മലബാര്‍ ഇസ്ലാമിക്‌ കോംപ്ലക്‌സ്‌ സമ്മേളനം; SKSSF പ്രചരണ പരിപാടികള്‍

കാസര്‍കോട്‌ : 2012 ഏപ്രില്‍ 20,21,22 തീയ്യതികളില്‍ ചട്ടംഞ്ചാല്‍ മാഹിനാബാദ്‌ ശഹീദേ മില്ലത്ത്‌ സി.എം.ഉസ്‌താദ്‌ നഗറില്‍ വെച്ച്‌ നടക്കുന്ന മലബാര്‍ ഇസ്ലാമിക്‌ കോംപ്ലക്‌സ്‌ 19-ാം വാര്‍ഷിക സനദ്‌ ദാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തന പദ്ധതികള്‍ നടപ്പിലാക്കാന്‍ ജില്ലസെക്രട്ടറിയേറ്റ്‌ യോഗം തീരുമാനിച്ചു. ഏപ്രില്‍ 10ന്‌ മുമ്പ്‌ എല്ലാശാഖകളിലും സി.എം.ഉസ്‌താദ്‌ അനുസ്‌മരണവും പ്രചരണ സമ്മേളനവും സംഘടിപ്പിക്കും. ഏപ്രില്‍ 14,15,16 തീയ്യതികളില്‍ മഞ്ചേശ്വരത്ത്‌ നിന്നും തൃക്കരിപ്പൂരില്‍ നിന്നും രണ്ട്‌ മേഖലകളിലായി സന്ദേശയാത്ര സംഘടിപ്പിക്കും. ഒരു നിശ്ചിതതീയ്യതിയില്‍ സമ്മേളനത്തിന്റെ ഭാഗമായി ശാഖകമ്മിറ്റികളുടെ നേതൃത്വത്തില്‍ വിഭവസമാഹരണം നടത്തും. മറ്റു മേഖല - ക്ലസ്റ്റര്‍ - ശാഖ തലങ്ങളില്‍ സമ്മേളന അനുബന്ധപരിപാടികള്‍ സംഘടിപ്പിക്കാനും സനദ്‌ ദാന സമ്മേളനം വിജയിപ്പിക്കാനും കീഴ്‌ഘടകങ്ങളോട്‌ ജില്ലാസെക്രട്ടറിയേറ്റ്‌ യോഗം ആഹ്വാനം ചെയ്‌തു. ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡീയര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍സാലൂദ്‌ നിസാമി, ഹാരീസ്‌ ദാരിമി ബെദിര, എം.എ.ഖലീല്‍ , മുഹമ്മദ്‌ ഫൈസി കജ, ബഷീര്‍ ദാരിമി തളങ്കര, മൊയ്‌തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.