ചപ്പാരപ്പടവ് ഇര്‍ഫാനിയ അറബിക് കോളേജ് സനദ്ദാന സമ്മേളനം വ്യഴാഴ്ച്ച മുതല്‍

കാസര്‍കോട് : തളിപ്പറമ്പ് ചപ്പാരപ്പടവ് ഇര്‍ഫാനിയ അറബിക് കോളേജ് സനദ്ദാന സമ്മേളനം എട്ടുമുതല്‍ 11 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.എട്ടിന് രാത്രി എട്ടരയ്ക്ക് പ്രിന്‍സിപ്പല്‍ ഹാജി വി.മുഹമ്മദ് മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. സമസ്ത വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. സയ്യിദ് ആമിദ് കോയമ്മ തങ്ങള്‍ അധ്യക്ഷനാകും.  
ഒന്‍പതിന് ഏഴുമണിക്ക് നടക്കുന്ന ഇസ്ഹാന്‍ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനഭാഗമായി കന്നട സംഗമമം, പ്രവാസി സംഗമം, മഹല്ല് സംഗമം, ഉലമാ സംഗമം എന്നിവ നടക്കും.പത്രസമ്മേളനത്തില്‍ കെ.വി.അബാസ് ദാരിമി, സിദ്ദിഖ് ജലാലി, ഖാലിദ് കാസര്‍കോട്, മുഹമ്മദ്കുഞ്ഞി, നൗഷാദ്, എന്‍ .എ.മുഹമ്മദ്കുഞ്ഞി, നസറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.