'സമസ്ത' സമ്മേളന സുവനീര്‍ വീണ്ടും പുറത്തിറങ്ങുന്നു; ബുക്കിംഗ് 15 വരെ

തേഞ്ഞിപ്പലം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ 1000 പേജുള്ള സുവനീര്‍ വീണ്ടും പുറത്തിറങ്ങുന്നു. സമസ്തയുടെ 85 വര്‍ഷത്തെ സമ്പൂര്‍ണ ചരിത്രവും, സുന്നീ ആദര്‍ശത്തെ കുറിച്ചുള്ള സമഗ്രപഠനവും, കേരള മുസ്‌ലിം ചരിത്ര വിശകലനവും ഉള്‍കൊള്ളുന്ന സുവനീറിന് വന്‍സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സമ്മേളന നഗരിയില്‍ പൊരിവെയിലത്തുപോലും ക്യൂ നിന്നുകൊണ്ടായിരുന്നു പ്രവര്‍ത്തകര്‍ സുവനീര്‍ വാങ്ങിയിരുന്നത്. ചരിത്രസംഭവമായ സമ്മേളനത്തിന്റെ റിവ്യൂ കൂടി ഉള്‍കൊള്ളിച്ചാണ് സുവനീര്‍ പുനഃപ്രസിദ്ധീകരിക്കുന്നത്. 
ചേളാരി സമസ്താലയം, മലപ്പുറം സുന്നി മഹല്‍ , കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ , കണ്ണൂര്‍ ഇസ്‌ലാമിക് സെന്റര്‍ എന്നിവിടങ്ങളില്‍ മാര്‍ച്ച് 15ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് കോപ്പി ലഭിക്കുക എന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അറിയിച്ചു.