കല്‍പ്പറ്റ : ആത്മീയത; ചൂഷണത്തിനെതിരെ ജിഹാദ് എന്ന പ്രമേയവുമായി എസ് കെ
എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന വിമോചനയാത്രയുടെ പ്രചരണാര്‍ത്ഥം ജില്ലാ
കൗണ്‍സില്‍ യോഗം ഇന്ന് 3 മണിക്ക് കല്‍പ്പറ്റ സമസ്‌ത ഓഫീസില്‍ ചേരും. സംസ്ഥാന
വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് കൂളിമാട് ഉദ്‌ഘാടനം ചെയ്യും. ഏപ്രില്‍ 18 മുതല്‍
29 വരെ മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് നടക്കുന്ന വിമോചനയാത്ര 22 ന്
വയനാട്ടില്‍ പര്യടനം നടത്തും. അബ്‌ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് ക്യാപ്‌റ്റനും
മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ ഡയറക്‌ടറും അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍ ,
റഹ്‌മത്തുള്ളാ ഖാസിമി മൂത്തേടം, നാസര്‍ ഫൈസി കൂടത്തായ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി
അംഗങ്ങളുമാണ് . ജില്ലാ ഭാരവാഹികള്‍ , മേഖലാ ഭാരവാഹികള്‍ , മേഖലാ കൗണ്‍സിലര്‍മാര്‍
യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി പി സി ത്വാഹിര്‍ അറിയിച്ചു.