റിയാദ്
: ജീവിതത്തില്‍
ഉത്തരവാദിത്വബോധവും സമൂഹത്തോട്
കരുണയുമാണ് ഒരു മുസ്ലിമിന്
ഉണ്ടാകേണ്ടതെന്നും സ്വന്തം
ശരീരത്തോടും കുടംബത്തോടും
സമൂഹത്തോടുമുളള ബാധ്യത
നിര്‍വഹണത്തില്‍ വരുത്തുന്ന
വീഴ്ച കുടംബ രാഷ്ട്ര
തകര്‍ച്ചക്ക് കാരണമാകുമെന്നും,
നിയമ സങ്കീര്‍ണതകള്‍
പ്രവാസം കൂടുതല്‍ പ്രതിസന്ധികളിലേക്ക്
നീങ്ങുമ്പോള്‍ സ്വന്തം
രാജ്യത്തെ തൊഴില്‍ സാധ്യതകള്‍
തിരിച്ചറിയാനും മാന്‍പവറിനു
കേരളത്തില്‍ ഉയരുന്ന മൂല്യവും
പ്രവാസത്തിലൂടെ ലഭിക്കുന്ന
നേട്ട കോട്ടങ്ങളും വിലയിരുത്തി
ഉചിത മാര്‍ഗങ്ങള്‍ തെരെഞ്ഞെ
ടുക്കാന്‍ പ്രവാസികള്‍
സന്നദ്ധരാകണമെന്നും റിയാദ്
ഇസ്ലാമിക് സെന്റര്‍
പ്രവര്‍ത്തക്യാമ്പ്
അഭിപ്രായപ്പെട്ടു. ഉത്തമ
പ്രവാചകന് ഉദാത്ത മാതൃക
എന്ന ത്രൈമാസ കാമ്പയിന്റെ
ഭാഗമായി നടന്ന ഏക ദിനക്യാമ്പില്‍
ഉത്തരവാദിത്വ ബോധം പ്രവാചക
വീക്ഷണം അബൂബക്കര്‍ ഫൈസി
ചെങ്ങമനാട്, പൊതു
പ്രവര്‍ത്തനം പ്രവാചക വീക്ഷണം
ഫവാസ് ഹുദവി പട്ടിക്കാട്.
തൊഴില്‍ പ്രവാചക
വീക്ഷണം സലീം വാഫി മൂത്തേടം
തുടങ്ങിയ വിഷയങ്ങള്‍
അവതരിപ്പിച്ചു. ഹഫീദ്
വഴിപ്പാറ, നൗഫല്‍
വാഫി മണ്ണാര്‍ക്കാട്,
അബൂബക്കര്‍
ബാഖവി മാരായമംഗലം,
അബ്ദുല്ല
ഫൈസി കണ്ണൂര്‍, ഉമര്‍
കോയ യൂണിവേഴ്സിററി,
ഹബീബുളള
പട്ടാമ്പി, എന്‍
സി മുഹമ്മദ് കണ്ണൂര്‍,
ശബീര്‍ അലി
മണ്ണാര്‍ക്കാട്, സി
പി നാസര്‍ കണ്ണൂര്‍,
തുടങ്ങിയവര്‍
പ്രസംഗിച്ചു. അശ്റഫ്
ഫൈസി വാഴക്കാട്, മുഹമ്മദലി
ഹാജി തിരുവേഗപ്പുറ.
അലവിക്കുട്ടി
ഒളവട്ടൂര്‍, റസാഖ്
വളകൈ, സമദ്
പെരുമുഖം, മുഹമ്മദ്
മാസ്ററര്, വളക്കൈ,
മുസ്തഫ
ചീക്കോട് തുടങ്ങിയവര്‍
പങ്കെടുത്തു.