ശംസുല്‍ ഉലമ അനുസ്‌മരണം 18 മുതല്‍ ബെളിഞ്ചയില്‍

കാസര്‍കോട്‌ : SKSSF ബെളിഞ്ചം ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശംസുല്‍ ഉലമ അനുസ്‌മരണ സമ്മേളനവും ഇസ്ലീമിക ചരിത്ര കഥാപ്രസംഗവും മാര്‍ച്ച്‌ 18, 19 തീയ്യതികളില്‍ ബെളിഞ്ച സിറാജ്‌ ബിലാല്‍ നഗറില്‍ നടക്കും. പരിപാടിയുടെ വിജയത്തിന്‌ വേണ്ടി വിപുലമായ സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ ബെളിഞ്ചം ശംസുല്‍ ഉലമ ഇസ്ലാമിക്‌ സെന്ററില്‍ നടന്നു. ശാഖ പ്രസിഡണ്ട്‌ അബ്‌ദുല്ല ഗോളിക്കട്ട അധ്യക്ഷത വഹിച്ചു. SKSSF ജില്ലാജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം ഉദ്‌ഘാടനം ചെയ്‌തു. സിദ്ദീഖ്‌ കേള്‍മാര്‍ , ബി.എം.അഷ്‌റഫ്‌, ഹസ്സന്‍ ദര്‍ഘാസ്‌, അസീസ്‌ ദര്‍ഘാസ്‌, ജമാല്‍ നടുമഞ്ചാല്‍ , ഖാദര്‍ പൊയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൊയ്‌തീന്‍കുട്ടി ബൈരമൂല ചെയര്‍മാനും സി.അഷ്‌റഫ്‌ ചമ്പ്രമഞ്ചല്‍ ജനറല്‍ കണ്‍വീനറും ലത്തീഫ്‌ നാരംമ്പാടി ട്രഷററും അബ്‌ദുല്ല ഗോളിക്കട്ട, അബ്‌ദുറഹ്മാന്‍ നാരംപാടി, അബ്‌ദുറഹ്മാന്‍ പള്ളം വൈസ്‌ചെയര്‍മാന്‍മാര്‍ . ബി.എം.അഷ്‌റഫ്‌, സിദ്ദീഖ്‌ കേള്‍മാര്‍ , അസീസ്‌ ദര്‍ഘാസ്‌, കെ.വി.ലുബാബ്‌, ജമാല്‍ നടുമഞ്ചാല്‍ , ഹസ്സന്‍ ദര്‍ഘാസ്‌ കണ്‍വീനര്‍മാര്‍ . മുഹമ്മദ്‌ കടുമ്പ്‌ ഫുഡ്‌ ചെയര്‍മാനും, ബി.എന്‍.റസാഖ്‌ കണ്‍വീനറും, ബഷീര്‍ നീറമൂല വൊളണ്ടിയര്‍ ക്യാപ്‌റ്റനും, ലത്തീഫ്‌ തൂമ്പ്രമഞ്ചാല്‍ , ശിഹാബ്‌.ബി.കെ വൈസ്‌ ക്യാപ്‌റ്റന്‍മാരുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.