ബദിയടുക്ക
: SYS സംസ്ഥാന
സെക്രട്ടറി അബ്ദുല്‍ ഹമീദ്
ഫൈസി അന്പലക്കടവ് ആത്മീയ
ചൂഷണത്തിനെതിരെ ജിഹാദ് എന്ന
പ്രമേയവുമായി 2012 ഏപ്രില്‍
18 മുതല്‍
29 വരെ
മംഗലാപുരത്ത് നിന്ന്
തിരുവനന്തപുരത്തേക്ക്
നടത്തുന്ന SKSSF വിമോചന
യാത്രയുടെ ഭാഗമായി SKSSF
ബദിയടുക്ക
മേഖലാ കമ്മിറ്റി കൗണ്‍സില്‍
മീറ്റ് സംഘടിപ്പിച്ചു.
പരിപാടിയുടെ
ഭാഗമായി മാര്‍ച്ച് 25ന്
മുന്‍പ് മേഖലാ പരിധിയിലെ
കുന്പഡാജ, നീര്ച്ചാല്,
ബദിയടുക്ക
ക്ലസ്റ്ററുകളില്‍ കൗണ്‍സില്‍
മീറ്റ് സംഘടിപ്പിക്കാനും
പ്രചരണ പ്രവര്‍ത്തനങ്ങള്‍
സജീവമാക്കാനും തീരുമാനിച്ചു.
മേഖലാ പ്രസിഡണ്ട്
മുനീര്‍ ഫൈസി ഇടിയടുക്ക
അദ്ധ്യക്ഷത വഹിച്ചു.
ബഷീര്‍ മൗലവി
കുമ്പഡാജ ഉദ്ഘാടനം ചെയ്തു.
റസാഖ് അര്‍ശദി,
ആദം ദാരിമി,
ജലാലുദ്ദീന്‍
ദാരിമി, സിദ്ദീഖ്
ബെളിഞ്ചം, കരീം
പള്ളത്തടുക്ക തുടങ്ങിയവര്‍
പ്രസംഗിച്ചു.