ലോക ജനതയെ ശരിയായ ദിശയിലേക്ക്‌ നിയിച്ചത്‌ പ്രവാചകന്‍ മുഹമ്മദ്‌ (സ) മാത്രം : ടി. എച്ച്‌. ദാരിമി ജിദ്ദ

റിയാദ്‌ : പ്രവാചകനും സഹാബത്തും നമുക്ക്‌ പഠിപ്പിച്ച്‌ തന്ന മാര്‍ഗ്ഗത്തിലൂടെ നാം ഓരോരുത്തരും ജീവിക്കുകയും ആ മാര്‍ഗം നാം നമ്മുടെ വരും തലമുറക്ക്‌ കൂടി പഠിപ്പിക്കാന്‍ ഉതകുന്ന കാര്യങ്ങള്‍ക്ക്‌ നമ്മാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും ടി ഏച്ച്‌ ദാരിമി പുസ്‌തക പ്രകാശനത്തോടനുബന്ധിച്ചുള്ള പ്രമേയ പ്രഭാഷണത്തില്‍ സദസ്സിനെ ഓര്‍മിപ്പിച്ചു. പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) മാത്രമാണ്‌ ഓരോ സമുദായത്തിന്നും തീക്ഷ്‌ണമായ പ്രതീക്ഷ നല്‍കിയത്‌ എന്നും ഓര്‍മിപ്പിച്ചു.
റിയാദ്‌ ഇസ്ലാമിക്‌ സെന്ററിന്റെ 'ഉത്തമ പ്രവാചകന്‍ ഉദാത്ത മാതൃക' എന്ന സന്ദേശവുമായി നടക്കുന്ന ത്രൈമാസ കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ 'മുഹമ്മദ്‌ (സ) ജീവിതവും സന്ദേശവും' എന്ന പുസ്‌തകത്തിന്റെ പ്രകാശന കര്‍മ്മം ചെയര്‍മാന്‍ എന്‍ . സി. മുഹമ്മദ്‌ കണ്ണൂര്‍ , അബൂബക്കര്‍ ഹാജി ബ്ലാത്തൂറിന്‌ നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.
പരിപാടി അഷ്‌റഫ്‌ വേങ്ങാട്‌ ഉദ്‌ഘാടനം ചെയ്‌തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ ക്യാമ്പയിന്റെ ലക്ഷ്യം അവതരിപ്പിച്ചു. ഹൈദരലി വാഫി ഇരിങ്ങാട്ടിരി പുസ്‌തകം പരിചയപ്പെടുത്തി.
ലിയാഉദ്ദീന്‍ ഫൈസി, മുസ്‌തഫ മാസ്റ്റര്‍ അല്‍-ഹുദ സ്‌കൂള്‍ , ഹനീഫ്‌ മാസ്റ്റര്‍ മോഡേണ്‍ സ്‌കൂള്‍ , നാസര്‍ കാരന്തൂര്‍ ഏഷ്യാനെറ്റ്‌, ഉബൈദ്‌ എടവണ്ണ ജയ്‌ ഹിന്ദ്‌ ന്യൂസ്‌, കാസിമുല്‍ ഖാസിമി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മുസ്‌തഫ ബാഖവി പെരുമുഗം, അലവിക്കൂട്ടി ഒളവട്ടൂര്‍ , സമദ്‌ പെരുമുഗം, ഹബീബുള്ള പട്ടാമ്പി, അബൂബക്കര്‍ ബാഖവി മാരായ മംഗലം, മുസ്‌തഫ ചീക്കോട്‌ എന്നിവര്‍ സദസ്സ്‌ നിയന്ത്രിച്ചു. അബൂബക്കര്‍ ദാരിമി പുല്ലാര അദ്ധ്യക്ഷത വഹിച്ചു. റസാക്ക്‌ വളക്കൈ സ്വാഗതവും മഷൂദ്‌ കൊയ്യോട്‌ നന്ദിയും പറഞ്ഞൂ.