ജുബൈല്‍
: ദീര്‍ഘ
കാലം സമസ്തയുടെ ജനറല്‍
സെക്രട്ടറിയായിരുന്ന ശൈഖുനാ
ശംസുല്‍ ഉലമയുടെ ദീര്‍ഘ
ദ്രിഷ്ടിയാണ് ശരീഅത്ത് വിവാദ
കാലത്ത് ഇന്ത്യന്‍ മുസ്ലിംകള്‍ക്ക്
രക്ഷയായതെന്ന് ജുബൈല്‍ SYS
സംഘടിപ്പിച്ച
അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
ശരീഅത്ത്
വിവാദ കാലത്ത് മുസ്ലിം
പേര്‍സണല്‍ ലോ ബോര്‍ഡ്
അദ്ധ്യക്ഷന്‍ മൗലാനാ അലിഹസന്‍
നദ്‍വി ശംസുല്‍ ഉലമയെ ബന്ധപ്പെട്ടു
കോഴിക്കോട് മുതലക്കുളത്ത്
വെച്ച് സംഘടിപ്പിച്ച ശരീഅത്ത്
സംരക്ഷണ പൊതു സമ്മേളനത്തില്‍
ശൈഖുന നടത്തിയ രണ്ടു മണിക്കൂര്‍
നീണ്ട ഉജ്ജ്വല പ്രസംഗത്തിന്‍റെ
ഫലമായാണ് പാര്‍ലമെന്‍റിലും
പുറത്തും വിഷയം ഉയര്‍ത്തിപിടിച്ചു
പോരാടാന്‍ സമുദായ എം.പി.
മാരെ പ്രേരിപ്പിച്ചതും
ഗവര്‍മെന്‍റ് പിന്നോക്കം
പോയതും. അദേഹത്തിന്‍റെയും
സമസ്ത പ്രസിഡന്‍റായിരുന്ന
കണ്ണിയത്ത് ഉസ്താദിന്‍റെയും
നഷ്ടം കേരള സമൂഹത്തിന്
നികത്താന്‍ പറ്റാത്ത വിടവാണെന്നും
യോഗം അനുസ്മരിച്ചു.
ശംസുല്‍ ഉലമ,
ശൈഖുന കണ്ണിയത്
ഉസ്താദ് അനുസ്മരണ യോഗത്തില്‍
ഷാജഹാന്‍ ദാരിമി മുഖ്യ പ്രഭാഷണം
നടത്തി. ബഷീര്‍
ബാഖവി അദ്ധ്യക്ഷത വഹിച്ചു.
റാഫി ഹുദവി,
ശിഹാബുദ്ധീന്‍
ബാഖവി, സുബൈര്‍
മൗലവി സംസാരിച്ചു.