പട്ടിക്കാട് :
ജാമിഅഃ നൂരിയ്യഃ
അറബിക് കോളേജിന്റെ സുവര്‍ണ്ണ
ജൂബിലി മഹാ സമ്മേളനത്തിന്‍റെ
പ്രചരണാര്‍ത്ഥം നൂറുല്‍ ഉലമാ
സ്റ്റുഡന്‍സ് അസോസിയേഷന്‍
സംഘടിപ്പിക്കുന്ന ജാമിഅഃ
ഫെസ്റ്റിന് ഇന്ന് തുടക്കം.
50 ഇനങ്ങളിലായി
അഞ്ച് ഭാഷകളില്‍ രണ്ട്
ദിവസങ്ങളിലായി നടത്തുന്ന
കലാ മത്സരങ്ങള്‍ വൈകിട്ട്
7ന്
ഫൈസാബാദ് കാമ്പസില്‍ എ.പി.
മുഹമ്മദ്
മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍
പ്രൊഫ. കെ.
ആലിക്കുട്ടി
മുസ്‌ലിയാര്‍ ഉദ്‌ഘാടനം
ചെയ്യും. ഹാജി
കെ. മമ്മദ്
ഫൈസി, കോട്ടുമല
മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍,
പി.കുഞ്ഞാണി
മുസ്‌ലിയാര്‍, മുഹമ്മദലി
ശിഹാബ് ഫൈസി കൂമണ്ണ,
സുലൈമാന്‍
ഫൈസി ചുങ്കത്തറ, സലീം
ഫൈസി ഇര്‍ഫാനി മട്ടന്നൂര്‍,
സയ്യിദ്
സാബിഖലി ശിഹാബ് തങ്ങള്‍
എന്നിവര്‍ പ്രസംഗിക്കും.
ഞായറാഴ്‌ച
വൈകിട്ട് ഫെസ്റ്റ് സമാപിക്കും.
സമാപന സമ്മേളനം
സമസ്‌ത പ്രസിഡണ്ട് കാളമ്പാടി
മുഹമ്മദ് മുസ്‌ലിയാരുടെ
അദ്ധ്യക്ഷതയില്‍ പാണക്കാട്
സയ്യിദ് സാദിഖലി ശിഹാബ്
തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും.
കാളാവ് സൈതലവി
മുസ്‌ലിയാര്‍, പി.ഹമീദ്
മാസ്റ്റര്‍, അരീക്കുഴിയില്‍
ഫാറൂഖ് ഹാജി, എം.എല്‍.എ
മാരായ മഞ്ഞളാംകുഴി അലി,
ടി.എ
അഹ്‌മദ് കബീര്‍ എന്നിവര്‍
സംബദ്ധിക്കും. കുഞ്ഞാലന്‍കുട്ടി
ഫൈസി മുഖ്യപ്രഭാഷണം നടത്തും.