ആത്മീയതയെ നിരാകരിക്കുന്നത്‌ അപകടകരം : ഉസ്‌താദ്‌ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌
അക്കാദമിയില്‍ നടന്ന ബോധവല്‍ക്കരണ
സംഗമം സമസ്‌ത കേരള ജംഇയ്യത്തുല്‍
ഉലമ ജനറല്‍ സെക്രട്ടറി ശൈഖുനാ
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
ഉദ്‌ഘാടനം ചെയ്യുന്നു
വയനാട്‌ : ആത്മീയതയെ ചൂഷണോപാധിയാക്കുന്നത്‌ പോലെ തന്നെ അപകടകരമാണ്‌ ആത്മീയതയെ നിരാകരിക്കുന്നതെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചുവിശ്വാസികള്‍ മാതൃകയാക്കുന്ന മുന്‍ഗാമികളെല്ലാം ആത്മീയ ഔന്നത്യം നേടിയവരായിരുന്നുവെന്നും, അറിവായിരുന്നു അവരുടെ ആയുധം എന്നും അദ്ധേഹം പറഞ്ഞു. മതപരമായ അറിവു നേടുന്നതോടൊപ്പം ഭൗതിക രംഗത്തും കഴിവുള്ളവരായരുന്നു മുന്‍ഗാമികളെന്നും അവരുടെ പാത പിന്തുടരാന്‍ വിദ്യാര്‍ത്ഥി സമൂഹം ത്യാഗ സന്നദ്ധരായി മുന്നോട്ടു വരണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
ആത്മീയത: ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയത്തില്‍ വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്ലമിക്‌ അക്കാദമിയില്‍ നടന്ന ബോധവല്‍ക്കരണ സംഗമം ഉല്‍ഘാടനം ചെയ്‌തു സംസാരികയായിരുന്നു അദ്ധേഹം.
ഉസ്‌താദ്‌ മൂസ ബാഖവി അദ്ധ്യക്ഷത വഹിച്ചു. ഇസ്‌മാഈല്‍ ബാഖവി, ജാഫര്‍ ഹൈതമി, മുഹമ്മദ്‌ കുട്ടി ഹസനി, ബീരാന്‍ കുട്ടി ബാഖവി, അബ്ദുറഹ്മാന്‍ വാഫി, പനന്തറ മുഹമ്മദ്‌, ഹാമിദ്‌ റഹ്മാനി ഹാഫിളു അബ്ദുള്‍ റശീദ്‌ മൗലവി എന്നിവര്‍ സംസാരിച്ചു. ഇബ്‌റാഹീം ഫൈസി പേരാല്‍ സ്വാഗതവും എ കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.