ദേളി
: സമസ്തയുടെ
സാത്വികരായ നായകരും ആത്മീയ
ലോകത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന
സൂക്ഷ്മ ലാളിത്യ ജീവിതം
കൈമുതലാക്കിയ കണ്ണിയത്ത്
ഉസ്താദും ശംസുല്‍ ഉലമയും
കാണിച്ച പാത കാലം തെളിയിച്ച
യാഥാര്‍ത്ഥ്യമാണെന്ന് പ്രമുഖ
പണ്ഡിതനും സൈകാര്‍ട്ടിസ്റ്റുമായ
ഖാലിദ് ഫൈസി ചേരൂര്‍ പറഞ്ഞു.
ദേളി യൂണിറ്റ്
SYS സംഘടിപ്പിച്ച
അനുസ്മരണ സംഗമം ഉദ്ഘാടനം
ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം. തന്ത്ര
ബുദ്ധിയോടെ കാര്യങ്ങളെ
കൈകാര്യം ചെയ്ത് അവര്‍ മരണം
വരെയും സമസ്തയെ ഉന്നതിയിലേക്ക്
നയിച്ചു. മരണവും
സമൂഹത്തിന് മുന്നില്‍ ഒരു
ദൃഷ്ടാന്തമായി സത്യപാത ഇതെന്ന
പ്രഖ്യാപനം കൂടിയായിരുന്നതായി
അദ്ദേഹം പറഞ്ഞു. SMF
പ്രസിഡന്‍റ്
കല്ലട അബ്ദുല്‍ ഖാദര്‍
അദ്ധ്യക്ഷത വഹിച്ചു.
SKSSF ജില്ലാ
കമ്മിറ്റി അംഗം ഫാറൂഖ്
കൊല്ലന്പാടി മുഖ്യപ്രഭാഷണം
നടത്തി. ഖത്തീബ്
അബ്ദുല്ല സഅദി, സി.ബി.
ബാവ ഹാജി,
ഡി.എ.
മുഹമ്മദ് ഹാജി,
അഹ്‍മദ് ശാഫി,
അബ്ദുറഹ്‍മാന്‍
കുഞ്ഞിപ്പ, ഫൈസല്‍
ഡി.എ.,
സാബിര്‍,
ഇബ്റാഹീം,
മഹ്‍മൂദ്
മൗലവി, തസ്‍ലീം
പ്രസംഗിച്ചു.