ക്യാമ്പസ് മെഡി കോള്‍ സ്വാഗത സംഘം ഓഫീസ് ഉല്‍ഘാടനം ചെയ്തു.


കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗിന്റെ ആഭിമുഖ്യത്തില്‍‌ മാര്‍ച്ച് ഏപ്രില്‍ ഒന്ന് തീയ്യതികളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തുന്ന ഈസോടെറിഷ്യാ ക്യാമ്പസ് മെഡി കോളിന്റെ സ്വാഗതസംഘ ഓഫീസ് കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. കെ.പി കോയ അദ്ധ്യക്ഷത വഹിച്ചു. ഒ.പി.എം അഷ്‌റഫ്, ഡോ ബിഷ്‌റൂല്‍ ഹാഫി, അലവി മായനാട്, മരക്കാര്‍ ഹാജി, സലീം ഹാജി, അബ്‌ദുള്‍ റസാഖ് മായനാട്, സുബൈര്‍ മാസ്റ്റര്‍, റഫീഖ് മാസ്റ്റര്‍, ഷബിന്‍ മുഹമ്മദ് ഇറാനി, ജാബിര്‍ മലബാരി, ഡോ. സൈനുദ്ധീന്‍, ഡോ. ജവാദ് മുഹമ്മദ്, ഡോ. സ്വലാഹുദ്ധീന്‍, ഡോ. മനാഫ്, ഡോ. ഉവൈസ് പ്രസംഗിച്ചു.