കാസര്‍കോട് : പ്രമുഖ പണ്‌ഡിതനും സമസ്‌തയുടെ
സജീവപ്രവര്‍ത്തകനുമായിരുന്ന മറ്‌ഹൂം ഖാസിം മുസ്ലിയാര്‍ അല്‍ഖാസിമിയുടെ പേരില്‍
SKSSF കാസര്‍കോട് ജില്ലാകമ്മിറ്റി ദിഖ്‌റ് ദുഅ മജ്‌ലിസ് സംഘടിപ്പിച്ചു. ശമീര്‍
ഹൈത്തമി ബല്ല കടപ്പുറം ദിഖ്‌റ് ദുഅ മജ്‌ലിസിന് നേതൃത്വം നല്‍കി. സുന്നിയുവജനസംഘം
ജില്ലാജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ, SKSSF ജില്ലാപ്രസിഡണ്ട് ഇബ്രാഹിം
ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സലൂദ് നിസാമി,
ഹാരീസ് ദാരിമി ബെദിര, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്‌തു
ചെര്‍ക്കള, ബഷീര്‍ തളങ്കര, അബ്‌ദുല്‍ ഹമീദ് ഫൈസി, കെ.എച്ച്.അഷ്‌റഫ് ഫൈസി
കിന്നിംഗാര്‍ , ഫാറൂഖ് കൊല്ലംപാടി, ആലിക്കുഞ്ഞി ദാരിമി, സിദ്ദീഖ് അസ്‌ഹരി
പാത്തൂര്‍ , സൂഹൈര്‍ അസ്‌ഹരി, ഹമീദ് നദ്‌വി, യൂസഫ് ഹുദവി, കെ.എം.ശറഫുദ്ദീന്‍,
മുഹമ്മദലി കോട്ടപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.