കാസര്‍കോട് : SKSSF ബെളിഞ്ചം ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
ശംസുല്‍ ഉലമ അനുസ്‌മരണ സമ്മേളനവും ഇസ്ലീമിക ചരിത്ര കഥാപ്രസംഗവും ഇന്നും നാളെയും
ബെളിഞ്ച സിറാജ് ബിലാല്‍ നഗറില്‍ നടക്കും. ഇന്ന് വൈകുന്നേരം 5 മണിക്ക് ബെളിഞ്ച
സ്‌കൂള്‍ മാനേജര്‍ പൊസോളിഗ അബ്‌ദുല്ല ഹാജി പതാക ഉയര്‍ത്തും. പരിപാടി വൈകുന്നേരം 7
മണിക്ക് സമസ്‌ത ജില്ലമുശാവറ അംഗം ഇ.പി.ഹംസ്സത്തു സഅദിയുടെ അധ്യക്ഷതയില്‍ സമസ്‌ത
ജില്ലജനറല്‍ സെക്രട്ടറി യു.എം.അബ്‌ദുറഹ്മാന്‍ മൗലവി ഉദ്‌ഘാടനം ചെയ്യും. SKSSF ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍ ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം ട്രഷറര്‍ ഹാരീസ് ദാരിമി ബെദിര, മേഖലസെക്രട്ടറി റസാഖ്
അര്‍ശദി, ക്ലസ്റ്റര്‍ പ്രസിഡണ്ട് ജലാലുദ്ദീന്‍ ദാരിമി തുടങ്ങിയവര്‍
പ്രസംഗിക്കും.സുബൈര്‍ തോട്ടിക്കല്‍ ആന്റ് പാര്‍ട്ടി കഥാപ്രസംഗം
അവതരിപ്പിക്കും.നാളെ (തിങ്കളാഴ്‌ച) വൈകുന്നേരം 7 മണിക്ക് സമാപന സമ്മേളനം റഷീദ്
ബെളിഞ്ചത്തിന്റെ അധ്യക്ഷതയില്‍ സമസ്‌തദക്ഷിണ കന്നഡ ജില്ലാപ്രസിഡണ്ട്
എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. പ്രമുഖ വാഗ്മി
ഹുസൈന്‍ ദാരിമി രഞ്ചലാടി മുഖ്യപ്രഭാഷണം നടത്തും. ഫസലു റഹ്മാന്‍ ദാരിമി, ഹനീഫ്
ബദ്‌രി സുങ്കത്തക്കട്ട, അബ്‌ദുറഹ്മാന്‍ പള്ളം, അബ്‌ദുഖാദര്‍ ചമ്പ്രമഞ്ചാല്‍ ,
മുനീര്‍ അല്‍അന്‍സാര്‍ , മൊയ്‌തീന്‍ കുട്ടി ബൈരമുല, ഹസ്സന്‍ ദര്‍ഘാസ്,
ബി.എം.അഷ്‌റഫ്, അബ്‌ദുല്ല ഗോളിക്കട്ട, അഷ്‌റഫ് ചമ്പ്രമഞ്ചാല്‍ തുടങ്ങിയവര്‍
സംബന്ധിക്കും.