവര്‍ത്തനങ്ങള്‍ക്കും കാമ്പസ് ദഅ്‌വാമീറ്റ്(മാര്‍ച്ച് 17,18 ചങ്ങരംകുളം),
ഉത്തരമേഖലാസംഗമം(മാര്‍ച്ച് 30,31 കാസര്‍ഗോഡ്) സൗത്ത് സോണ്‍ ഇബാദ്
കോണ്‍ഫ്രന്‍സ് (ഏപ്രില്‍ 7,8 എറണാകുളം) എന്നിവക്കും ക്യാമ്പില്‍ രൂപം നല്‍കി.