അല്‍ഖര്‍ജ്
: ഉത്തമ
പ്രവാചകന് ഉദാത്ത മാതൃക
എന്ന ഇസ്ലാമിക് സെന്റര്‍
സൗദി നാഷണല്‍ കമ്മററി ത്രൈമാസ
കാന്പയിന് അല്‍ഖര്‍ജില്‍
തുടക്കം കുറിച്ചു.
കാന്പയിന്റെ
ഭാഗമായി അല്‍ഖര്‍ജ് ഇസ്ലാമിക്
സെന്റര്‍ സംഘടിപ്പിച്ച
പ്രവര്‍ത്തക കണ്വെന്ഷന്
റിയാദ് ഇസ്ലാമിക് സെന്റര്‍
ജനറല്‍ സെക്രട്ടറി അലവിക്കുട്ടി
ഒളവട്ടൂര്‍ ഉല്‍ഘാടനം ചെയ്തു.
ഇസ്ലാമിക്
സെന്റര്‍ സൗദി നാഷണല്‍
കമ്മിററി പ്രസിഡണ്ട് അബൂബക്കര്‍
ഫൈസി ചെങ്ങമനാട് മുഖ്യ
പ്രഭാഷണം നടത്തി. മാനവ
സമൂഹത്തിന് കാല, ദേശ,
ഭാഷാ വ്യത്യാസമില്ലാതെ
ഉള്കൊളളാനുതകും വിധം
മാതൃകപരമായിരുന്നു മുഹമ്മദ്
(സ)
ജീവിതമെന്നും,
പ്രവാചക ജീവിതം
പഠിക്കാന്‍ സാധ്യമായ എല്ലാ
മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തണമെന്നും,
വിനയം,
ക്ഷമ,
വിട്ടുവീഴ്ച,
കാരുണ്യം
തുടങ്ങി ഏത് രംഗത്തും നാം
അറിയാത്ത അനേകം മാതൃകകള്‍
പ്രവാചക ജീവിതത്തിലുണ്ടെന്നും
അവ അറിയാനും പകര്‍ത്താനും
പകര്‍ന്നു കൊടുക്കാനുമുളള
ബാധ്യത നമുക്കുണ്ടെന്നും
അദ്ദേഹം പറഞ്ഞു.
കാന്പയിന്റെ
ഭാഗമായി നടക്കുന്ന നോളജ്
ടസ്റ്റിനുളള പുസ്തകം അബൂബക്കര്‍
ഫൈസി ചെങ്ങമനാട് അബ്ദുസ്സലാം
കണ്ണൂരിന് നല്കി തുടക്കം
കുറിച്ചു. റസാഖ്
വളക്കൈ, ഹനീഫ
മൂര്‍ക്കനാട് തുടങ്ങിയവര്‍
പ്രസംഗിച്ചു. കുഞ്ഞു
മുഹമ്മദ് ഹാജി ചുങ്കത്തറ,
മൊയ്തീന്
ചെറുവണ്ണൂര്‍ തുടങ്ങിയവര്‍
പങ്കെടുത്തു. ഭാരവാഹികളായി
വെളളിയത്ത് സൈതലവി ഹാജി
താനാളൂര്‍ (പ്രസിഡണ്ട്),
സൈനുദ്ദീന്‍
മുസ്ലിയാര്, ഇസ്ഹാഖ്
പൂക്കോട്ടൂര്‍ (വൈസ്
പ്രസിഡണ്ട്) യൂസുഫ്
ഫൈസി വഴിപ്പാറ (ജനറല്‍
സെക്രട്ടറി) നജ്മുദ്ദീന്
മൊറയൂര്‍, അബ്ദുസ്സലാം
കണ്ണൂര്‍ (സെക്രട്ടറി),
ബഷീര്‍ പെരിമ്പലം
(ട്രഷറര്‍)
എന്നിവരെ
തെരഞ്ഞെടുത്തൂ. യൂസുഫ്
ഫൈസി വഴിപ്പാറ അധ്യക്ഷത
വഹിച്ചു. നജ്മുദ്ദീന്
മൊറയൂര്‍ സ്വാഗതവും ഇസ്ഹാഖ്
പൂക്കോട്ടൂര്‍ നന്ദിയും
പറഞ്ഞു.