പട്ടിക്കാട് : ഇന്ത്യയിലെ
അത്യുന്നത മതകലാലയങ്ങളില്‍ ഒന്നായ പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിന്റെ
ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തുമായി 1000 കേന്ദ്രങ്ങളില്‍
കരിയര്‍പ്ലാന്‍ ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിക്കും. ട്രെന്റ് സംസ്ഥാന
കമ്മറ്റിയുടെ സഹായത്തോടെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍
ഇസ്‌ലാമിക് സ്റ്റഡീസാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹൈസ്‌കൂള്‍ - ഹയര്‍
സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന പരിപാടി ഏപ്രില്‍ -
മെയ് മാസങ്ങളില്‍ നടക്കും. പരിപാടിക്ക് നേതൃത്വം നല്‍കുന്ന 100 റിസോഴ്‌സ്
പേര്‍സണ്‍സിനുള്ള ശില്‍പ്പശാല മാര്‍ച്ച് 30,31 വെള്ളി, ശനി ദിവസങ്ങളില്‍
പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ വെച്ച് നടക്കും.