പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യ
അറബിക് കോളേജിന്റെ ഗോള്‍ഡന്‍ ജൂബിലി പരിപാടികളുടെ ഭാഗമായി നടത്തപ്പെടുന്ന
താലൂക്ക്‌തല സമ്മേളനങ്ങള്‍ ഇന്ന് നടക്കും. മലപ്പുറം ജില്ലയിലെ ആറു
കേന്ദ്രങ്ങളിലാണ് സമ്മേളനങ്ങള്‍ നടക്കുക. കഴിഞ്ഞ അര നൂറ്റാണ്ടു കാലം കേരളീയ
മുസ്‌ലിം സമാജം നേടിയ അത്യപൂര്‍വ്വ നേട്ടങ്ങളുടെ ചാലക ശക്തിയായി പ്രവര്‍ത്തിച്ച
ജാമിഅഃ നൂരിയ്യ ഭാവി തലമുറകളുടെ കൂടി ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള
പദ്ധതികളാണ് ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് വിഭാവനം
ചെയ്‌തിരിക്കുന്നത്.
കാലത്ത് 10.30 ന് പെരിന്തല്‍മണ്ണ താലൂക്ക് സമ്മേളനം
പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന
പ്രസിഡണ്ട് സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. സമസ്‌ത ജില്ലാ
ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായിരിക്കും. പൊന്നാനി
താലൂക്ക് സമ്മേളനം എടപ്പാള്‍ ദാറുല്‍ ഹിദായയില്‍ ബഷീര്‍ ഫൈസി ആനക്കര ഉദ്‌ഘാടനം
ചെയ്യും. തിരൂരങ്ങാടി താലൂക്ക് സമ്മേളനം ചെമ്മാട് ഖിദ്‌മത്തുല്‍ ഇസ്‌ലാം
മദ്രസ്സയില്‍ വെളിമുക്ക് മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ജാമിഅഃ
നൂരിയ്യ പ്രൊഫസര്‍ എം.കെ. മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍ കോട്ടുമല ഉദ്‌ഘാടനം
ചെയ്യും.
വൈകിട്ട് 3.30 ന് ഏറനാട് താലൂക്ക് സമ്മേളനം മോങ്ങം
ഇര്‍ശാദുസ്സിബ്‌യാന്‍ മദ്രസ്സയില്‍ സമസ്‌ത സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു
മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും കെ.എ റഹ്‌മാന്‍ ഫൈസി അദ്ധ്യക്ഷനായിരിക്കും. തിരൂര്‍
താലൂക്ക് സമ്മേളനം വളവന്നൂര്‍ ബാഫഖി യതീഖാനയില്‍ സമസ്‌ത മുശാവറ മെമ്പര്‍
എ.മരക്കാര്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ എം.പി. മുസ്ഥഫല്‍ ഫൈസി ഉദ്‌ഘാടനം ചെയ്യും.
നിലമ്പൂര്‍ താലൂക്ക് സമ്മേളനം നിലമ്പൂര്‍ മജ്‌മഇല്‍ പുത്തനഴി മൊയ്‌തീന്‍ ഫൈസിയുടെ
അദ്ധ്യക്ഷതയില്‍ ജലീല്‍ ഫൈസി പുല്ലങ്കോട് ഉദ്‌ഘാടനം ചെയ്യും.
വിവിധ
സമ്മേളനങ്ങളില്‍ എ.പി. മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ , കാളാവ് സൈതലവി
മുസ്‌ലിയാര്‍ , വാക്കോട് മൊയ്‌തീന്‍കുട്ടി ഫൈസി, ടി.പി. ഇപ്പ മുസ്‌ലിയാര്‍ , കെ.വി.
അസ്‌ഗറലി ഫൈസി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, ഒ.ടി മൂസ
മസ്‌ലിയാര്‍ , യു. ശാഫി ഹാജി, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ , സയ്യിദ്
മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഹംസ റഹ്‌മാനി
കൊണ്ടിപറമ്പ്, പി.കെ അബ്‌ദുലത്തീഫ് ഫൈസി, ഖാസിം ഫൈസി പോത്തനൂര്‍ , സാലിം ഫൈസി
കൊളത്തൂര്‍ , ഹകീം ഫൈസി കാളാട്, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, മുസ്ഥഫ ഫൈസി
മുടിക്കോട് എന്നിവര്‍ സംസാരിക്കും.