ന്യൂനപക്ഷ സ്കൂളുകൾക്ക് അംഗീകാരം നൽകി പ്രവർത്തിക്കാൻ അനുവദിക്കണം: അസ്മി
കോഴിക്കോട്: അംഗീകാരത്തിന്റെ കാരണം പറഞ്ഞ് ന്യൂന പക്ഷ സ്കൂളുകൾ അടച്ചു പൂട്ടാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് രാമനാട്ടുകര സ്പിന്നിംഗ് മിൽ ലേമോഷെ ഇൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അസ്മി മാനേജ്മെൻറ് പ്രിൻസിപ്പൽ വർക്ക്ഷോപ്പ് ആവശ്യപ്പെട്ടു. സർക്കാർ നിർദ്ദേശിക്കുന്ന മുഴുവൻ മാനദണ്ഡങ്ങളും പാലിച്ച് മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്ന അനേകം സ്കൂളുകളാണ് അംഗീകാരത്തിനായി കാത്തിരിക്കുന്നതെന്നും ഇവക്ക് ഉടൻ അംഗീകാരം നൽകുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധമായി 24 ന് രാവിലെ 9 മണി കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമര പ്രഖ്യാപന കൺവൻഷനിൽ സമാനമനസ്കരായ എല്ലാ സ്കൂൾ പ്രതിനിധികളും പങ്കെടുക്കണമെന്നും കൺവൻഷൻ ആഹ്വാനം ചെയ്തു. എസ്. എം. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. അസ്മി സംസ്ഥാന വൈസ് പ്രസിഡണ്ട് പി. വി മുഹമ്മദ് മൗലവി അധ്യക്ഷനായി. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രഫസർ എ. പി അബ്ദുൽ വഹാബ് മുഖ്യാതിഥിയായിരുന്നു. എസ്. വൈ. എസ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, അസ്മി സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഹാജി പി. കെ മുഹമ്മദ്, എം. എ ചേളാരി, കെ. കെ. എസ് തങ്ങൾ, യു. ശാഫി ഹാജി, എൻ. പി ആലി ഹാജി, റഹീം ചുഴലി, സലിം എടക്കര, അഡ്വ. പി. പി ആരിഫ് , മജീദ് പറവണ്ണ സംസാരിച്ചു. റഷീദ് കമ്പളക്കാട് സ്വാഗതവും നവാസ് ഓമശ്ശേരി നന്ദിയും പറഞ്ഞു.
Photo: അസ്മി മാനേജ്മെൻറ് പ്രിൻസിപ്പൽ വർക്ക് ഷോപ്പ് എസ്. എം. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്യുന്നു.
- Samasthalayam Chelari
ഇസ്‌ലാമിക് ഫൈനാന്‍സ് സെമിനാര്‍; ലോഗോ പ്രകാശനം ചെയ്തു
ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന ഇസ്‌ലാമിക് ഫൈനാന്‍സ് സെമിനാറിന്റെ ലോഗോ ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, യു. ശാഫി ഹാജി ചെമ്മാട് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ഇന്ത്യന്‍ പ്രായോഗിക തലങ്ങളാണ് സെമിനാറിന്റെ മുഖ്യപ്രമേയം. മഹല്ല് തലത്തില്‍ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ പ്രയോഗവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നവരെയും കര്‍മ്മശാസ്ത്രപരമായി ബാങ്കിംഗ് സിസ്റ്റം അറിയാന്‍ താല്‍പര്യമുള്ളവരെയും സാമ്പത്തിക ശാസ്ത്ര മേഖലയില്‍ പഠനം നടത്തുന്നവരെയുമാണ് സെമിനാര്‍ ലക്ഷീകരിക്കുന്നത്. മാര്‍ച്ച് നാലിന് വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സെമിനാറില്‍ നിരവധി സാമ്പത്തിക ഗവേഷകരും അക്കാദമീഷ്യരും പങ്കെടുക്കുന്നു. രജിസ്‌ട്രേഷന് ദാറുല്‍ ഹുദാ സൈറ്റ് സന്ദര്‍ശിക്കുകയോ താഴെ കൊടുക്കുന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യുക. www.dhiu.in, 7025767739
- Darul Huda Islamic University
SKSSF മരക്കടവ് യൂണിറ്റ് പരീക്ഷ മുന്നൊരുക്ക പരിശീലനം സംഘടിപ്പിച്ചു
പൊന്നാനി: എസ് കെ എസ് എസ് എഫ് മരക്കടവ് ശാഖ തീര ദേശ മേഖലയിലെ എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥിക്കശക്കായി ലക്ഷ്യ 2018 പരീക്ഷ മുന്നൊരുക്ക പരിശീലനം സംഘടിപ്പിച്ചു.
60 ൽ പരം വിദ്ധ്യാർത്ഥികൾ പങ്കെടുക്കുകയും സംഗമത്തിനു് ഇ കെ ജുനൈദ് അദ്ധ്യക്ഷത വഹിച്ചു.
ടി. എ റശീദ് ഫൈസി, ഹസ്സൻ ബാവ ഹാജി മസ്ക്കറ്റ്, ഹാഫിള് ഫൈസൽ ഫൈസി, സി. എം അശ്റഫ് മൗലവി, ടി. കെ എം കോയ, എ. എം ശൗഖത്ത് തുടങ്ങിയവർ സംസാരിച്ചു. വി. സിറാജുദ്ധീൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. അബദുൽ മുത്വലിബ് സ്വാഗതവും ശിബിലി നന്ദിയും പറഞ്ഞു.
- CK Rafeeq
- CK Rafeeq
നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂട് തീര്‍ക്കാം; സുന്നി ബാലവേദി അനുഗ്രഹ സഞ്ചാരം 25 ന്
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി 'നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂട് തീര്‍ക്കാം' എന്ന പ്രമേയവുമായി നടപ്പിലാക്കുന്ന സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ അനുഗ്രഹ സഞ്ചാരം സംഘടിപ്പിക്കാന്‍ ചേളാരിയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം രൂപം നല്‍കി . 25 ന് രാവിലെ 8.30 ന് വരക്കല്‍ മഖാമില്‍ നിന്നും ആരംഭിച്ചു വൈകിട്ട് 7 മണിക്ക് പാണക്കാട് സമാപിക്കും. പാണക്കാട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങള്‍, സംസ്ഥാന സെക്രട്ടറി അഫ്‌സല്‍ രാമന്തളി എന്നിവര്‍ ഉപനായകരായും സയ്യിദ് സ്വദഖതുള്ള തങ്ങള്‍ അരിമ്പ്ര, ഫുഅദ് വെള്ളിമാട്കുന്ന്, റബീഉദ്ധീന്‍ വെന്നിയൂര്‍, അനസ് അലി ആമ്പല്ലൂര്‍, സജീര്‍ കാടാച്ചിറ, അസ്‌ലഹ് മുതുവല്ലൂര്‍, മുബഷിര്‍ ചുങ്കത്ത്, മുബഷിര്‍ മേപ്പാടി, മുനാഫര്‍ ഒറ്റപ്പാലം, റിസാല്‍ ദര്‍ അലി ആലുവ, യാസര്‍ അറഫാത്ത്, ശഫീഖ് മണ്ണഞ്ചേരി, മുബാഷ് ആലപ്പുഴ, നാസിഫ് തൃശൂര്‍, സ്വലിഹ് തൊടുപുഴ, മുഹസിന്‍ ഓമശ്ശേരി, ഫര്‍ഹാന്‍ കൊടക്, ആബിദലി കാസര്‍കോഡ്, സുഹൈല്‍ തടിക്കടവ്, അന്‍ശാദ് ബല്ലാകടപ്പുറം തുടങ്ങിയവര്‍ സംബന്ധിക്കും. ആലോചന യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen
പ്രധാനമന്ത്രി കാപട്യം അവസാനിപ്പിക്കണം: എസ് കെ ഐ സി
മദീന: ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ കണ്ണടക്കുകയും, പലസ്തീന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രഖ്യപിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി, ഇരകള്‍ക്കൊപ്പം ഓടുകയും, വേട്ടക്കാരനൊപ്പം തോക്കെടുക്കുകയും ചെയ്യുന്ന കാപട്യം അവസാനിപ്പിക്കണമെന്ന് എസ്.കെ.ഐ.സി സൗദി നാഷണല്‍ സംഗമം ആവശ്യപ്പെട്ടു. ഇന്നലകളില്‍ അടുക്കളകളില്‍ കയറിയ ഫാസിസം വിശ്വാസങ്ങളിലേക്ക് കൂടി കടന്നു കയറുന്ന വാര്‍ത്തകള്‍ ആശങ്കാ ജനകമാണെന്നും, അക്രമണങ്ങളുടെ വീഡീയോകള്‍ പ്രചരിച്ചിട്ടും നിയമപാലകരും, ഭരണക്കൂടവും പാലിക്കുന്ന നിഷ്‌ക്രിയത്വം അപലനീയമാണെന്നും സംഗമം അഭിപ്രായപ്പെട്ടു. ഭീതി ജനിപ്പിക്കുന്ന സംഘ് രഥയാത്ര സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
എസ്.കെ.ഐ.സി സൗദി നാഷണല്‍ പ്രസിഡന്റ് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മാവൂരില്‍ എം.വി. ആര്‍ ക്യാന്‍സര്‍ സെന്ററിന് സമീപം തുടങ്ങുവാന്‍ പോകുന്ന സഹചാരി സെന്ററിനെ കുറിച്ച് അലവിക്കുട്ടി ഒളവട്ടൂര്‍ വിശദീകരണം നല്‍കി.
എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റിനെ കുറിച്ചുള്ള ചര്‍ച്ചക്ക് നാഷണല്‍ ട്രഷറര്‍ സൈദു ഹാജി മൂന്നിയൂര്‍ വിശദീകരണം നല്‍കി. പ്രോവിന്‍സ് കമ്മിറ്റികളെ പ്രതിനിതീകരിച്ച് മുഹമ്മദ് വയനാട് (അല്‍-ഖസ്സീം പ്രോവിന്‍സ്), അബ്ദുല്‍ ഹഖീം വാഫി (മക്ക പ്രോവിന്‍സ്), അബ്ദുറഹ്മാന്‍ ഫറോക്ക് (റിയാദ് പ്രോവിന്‍സ്), ഹാഫിള് ഉമറുല്‍ ഫാറൂഖ് ഫൈസി (മദീന പ്രോവിന്‍സ്), നൗഫല്‍ സ്വാദിഖ് ഫൈസി (അസീര്‍ പ്രോവിന്‍സ്),വിവിത സെന്റ്രല്‍ കമ്മിറ്റികളെ പ്രതിനിതീകരിച്ച് എന്‍.സി മുഹമ്മദ് കണ്ണൂര്‍ (റിയാദ്), സവാദ് പേരാമ്പ്ര (ജിദ്ദ), മുസ്തഫ റഹ്മാനി ദമ്മാം, അബ്ദുല്‍ റസാഖ് (ബുറൈദ), സഅദ് നദ്‌വി (യാമ്പു), ബശീര്‍ മാള (ഹായില്‍), അബ്ദുല്‍ സലീം (റാബിഖ്), ഹംസ ഫൈസി റാബിഖ്, ഉമ്മര്‍ ഫൈസി (ഉനൈസ), മുഹമ്മദ് കുട്ടി (ബുഖൈരിയ), ശിഹാബുദ്ദീന്‍ ഫൈസി (തബൂഖ്),അഷ്‌റഫ് തില്ലങ്കിരി (മദീന), സ്വാദിഖ് ഫൈസി (ഖമീശ് മുഷൈത്), അബ്ദുല്‍ സലാം ബാഖവി (ത്വായിഫ്), മൂസ ഫൈസി (ജിസാന്‍) സംസാരിച്ചു. മദീന എസ്.കെ.ഐ.സി വിഖായ ടീം സദസ്സ് നിയന്ത്രിച്ചു.
ത്രൈമാസ ഖുര്‍ആന്‍ കേമ്പയിന്റെ വിജയികള്‍ക്കുള്ള നാഷണല്‍ അടിസ്ഥാനത്തിലുള്ള ഗോള്‍ഡ് മെഡല്‍, ഷീല്‍ഡ്, സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. നാഷണല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും, സുലൈമാന്‍ വെട്ടുപാറ മദീന നന്ദിയും പറഞ്ഞു.
ഫോട്ടോ: എസ്.കെ.ഐ.സി നാഷണല്‍ സംഗമത്തില്‍ പ്രസിഡന്റ് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് പ്രസംഗിക്കുന്നു.
- Alavikutty Olavattoor - Al-Ghazali
അഞ്ച് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9788 ആയി
ചേളാരി: പുതുതായി അഞ്ച് മദ്‌റസകള്‍ക്ക് കൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്തയുടെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9788 ആയി. സഈദിയ്യാ മദ്‌റസ കുക്കന്‍കൈ (കാസര്‍കോട്), ബി.എ. മദ്‌റസ തുമ്പെ- ബണ്ട്‌വാള്‍ (ദക്ഷിണ കന്നട), സയ്യിദ് നൂര്‍ മുഹമ്മദിയ്യാ മദ്‌റസ വിളയന്‍ ചാത്തന്നൂര്‍- ആലത്തൂര്‍ (പാലക്കാട്), ഗ്രീന്‍വുഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്‌റസ ഒടുങ്ങാക്കാട്- താമരശ്ശേരി (കോഴിക്കോട്), മദ്‌റസത്തു റയ്യാന്‍ അസയ്ബ (മസ്‌കത്ത്) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി 2019ല്‍ 60-ാം വാര്‍ഷികം ആഘോഷിക്കാനുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലീമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ തീരുമാനത്തിന് യോഗം അംഗീകാരം നല്‍കി. സമസ്ത ഏകോപന സമിതി ജനുവരി മുതല്‍ ആചരിച്ചുവരുന്ന ആദര്‍ശപ്രചാരണ കാമ്പയിന്റെ ഭാഗമായുള്ള തുടര്‍പരിപാടികള്‍ വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു. മലേഷ്യയിലെ മദ്‌റസ പാഠ്യപദ്ധതി സംബന്ധിച്ചും മദ്‌റസ പഠനം കൂടുതല്‍ കാര്യക്ഷമമാക്കാനും മലേഷ്യന്‍ പ്രതിനിധി സംഘവുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രതിനിധിസംഘത്തെ അയക്കാന്‍ യോഗം തീരുമാനിച്ചു. ജെ.ജെ. ആക്ട് റജിസ്‌ട്രേഷന്‍ സംബന്ധിച്ച് സമസ്ത സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കേരളത്തില്‍ വ്യവസ്ഥാപിതമായും നിയമപരമായും നടന്നുവരുന്ന അഗതി- അനാഥ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.ടി. ഹംസ മുസ്‌ലിയാര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമ്മര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, എം.സി. മായിന്‍ ഹാജി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി 2019ല്‍ 60-ാം വാര്‍ഷികം ആഘോഷിക്കാനുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലീമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ തീരുമാനത്തിന് യോഗം അംഗീകാരം നല്‍കി. സമസ്ത ഏകോപന സമിതി ജനുവരി മുതല്‍ ആചരിച്ചുവരുന്ന ആദര്‍ശപ്രചാരണ കാമ്പയിന്റെ ഭാഗമായുള്ള തുടര്‍പരിപാടികള്‍ വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു. മലേഷ്യയിലെ മദ്‌റസ പാഠ്യപദ്ധതി സംബന്ധിച്ചും മദ്‌റസ പഠനം കൂടുതല്‍ കാര്യക്ഷമമാക്കാനും മലേഷ്യന്‍ പ്രതിനിധി സംഘവുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രതിനിധിസംഘത്തെ അയക്കാന്‍ യോഗം തീരുമാനിച്ചു. ജെ.ജെ. ആക്ട് റജിസ്‌ട്രേഷന്‍ സംബന്ധിച്ച് സമസ്ത സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കേരളത്തില്‍ വ്യവസ്ഥാപിതമായും നിയമപരമായും നടന്നുവരുന്ന അഗതി- അനാഥ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.ടി. ഹംസ മുസ്‌ലിയാര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമ്മര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, എം.സി. മായിന്‍ ഹാജി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari
ഇസ്‌ലാമിക് ബാങ്കിംഗ് സെമിനാര്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന സെമിനാറിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ഇന്ത്യന്‍ പ്രായോഗിക തലങ്ങളാണ് സെമിനാറിന്റെ മുഖ്യപ്രമേയം.
മാര്‍ച്ച് നാലിന് വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സെമിനാറില്‍ നിരവധി സാമ്പത്തിക ഗവേഷകരും വിദ്യാഭ്യാസ വിചക്ഷണരും പങ്കെടുക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ദാറുല്‍ ഹുദാ സൈറ്റ് സന്ദര്‍ശിക്കുകയോ താഴെ കൊടുക്കുന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യുക. www.dhiu.in, 7025767739.
- Darul Huda Islamic University
- Darul Huda Islamic University
അല്‍ ഫഖീഹ് ഗ്രാന്റ് ഫിനാലെ ഫെബ്രുവരി 20 ന്
ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന ആള്‍ ഇന്ത്യാ ഹനഫീ കര്‍മ്മശാസ്ത്ര ക്വിസ്സ് പ്രോഗ്രാമായ അല്‍ ഫഖീഹിന്റെ ഗ്രാന്റ് ഫിനാലെ ഫെബ്രുവരി 20 ചൊവ്വാഴ്ച വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. ഫെബ്രുവരി ആദ്യവാരം സംഘടിപ്പിച്ച അല്‍ ഫഖീഹിന്റെ പ്രാഥമിക റൗണ്ടില്‍ മത്സരിച്ച രണ്ട് പേരടങ്ങുന്ന 15 ടീമുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 7 ടീമുകളാണ് ഗ്രാന്റ് ഫിനാലെയില്‍ മത്സരിക്കുക. വിജയികള്‍ക്ക് ക്യാഷ് പ്രൈസും അംഗീകാര പത്രവും നല്‍കും.
- Darul Huda Islamic University
- Darul Huda Islamic University
SKSSF തൃശൂര്‍ ജില്ലാ കമ്മറ്റിക്ക് പുതിയ സാരഥികള്‍
മഅ്‌റൂഫ് വാഫി പ്രസിഡന്റ്, അഡ്വ:ഹാഫിള് അബൂബക്കര്‍ മാലികി ജനറല്‍ സെക്രട്ടറി, അമീന്‍ കൊരട്ടിക്കര ട്രഷറര്‍
തൃശൂര്‍: എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ സമ്പൂര്‍ണ്ണ കൗണ്‍സില്‍ സമാപിച്ചു. തൃശൂര്‍ എം ഐ സി യില്‍ ചേര്‍ന്ന കൗണ്‍സില്‍ എ വി അബബൂക്കര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷഹീര്‍ ദേശമംഗലം സ്വാഗതം പറഞ്ഞു. ട്രഷറര്‍ മഹ്‌റൂഫ് വാഫി വരവ് ചെലവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വര്‍ക്കിംഗ് സെക്രട്ടറി അഡ്വ: ഹാഫിള് അബൂബക്കര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 20018 - 20 വര്‍ഷത്തേക്കുളള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് വി കെ ഹാറൂന്‍ റഷീദ് റിട്ടേണിംഗ് ഓഫീസറായി. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി തിരുവത്ര, സി എ ഷംസുദ്ധീന്‍ തുടങ്ങിയവരടങ്ങിയ തെരഞ്ഞെടുപ്പ് സമിതി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
2018 - 20 വര്‍ഷത്തേക്കുള്ള എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍: പ്രസിഡന്റ് - മഅ്‌റൂഫ് വാഫി. ജനറല്‍ സെക്രട്ടറി - അഡ്വ: ഹാഫിള് അബൂബക്കര്‍ മാലികി. ട്രഷറര്‍ - അമീന്‍ കൊരട്ടിക്കര. വര്‍ക്കിംഗ് സെക്രട്ടറി - സത്താര്‍ ദാരിമി. വൈസ് പ്രസിഡന്റ് - സിദ്ധീഖ് ഫൈസി മങ്കര, ഷഫീഖ് ഫൈസി കൊടുങ്ങല്ലൂര്‍, നജീബ് അസ്ഹരി, സൈഫുദ്ധീന്‍ പാലപ്പിളളി. ജോയിന്റ് സെക്രട്ടറി - ഷാഹുല്‍ കെ പഴുന്നാന, അംജദ്ഖാന്‍ പാലപ്പിള്ളി, നൗഫല്‍ ചേലക്കര. ഓര്‍ഗനൈസര്‍ സെക്രട്ടറി - സലാം എം എം, ഖൈസ് വെന്മേനാട്. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍മാര്‍: നവാസ് റഹ്മാനി, ത്വാഹ, ഉമര്‍ ബാഖവി, സാജിദ് കോതപറമ്പ്, നവാസ് റഹ്മാനി, ബഷീര്‍ ഫൈസി, സുധീര്‍ വാടാനപ്പിളളി, ഷാഹുല്‍ റഹ്മാനി, അബ്ദുറഹ്മാന്‍ ചിറമനേങ്ങാട്. സ്റ്റേറ്റ് കൗണ്‍സിലര്‍മാര്‍: ബഷീര്‍ ഫൈസി ദേശമംഗലം, സിദ്ധീഖ് ബദ്‌രി, ഷഹീര്‍ ടി എം. ക്യാമ്പസ് വിംഗ് : ചെയര്‍മാന്‍ - ഷബീര്‍ ദേശമംഗലം, കണ്‍വീനര്‍ - സുഹൈല്‍ കടവല്ലൂര്‍. ത്വലബ: ചെയര്‍മാന്‍ - അല്‍ റിഷാബ്, കണ്‍വീനര്‍ - റിവാദ് അഹ്മദ്. സര്‍ഗലയം : ചെയര്‍മാന്‍ - ഗഫൂര്‍ സി എം, കണ്‍വീനര്‍ - ഇസ്മായീല്‍ കെ ഇ. ഇബാദ് : ചെയര്‍മാന്‍ - സിദ്ധീഖ് ബദ്‌രി, കണ്‍വീനര്‍ - ശിയാസ് അലി വാഫി. വിഖായ & അലേര്‍ട്ട്: ചെയര്‍മാന്‍ - ഇമ്പിച്ചി തങ്ങള്‍, കണ്‍വീനര്‍ - റഷാദ് എടക്കഴിയൂര്‍. ട്രെന്റ് : ചെയര്‍മാന്‍ - ജഅ്ഫര്‍ മാസ്റ്റര്‍, കണ്‍വീനര്‍ - ശൂഐബ് കോതപറമ്പ്. സഹചാരി: ചെയര്‍മാന്‍ - ഹമീദ് മൗലവി, കണ്‍വീനര്‍ - ശാഹിദ് കോയ തങ്ങള്‍. ഓര്‍ഗാനെറ്റ്: ചെയര്‍മാന്‍ - മുഹമ്മദ് നിസാര്‍ ചിലങ്ക, കണ്‍വീനര്‍ - മുനവ്വിര്‍ ഹുദവി.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur
ബ്രൂണെയിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പ്രതിനിധികള്‍ക്ക് ദാറുല്‍ഹുദായില്‍ ഊഷ്മള സ്വീകരണം
ഹിദായ നഗര്‍: ബ്രൂണെയിലെ സുല്‍ത്താന്‍ ശരീഫ് അലി ഇസ്ലാമിക് യൂനിവേഴ്‌സിറ്റി (യുനിസ) മേധാവികള്‍ക്ക് ദാറുല്‍ഹുദാ സര്‍വകലാശാലയില്‍ ഊഷ്മള സ്വീകരണം നല്‍കി.
കേന്ദ്ര ഗവണ്‍മെന്റിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സി (ഐ. സി. സി. ആര്‍)ന്റെ അക്കാദമിക് വിസിറ്റര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് ബ്രൂണെ സംഘം ദാറുല്‍ഹുദായിലെത്തിയത്.
ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ നേതൃത്വത്തില്‍ അധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളും ബ്രൂണെ പ്രതിനിധികളെ സ്വീകരിച്ചു.
യുനിസ റെക്ടര്‍ ഡോ. നൂര്‍അറഫാന്‍ ബിന്‍ ഹാജി സൈനല്‍, വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ഹുസൈന്‍ അഹ്മദ്, എക്കണോമിക്‌സ് വിഭാഗം മേധാവി ഡോ. അബ്ദുല്‍ നാസിര്‍ എന്നിവരടങ്ങുന്നതാണ് പ്രതിനിധി സംഘം. സംഘം വാഴ്സിറ്റി പിജി വിഭാഗം വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ പ്രതിനിധികള്‍ മമ്പുറം മഖാമിലും ചെമ്മാട് മഹല്ല് ഖിദ്മത്തുല്‍ ഇസ്‌ലാം സംഘത്തിനു കീഴിലുള്ള പള്ളി ദര്‍സിലും സന്ദര്‍ശനം നടത്തി.
അക്കാദമിക് വിസിറ്റിംഗിന്റെ ഭാഗമായി ഒരാഴ്ച ഇന്ത്യയില്‍ തങ്ങുന്ന സംഘം കേരളത്തിനു പുറമെ ഡല്‍ഹി, ലഖ്‌നോ, ഹൈദരാബാദ് നഗരങ്ങളിലെ വിവിധ സര്‍വകലാശാലകളും സന്ദര്‍ശിക്കും.
സുല്‍ത്താന്‍ ശരീഫ് അലി സര്‍വകലാശാലയുമായുള്ള അക്കാദമിക ധാരണാപത്രത്തില്‍ കഴിഞ്ഞ വര്‍ഷം ദാറുല്‍ഹുദാ ഒപ്പുവെച്ചിരുന്നു. എം. ഒ. യുവിന്റെ തുടര്‍ പദ്ധതികളും സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്.
Caption: ബ്രൂണെയിലെ സുല്‍ത്താന്‍ ശരീഫ് അലി ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രതിനിധികള്‍ ദാറുല്‍ഹുദാ സന്ദര്‍ശിച്ചപ്പോള്‍
- Darul Huda Islamic University
Caption: ബ്രൂണെയിലെ സുല്‍ത്താന്‍ ശരീഫ് അലി ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രതിനിധികള്‍ ദാറുല്‍ഹുദാ സന്ദര്‍ശിച്ചപ്പോള്‍
- Darul Huda Islamic University
കോഴിക്കോട് ഖാസിയെ സംയുക്ത മഹല്ല് ജമാഅത്ത് ആദരിക്കുന്നു
കോഴിക്കോട്: സ്ഥാനാരോഹണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളെ കോഴിക്കോട് സംയുക്ത മഹല്ല് ജമാഅത്ത് ആദരിക്കുന്നു. ഫെബ്രവരി 13 ന് പകല്‍ 11 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉപഹാര സമര്‍പ്പണം നടത്തും. ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഷാളണിയിക്കും. സംയുക്ത മഹല്ല് ജമാഅത്ത് ബുള്ളറ്റിന്‍ എം.കെ രാഘവന്‍ എം.പി പ്രകാശനം ചെയ്യും. സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, സയ്യിദ് മുബശ്ശിര്‍ ജമലുല്ലൈലി, സമസ്ത മുശാവറ അംഗങ്ങളായ കെ. ഉമ്മര്‍ ഫൈസി മുക്കം, എ. വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എസ്. വൈ.എസ് സംസ്ഥാന ഭാരവാഹികളായ പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, റഫീഖ് സക്കരിയ്യ ഫൈസി, ആര്‍. വി കുട്ടി ഹസന്‍ ദാരിമി, സലാം ഫൈസി മുക്കം, നവാസ് പൂനൂര്‍, പാലത്തായ് മൊയ്തുഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.
- QUAZI OF CALICUT
സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങളെ സമസ്ത ബഹ്റൈന്‍ ആദരിച്ചു
മനാമ: ബഹ്റൈനിലെ സര്‍ക്കാര്‍ അംഗീകൃത മത പ്രബോധകരുടെ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങളെ സമസ്ത ബഹ്റൈന്‍ ആദരിച്ചു. മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ ബഹ്റൈന്‍ പാര്‍ലിമെന്‍റംഗം അഹ് മദ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത ഷാള്‍ അണിയിച്ചാണ് സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിയുടെ ആദരം നല്‍കിയത്. സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങളുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന എം.പി അദ്ധേഹത്തിനു ലഭിച്ച ഈ നേട്ടത്തില്‍ സന്തോഷമുണ്ടെന്നും അദ്ധേഹത്തെ അനുമോദിക്കുന്നതായും അറിയിച്ചു.
സമസ്ത കേന്ദ്ര കമ്മറ്റിയോടൊപ്പം വിവിധ ഏരിയാ കമ്മറ്റികളും ബഹ്റൈന്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് , വിഖായ തുടങ്ങിയ സംഘടനാ പ്രതിനിധികളും തങ്ങളെ ആദരിച്ചു.
തുടര്‍ന്ന് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ മറുപടി പ്രഭാഷണം നടത്തി.
ചടങ്ങില്‍ സമസ്ത ബഹ്റൈന്‍-കേന്ദ്ര-ഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും മദ്റസാ അദ്ധ്യാപകരും പങ്കെടുത്തു. സ്വദേശി പ്രമുഖരായ ഈസാ അബ്ദുല്‍ വാഹിദ് അല്‍ഖറാത്ത, അബ്ദുല്‍ വാഹിദ് അബ്ദുല്‍ അസീസ് ഖറാത്ത എന്നിവരും സന്നിഹിതരായിരുന്നു.
- samastha news
- samastha news
ന്യൂന പക്ഷ സ്കൂളുകൾ അടച്ചു പൂട്ടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ അസ്മി പ്രക്ഷോഭത്തിലേക്ക്
തേഞ്ഞിപ്പാലം: അംഗീകാരമില്ലന്ന പേര് പറഞ്ഞ് ന്യൂന പക്ഷ സ്കൂളുകൾ അടച്ചു
പൂട്ടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ അസ്മി ശക്തമായ പ്രക്ഷോഭത്തിലേക്ക്
നീങ്ങുന്നു. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ സ്കൂൾ മാനേജ്മെൻറ് പ്രതിനിധികളെ
പങ്കെടുപ്പിച്ച് കൊണ്ട് ഈ മാസം 24 ന് രാവിലെ 9 മണിക്ക് കോഴിക്കോട്
ഫ്രാൻസിസ് റോഡിലെ സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് സമര പ്രഖ്യാപന കൺവൻഷൻ
നടക്കും. തുടർ ദിവസങ്ങളിൽ സെക്രട്ടറിയേറ്റ് ധർണ്ണയുൾപ്പെടെയുള്ള പ്രക്ഷോഭ
പരിപാടികൾ നടക്കും. ഇതു സംബന്ധമായി ചേളാരി സംസ്താലയത്തിൽ നടന്ന അസ്മി
പ്രവർത്തക സമിതി കൺവൻഷനിൽ അസ്മി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് അബ്ബാസലി
ശിഹാബ് തങ്ങൾ അധ്യക്ഷനായി. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ മുഖ്യ
പ്രഭാഷണം നടത്തി. ഹാജി പി. കെ മുഹമ്മദ്, കെ. കെ. എസ് തങ്ങൾ, പി. വി മുഹമ്മദ്
മൗലവി, നവാസ് ഓമശ്ശേരി, സലീം എടക്കര, ഒ. കെ. എം കുട്ടി ഉമരി , അഡ്വ. പി. പി
ആരിഫ് ഡോ. കെ. വി അലി അക്ബർ ഹുദവി, അഡ്വ. നാസർ കാളമ്പാറ, എൻ. പി ആലി ഹാജി,
ഇസ്മാഈൽ മുസ്ല്യാർ കൊടക്, പി. സൈതലി മാസ്റ്റർ, പി. വി കുഞ്ഞിമരക്കാർ,
മുഹമ്മദ് ഫൈസി അടിമാലി,
മജീദ് പറവണ്ണ, കെ. എം കുട്ടി എടക്കുളം സംസാരിച്ചു. അസ്മി വർക്കിംഗ് റഹീം
ചുഴലി സ്വാഗതവും സെക്രട്ടറി റഷീദ് കബളക്കാട് നന്ദിയും പറഞ്ഞു.
- Samasthalayam Chelari
- Samasthalayam Chelari
ബാലരാമപുരം ഖദീജത്തുല്‍ കുബ്‌റാ അറബിക് കോളേജ് തര്‍ബിയത്ത് ക്യാമ്പ്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ബാലരാമപുരം: ബാലരാമപുരം അല്‍ അമാന്‍ എഡ്യുക്കേഷണല്‍ കോംപ്ലക്‌സിന് കീഴിലായി പ്രവര്‍ത്തിക്കുന്ന ഖദീജത്തുല്‍ കുബ്‌റാ വനിതാ അറബിക് കോളേജ് നടത്തുന്ന 40 ദിവസ വെക്കേഷന്‍ തര്‍ബിയത്ത് ക്യാമ്പിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏപ്രില്‍ 2 മുതല്‍ മെയ് 12 വരെയാണ് കോഴ്‌സ് കാലാവധി. കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ മാര്‍ച്ച് 20ന് മുമ്പായി ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്ട്രര്‍ ചെയ്യേണ്ടതാണ്. കോണ്‍ടാക്റ്റ്: 8157098094, 04712401446
- alamanedu complex
- alamanedu complex
സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റിന് ബഹ്റൈന്‍ മതകാര്യവിഭാഗത്തിന്‍റെ അംഗീകാരം
ബഹ്റൈനില്‍ ഗവണ്‍മെന്‍റ് അംഗീകരിച്ച മതപ്രബോധകരിലെ ഏക മലയാളി
മനാമ: ബഹ്റൈനിലെ സര്‍ക്കാര്‍ മതകാര്യവിഭാഗമായ ഔഖാഫിന്‍റെ അംഗീകൃത മത പ്രബോധകരുടെ പട്ടികയില്‍ ഏക മലയാളിയായി സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഇടം പിടിച്ചു. ബഹ്റൈന്‍ മിനിസ്ട്രി ഓഫ് ജസ്റ്റിസ് ഇസ്ലാമിക് അഫേഴ്സും ഔഖാഫ് റിലീജിയസ് അഫേഴ്സ് ഡയറക്റ്ററേറ്റ് വകുപ്പും സംയുക്തമായി പുറത്തിറക്കിയ അംഗീകൃത മത പ്രബോധകരുടെ പട്ടികയിലാണ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിനു മുന്നോടിയായി നടന്ന ചില പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ശേഷമാണ് ഫഖ്റുദ്ധീന്‍ തങ്ങളെ ഈ അംഗീകാരത്തിനായി തിരഞ്ഞെടുത്തതെന്ന് അധികൃതരെ ഉദ്ധരിച്ച് സമസ്ത ബഹ്റൈന്‍ ഓഫീസില്‍ നിന്നറിയിച്ചു. തങ്ങളെ കൂടാതെ ഈ പട്ടികയിലുള്ളവരെല്ലാം ബഹ്റൈന്‍ സ്വദേശികളായ പണ്ഢിതര്‍ മാത്രമാണ്. നേരത്തെ ബഹ്റൈനിലെ ഇസ്ലാമിക് മിനിസ്ട്രിയുടെ ഇസ്ലാമിക് ഇന്‍ഹറിറ്റന്‍സ് ലോ (ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങള്‍) എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ടെക്സ്റ്റ് പാസ്സായ തങ്ങള്‍ക്ക് ബഹ്റൈനില്‍ വളരെ വിരളമായി മാത്രം ലഭിച്ചു വരുന്ന മറ്റു നിരവധി അംഗീകാരങ്ങളും മത കാര്യവിഭാഗത്തിന്‍റെ രാജ്യാന്തര പ്രധാന്യമുള്ള ചില സര്‍ട്ടിഫിക്കറ്റുകളും പ്രശംസാ പത്രങ്ങളും നേരത്തെ ലഭിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ മൂന്നര പതിറ്റാണ്ടു കാലമായി ബഹ്റൈനിലെ വിവിധ പ്രവാസി മലയാളി സംഘടനകള്‍ സംഘടിപ്പിക്കുന്ന പഠന സംഗമങ്ങളിലും പൊതു പരിപാടികളിലും സ്ഥിരം സാന്നിധ്യമായ തങ്ങളെ നിരവധി കൂട്ടായ്മകള്‍ ഇതിനകം ഉപഹാരങ്ങളും അവാര്‍ഡുകളും നല്‍കി ആദരിച്ചിട്ടുണ്ട്. മത-പ്രബോധന രംഗത്ത് മൂന്നു പതിറ്റാണ്ടു തികച്ച സന്ദര്‍ഭത്തില്‍ തങ്ങളെ സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിയും ആദരിച്ചിരുന്നു. സമസ്ത പ്രസിഡന്‍റ് ആയി ചുമതലയേറ്റെടുക്കുന്നതിന്‍റെ മുമ്പായിരുന്നു ഇത്. കൂടാതെ ബഹ്റൈനിലെ മത പ്രബോധന സേവനങ്ങള്‍ മുന്‍നിര്‍ത്തി ഡിസ്കവര്‍ ഇസ്ലാം അടക്കമുള്ള ചില സംഘടനകളും കൂട്ടായ്മകളും തങ്ങളെ ആദരിച്ചിരുന്നു.
കഴിഞ്ഞ 35 വര്‍ഷത്തോളമായി ബഹ്റൈനിലുള്ള തങ്ങള്‍ 2013 നവംബറിലാണ് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്. തമിഴ്നാട്ടിലെ തേങ്ങാപട്ടണം സ്വദേശിയായ തങ്ങള്‍ 1970 മുതല്‍ 1977 വരെ സ്വന്തം പിതാവായ തേങ്ങാപട്ടണം സയ്യിദ് പൂക്കോയ തങ്ങളുടെ പക്കല്‍ നിന്നാണ് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത്. 1975 ല്‍ മധുര യൂണിവേഴ്സിറ്റിയില്‍ നിന്നും ബി. എ (ലിറ്ററേച്ചര്‍) പൂര്‍ത്തിയാക്കി. കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ കളയാല്‍ മൂട് എന്ന സ്ഥലത്തുള്ള ജുമുഅത്ത് പള്ളിയില്‍ ഖുതുബ നിര്‍വ്വഹിക്കുകയും നമസ്കാരത്തിന് നേതൃത്വം നല്‍കുന്നതോടൊപ്പം മദ്റസാ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുക്കുകയും ചെയ്താണ് തങ്ങള്‍ അദ്ധ്യാപന രംഗത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് ബഹ്റൈന്‍ പ്രവാസിയായ തങ്ങള്‍ ആദ്യകാലത്ത് മുഹറഖിലെ ഒരു കോള്‍ഡ്സ്റ്റോറിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് മൂന്നു പതിറ്റാണ്ടു കാലം മനാമയിലെ കാനൂ ആസ്ഥാനത്ത് എഛ്. ആര്‍ വിഭാഗത്തില്‍ ജോലി ചെയ്ത് കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. ഇപ്പോള്‍ പൂര്‍ണ്ണമായും മനാമ ഗോള്‍ഡ്സിറ്റിയിലെ സമസ്ത ആസ്ഥാനം കേന്ദ്രീകരിച്ച് നൂതന വിദ്യാഭ്യാസ-മത പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. ബഹ്റൈനിലെ പ്രവാസികളായ കോളേജ് വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രമായി ഗോള്‍ഡ്സിറ്റി കേന്ദ്രീകരിച്ച് ഒരു ത്രൈമാസ ബഹുഭാഷാ മത പഠന കോഴ്സും ഇപ്പോള്‍ തങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
കൂടുതല് വിവരങ്ങള്‍
ബഹ്റൈനില്‍ പ്രവാസ ജീവിതം നയിക്കുന്പോള്‍ തന്നെ മത-വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പ്രബോധന പ്രവര്‍ത്തനങ്ങളിലും സജീവമായ തങ്ങള്‍ ബഹ്റൈനിലെ വിവിധ പണ്ഢിതരില്‍ നിന്നും കൂടുതല്‍ മത പഠനവും നേടിയിട്ടുണ്ട്. 1986 മുതല്‍ ബഹ്റൈനിലെ ശൈഖ് നിളാം യഅ്ഖൂബി, മസ്ജിദ് മനാറതൈനിലെ ആദില്‍ മുആവദ, മസ്ജിദ് രിള് വാനിലെ അഹ് മദ് സിസി, ശൈഖ് ഉസാം ഇസ്ഹാഖ് ഹസന്‍ അബ്ദുല്‍ റഹ് മാന്‍ റഹ് മാനി, ശൈഖ് അബ്ദുറശീദ് സൂഫി, സുഹുഫി സാംറാഇ, ശൈഖ് ഇസ്മാഈല്‍ അന്നദ് വി തുടങ്ങി പ്രമുഖ പണ്ഢിതരുടെ മജ്ലിസുകളിലും ക്ലാസ്സുകളിലും പങ്കെടുക്കുകയും ബുഖാരി, മുസ്ലിം, തുടങ്ങി പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളില്‍ ക്ലാസ്സെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം തന്നെ ബഹ്റൈന്‍ ഔഖാഫിന്‍റെയും സബീഖാ സെന്‍ററിന്‍റെയും വിവിധ കോഴ്സുകളില്‍ പങ്കെടുത്ത് രാജ്യാന്തര അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും തങ്ങള്‍ നേടിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഫഖ്റുദ്ധീന്‍ തങ്ങളുമായി (+973 3904 0333) നേരില്‍ ബന്ധപ്പെടാവുന്നതാണ്.
- samastha news
ജഅ്ഫര്‍ ഹുദവി കൊളത്തൂരിന് ഡോക്ടറേറ്റ്
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയില്‍ നിലവില്‍ കര്‍മശാസ്ത്ര പഠന വിഭാഗം മേധാവിയായി സേവനമനുഷ്ഠിക്കുന്ന ജഅ്ഫര്‍ ഹുദവി കൊളത്തൂരിന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നു അറബി ഭാഷയില്‍ ഡോക്ടറേറ്റ്. കര്‍മശാസ്ത്ര രചനയിലെ മാറുന്ന പ്രവണതകള്‍: ശാഫിഈ മദ്ഹബ് അടിസ്ഥാനത്തില്‍ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജിലെ അസോ. പ്രൊഫസര്‍ ഡോ. ശൈഖ് മുഹമ്മദിനു കീഴിലായിരുന്നു പഠനം. എഴുത്തുകാരനും വാഗ്മിയും ദാറുല്‍ഹുദായുടെ ഫത് വാ കൌണ്‍സില്‍ കണ്‍വീനറുമായ ജഅ്ഫര്‍ ഹുദവി വാഴ്സിറ്റിയുടെ ഫിഖ്ഹ് ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ ചെയര്‍മാനും തെളിച്ചം മാസികയുടെ എക്സിക്യൂട്ടീവ്എഡിറ്ററുമാണ്. കൊളത്തൂര്‍ കരുപാറക്കല്‍ ഹംസ ഹാജി- മറിയ ദമ്പതികളുടെ മകനാണ്. സുഹൈലയാണ് ഭാര്യ. മക്കള്‍: ഹംന റബാബ്, അബാന്‍. ദാറുല്‍ഹുദാ മാനേജ്മന്റും സ്റ്റാഫ് കൗണ്‍സിലും വിദ്യാര്‍ത്ഥികളും അനുമോദിച്ചു. ചാന്‍സല്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കി
- Darul Huda Islamic University
വിവിസേ'18; SKSSF ലീഡേഴ്‌സ് പാര്‍ലമന്റ് ചെമ്മാട്
കോഴിക്കോട്: എസ് കെ എസ് എസ് എഫ് അംഗത്വ പ്രചാരണത്തിന് സമാപനം കുറിച്ച് കൊണ്ട് വിവിസേ'18 ലീഡേഴ്‌സ് പാര്‍ലമന്റ് ഫെബ്രുവരി 17, 18, 19 തിയ്യതികളില്‍ ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടക്കും. ഡിസംബര്‍ 1 മുതല്‍ 15 വരെ നടന്ന കാമ്പയിനില്‍ അംഗത്വ മെടുത്ത പ്രവര്‍ത്തകരില്‍ നിന്ന് ശാഖ, ക്ലസ്റ്റര്‍, മേഖല, ജില്ല കമ്മിറ്റികള്‍ നിലവില്‍ വന്ന് കൊണ്ടിരിക്കുകയാണ്.
17 ന് രാവിലെ 2.30 ന് നടക്കുന്ന നാഷണല്‍ കൗണ്‍സിലില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചാപ്റ്റര്‍ കമ്മിറ്റി പ്രതിനിധികളും പ്രത്യേകം ക്ഷണിതാക്കളും സംബന്ധിക്കും. 18 ന് രാവിലെ 9 മണി മുതല്‍വെകീട്ട് 5 മണി വരെ സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കും. ശാഖ, ക്ലസറ്റര്‍, മേഖല പ്രസിഡന്റ് ജന. സെക്രട്ടറിമാരും ജില്ലാ ഭാരാവാഹികളും സംസ്ഥാന കൗണ്‍സിലര്‍ മരുമാണ് പങ്കെടുക്കുക.
ഫെബ്രുവരി 10 ന്വൈകീട്ട് 5 മണിക്ക് മുമ്പായി www.organet.skssf.in എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രതിനിധി സമ്മേളനത്തില്‍ പ്രവേശനം ലഭിക്കുക. 18 ന് വൈകീട്ട് 7 മണിക്ക് നിലവിലുള്ള സംസ്ഥാന കൗണ്‍സില്‍ ചേരും. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുംചര്‍ച്ചയും മോഡല്‍ പാര്‍ലമന്റും നടക്കും. 19 ന് രാവിലെ പുതിയ സംസ്ഥാനകൗണ്‍സില്‍ മീറ്റ് നടക്കും. നേതൃത്വ പരിശീലനം തലമുറ സംഗമം 2018-2020 വര്‍ഷത്തേക്കുള്ള പുതിയ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് എന്നിവ നടക്കും.
- https://www.facebook.com/SKSSFStateCommittee/posts/2020162008242122
ഫെബ്രുവരി 10 ന്വൈകീട്ട് 5 മണിക്ക് മുമ്പായി www.organet.skssf.in എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രതിനിധി സമ്മേളനത്തില്‍ പ്രവേശനം ലഭിക്കുക. 18 ന് വൈകീട്ട് 7 മണിക്ക് നിലവിലുള്ള സംസ്ഥാന കൗണ്‍സില്‍ ചേരും. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുംചര്‍ച്ചയും മോഡല്‍ പാര്‍ലമന്റും നടക്കും. 19 ന് രാവിലെ പുതിയ സംസ്ഥാനകൗണ്‍സില്‍ മീറ്റ് നടക്കും. നേതൃത്വ പരിശീലനം തലമുറ സംഗമം 2018-2020 വര്‍ഷത്തേക്കുള്ള പുതിയ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് എന്നിവ നടക്കും.
- https://www.facebook.com/SKSSFStateCommittee/posts/2020162008242122
സൈനുല്‍ഉലമായുടെ ധന്യസ്മരണയില്‍ പ്രാര്‍ത്ഥനാ സംഗമം
ഹിദായ നഗര്‍: രണ്ടുപതിറ്റാണ്ടിലധികം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജന. സെക്രട്ടറിയും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പ്രോ. ചാന്‍സലറും നിരവധി മഹല്ലുകളുടെ ഖാസിയുമായി പ്രവര്‍ത്തിച്ച സൈനുല്‍ ഉലമായുടെ ധന്യസ്മരണയില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി ദാറുല്‍ഹുദാ കാമ്പസ്.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ ദേഹവിയോഗത്തിന്റെ രണ്ടാണ്ട് പിന്നിട്ടതിനോടനുബന്ധിച്ച് ദാറുല്‍ഹുദായില്‍ സംഘടിപ്പിച്ച അനുസ്മരണ പ്രാര്‍ത്ഥനാ സംഗമത്തില്‍ അദ്ദേഹത്തിന്റെ ധന്യോര്‍മകള്‍ സ്മരിക്കാനും പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുക്കാനും പണ്ഡിതരും വിദ്യാര്‍ത്ഥികളും സംഘടനാ പ്രവര്‍ത്തകരുമടങ്ങിയ നൂറുകണക്കിനാളുകള്‍ ഹിദായ നഗരിയിലെത്തി.
ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു.
ദാറുല്‍ഹുദായുടെ ശില്‍പികളായ എം. എം ബശീര്‍ മുസ്‌ലിയാര്‍, സി. എച്ച് ഐദ്രൂസ് മുസ്‌ലിയാര്‍, ഡോ. യു. ബാപ്പുട്ടി ഹാജി എന്നിവരുടെ അനുസ്മരണവും നടന്നു.
വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു. മഗ്‌രിബ് നമസ്‌കാരാനന്തരം നടന്ന മഖ്ബറ സിയാറത്തിന് കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ വൈ. പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍. കെ. എ റഹ്മാന്‍ ഫൈസി കാവനൂര്‍, സി. എച്ച്. ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. ചടങ്ങില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പി. എച്ച്ഡി കരസ്ഥമാക്കിയ ദാറുല്‍ഹുദാ പി. ജി ലക്ചറര്‍ കെ. പി ജഅ്ഫര്‍ ഹുദവി കൊളത്തൂരിനുള്ള ഉപഹാരം ഹൈദരലി തങ്ങള്‍ കൈമാറി. മമ്പുറം പാലം നിര്‍മാണ കമ്പനിയായ ഏറനാട് എന്‍ജിനീയര്‍ എന്റര്‍പ്രൈസസ് പ്രതിനിധികള്‍ക്കുള്ള ദാറുല്‍ഹുദായുടെ ഉപഹാരവും തങ്ങള്‍ കൈമാറി. എം. എം മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, കെ. വി ഹംസ മുസ്‌ലിയാര്‍, എസ്. എം. കെ തങ്ങള്‍, ആദ്യശ്ശേരി ഹംസക്കുട്ടി മസ്‌ലിയാര്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍, കെ. എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, ഡോ. യു. വി. കെ മുഹമ്മദ്, കെ. സി മുഹമ്മദ് ബാഖവി, ഹംസ ഹാജി മൂന്നിയൂര്‍, കെ. പി ശംസുദ്ദീന്‍ ഹാജി, റഫീഖ് ചെറുശ്ശേരി, റശീദ് കുറ്റൂര്‍, അബ്ദുല്‍ഖാദിര്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.
സമസ്തയുടെ നേതൃസ്ഥാനവും വിവിധ സംഘടനാ പദവികളും ഏറ്റെടുത്തപ്പോഴും ലളിത ജീവിതം അനുകരിച്ച സ്വാതികനായ പണ്ഡിതനായിരുന്നു സൈനുല്‍ ഉലമായെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച സൈനുല്‍ ഉലമാ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ഇടം നല്‍കി ആദര്‍ശം ആരുടെ മുന്നിലും സമര്‍ത്ഥിക്കാന്‍ അദ്ദേഹം ധൈര്യപ്പെട്ടിരുന്നു. കര്‍മശാസ്ത്ര രംഗത്ത് അദ്ദേഹത്തിന്റെ വിടവ് നികത്താനായിട്ടില്ല. പ്രാര്‍ത്ഥനയും ചിന്തയും പ്രവൃത്തിയും സംഗമിച്ച മൂന്നു ചരിത്രനിയോഗികളാണ് ദാറുല്‍ഹുദാ വിപ്ലവത്തിനു നാന്ദികുറിച്ചതെന്നും അവരുടെ പിന്‍ഗാമിയായിയായിരുന്നു സൈനുല്‍ഉലമായെന്നും തങ്ങള്‍ അനുസ്മരിച്ചു.
ഫോട്ടോസ്: 1. ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയില്‍ നടന്ന സൈനുല്‍ഉലമാ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. 2. ദാറുല്‍ഹുദാ മഖ്ബറ സിയാറത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കുന്നു
- Darul Huda Islamic University
വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു. മഗ്‌രിബ് നമസ്‌കാരാനന്തരം നടന്ന മഖ്ബറ സിയാറത്തിന് കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ വൈ. പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍. കെ. എ റഹ്മാന്‍ ഫൈസി കാവനൂര്‍, സി. എച്ച്. ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. ചടങ്ങില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പി. എച്ച്ഡി കരസ്ഥമാക്കിയ ദാറുല്‍ഹുദാ പി. ജി ലക്ചറര്‍ കെ. പി ജഅ്ഫര്‍ ഹുദവി കൊളത്തൂരിനുള്ള ഉപഹാരം ഹൈദരലി തങ്ങള്‍ കൈമാറി. മമ്പുറം പാലം നിര്‍മാണ കമ്പനിയായ ഏറനാട് എന്‍ജിനീയര്‍ എന്റര്‍പ്രൈസസ് പ്രതിനിധികള്‍ക്കുള്ള ദാറുല്‍ഹുദായുടെ ഉപഹാരവും തങ്ങള്‍ കൈമാറി. എം. എം മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, കെ. വി ഹംസ മുസ്‌ലിയാര്‍, എസ്. എം. കെ തങ്ങള്‍, ആദ്യശ്ശേരി ഹംസക്കുട്ടി മസ്‌ലിയാര്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍, കെ. എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, ഡോ. യു. വി. കെ മുഹമ്മദ്, കെ. സി മുഹമ്മദ് ബാഖവി, ഹംസ ഹാജി മൂന്നിയൂര്‍, കെ. പി ശംസുദ്ദീന്‍ ഹാജി, റഫീഖ് ചെറുശ്ശേരി, റശീദ് കുറ്റൂര്‍, അബ്ദുല്‍ഖാദിര്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.
ജീവിതം ലളിതമാക്കിയ പണ്ഡിതനാണ് സൈനുല്‍ഉലമാ: ഹൈദരലി ശിഹാബ് തങ്ങള്‍
സമസ്തയുടെ നേതൃസ്ഥാനവും വിവിധ സംഘടനാ പദവികളും ഏറ്റെടുത്തപ്പോഴും ലളിത ജീവിതം അനുകരിച്ച സ്വാതികനായ പണ്ഡിതനായിരുന്നു സൈനുല്‍ ഉലമായെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച സൈനുല്‍ ഉലമാ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ഇടം നല്‍കി ആദര്‍ശം ആരുടെ മുന്നിലും സമര്‍ത്ഥിക്കാന്‍ അദ്ദേഹം ധൈര്യപ്പെട്ടിരുന്നു. കര്‍മശാസ്ത്ര രംഗത്ത് അദ്ദേഹത്തിന്റെ വിടവ് നികത്താനായിട്ടില്ല. പ്രാര്‍ത്ഥനയും ചിന്തയും പ്രവൃത്തിയും സംഗമിച്ച മൂന്നു ചരിത്രനിയോഗികളാണ് ദാറുല്‍ഹുദാ വിപ്ലവത്തിനു നാന്ദികുറിച്ചതെന്നും അവരുടെ പിന്‍ഗാമിയായിയായിരുന്നു സൈനുല്‍ഉലമായെന്നും തങ്ങള്‍ അനുസ്മരിച്ചു.
ഫോട്ടോസ്: 1. ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയില്‍ നടന്ന സൈനുല്‍ഉലമാ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. 2. ദാറുല്‍ഹുദാ മഖ്ബറ സിയാറത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കുന്നു
- Darul Huda Islamic University
'ഇസ്‌ലാമിക് ഫൈനാന്‍സ്: തത്വവും സാധ്യതകളും ഇന്ത്യയില്‍'; സെമിനാറിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു
ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് 'ഇസ്‌ലാമിക് ഫൈനാന്‍സ്: തത്വവും സാധ്യതകളും ഇന്ത്യയില്‍' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിച്ചു. ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ഇന്ത്യന്‍ സാഹചര്യത്തിലെ പ്രയോഗികതയുടെ പുതിയ മാനങ്ങള്‍ കണ്ടെത്തുകയാണ് സെമിനാറിന്റെ ലക്ഷ്യം. ഫെബ്രുവരി 10 ആണ് അബ്‌സ്ട്രാക്റ്റ് സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, fiqhseminar@dhiu.in, ഫോണ്‍: 7025767739
- Darul Huda Islamic University
- Darul Huda Islamic University
സര്‍ഗ വസന്തത്തിന് തിരശീല; മലപ്പുറം ജേതാക്കള്‍. കണ്ണൂര്‍ ജില്ല രണ്ടാമത്, കാസര്‍ഗോഡിന് മൂന്നാം സ്ഥാനം
കുഞ്ഞിപ്പള്ളി (വാദീ മുഖദ്ദസ്): മഖ്ദൂം രണ്ടാമന്റെ ചരിത്രമുറങ്ങുന്ന മണ്ണില്‍ മൂന്നു ദിനങ്ങളില്‍ സര്‍ഗവസന്തം തീര്‍ത്ത് എസ്.കെ.എസ്.എസ്.എഫ് 11 ാമത് സംസ്ഥാന സര്‍ഗലയത്തിന് പരിസമാപ്തി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 1500 ഓളം പ്രതിഭകളാണ് സര്‍ഗലയത്തില്‍ മാറ്റുരച്ചത്. വാദീ മുഖദ്ദസില്‍ സലാമ (ക്യാംപസ്), ഹിദായ (ദര്‍സ്), കുല്ലിയ (അറബിക് കോളജ്), വിഖായ എന്നീ നാല് വിഭാഗങ്ങളിലായി 104 ഇനങ്ങളില്‍ ആറ് വേദികളിലായാണ് മത്സരങ്ങല്‍ അരങ്ങേറിയത്. 714 പോയിന്റ് നേടി മലപ്പുറം ജേതാക്കളായി. 593 പോയിന്റ് നേടി കണ്ണൂര്‍ ജില്ല രണ്ടാംസ്ഥാനവും 556 പോയിന്റ് നേടി കാസര്‍ഗോഡ് മൂന്നാം സ്ഥാനവും നേടി. ആഥിതേയരായ കോഴിക്കോട് ജില്ല 434 പോയന്റോടെ നാലാം സ്ഥാനത്താണ്. ഹിദായവിഭാഗത്തില്‍ 165 പോയിന്റ് നേടി മലപ്പുറം ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ 139 നേടി കണ്ണൂര്‍ രണ്ടും 127 പോയിന്റ് നേടി കാസര്‍ഗോട് മൂന്നും സ്ഥാനങ്ങള്‍ നേടി. സലാമ വിഭാഗത്തില്‍ 110 പോയിന്റ് നേടി കാസര്‍ഗോഡ് ജേതാക്കളായപ്പോള്‍ 89 പോയിന്റ് നേടി മലപ്പും രണ്ടാമതും 79 പോയിന്റ് നേടി തൃശ്ശൂര്‍ മൂന്നാമതാമതുമെത്തി . കുല്ലിയ്യ വിഭാഗത്തില്‍ 215 പോയിന്റ് നേടി മലപ്പുറം ഒന്നും 190 പോയിന്റോടെ കണ്ണൂര്‍ രണ്ടും 161 പോയിന്റ് നേടി തൃശൂര്‍ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിഖായ വിഭാഗത്തില്‍ 245 പോയിന്റ് നേടി മലപ്പുറം ഒന്നാമതായപ്പോള്‍ 203 പോയിന്റ് നേടി കണ്ണൂര്‍ രണ്ടും 187 പോയിന്റ് നേടി കാസര്‍ഗോട് മൂന്നാം സ്ഥാനനത്തിനുമര്‍ഹരായി.
ഫോട്ടോ അടിക്കുറിപ്പ്:സംസ്ഥാന സര്‍ഗലയത്തില്‍ ഓവറോള്‍ ജേതാക്കളായ മലപ്പുറം ജില്ലാ ടീം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
പ്രതിഭകളെ കഴിവിനനുസരിച്ച് ഉയര്‍ത്തിക്കൊണ്ട് വരണം: കോഴിക്കോട് ഖാസി
കുഞ്ഞിപ്പള്ളി (വാദിമുഖദ്ദസ്): പ്രതിഭകളെ അവരുടെ കഴിവിനനുസരിച്ച് ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി. സര്‍ഗലയം സമാപന സംഗമത്തില്‍ ട്രോഫി വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ അധ്യക്ഷനായി. കണ്‍വീനര്‍ അമാനുല്ല റഹ്മാനി ഫലപ്രഖ്യാപനം നടത്തി. ശാഹുല്‍ ഹമീദ് മേല്‍മുറി, ആശിഖ് കുഴിപ്പുറം, കെ.എന്‍.എസ് മൗലവി, കെ.കെ അന്‍വര്‍ ഹാജി, സി.പി ശംസുദ്ധീന്‍ ഫൈസി, മമ്മുട്ടി മാസ്റ്റര്‍ വയനാട്, മജീദ് കൊടക്കാട് സംസാരിച്ചു. യു.എ മജീദ് ഫൈസി സ്വാഗതവും ഒ.പി അഷ്‌റഫ് നന്ദിയും പറഞ്ഞു. കെ.പി ഹനീഫ അയ്യായ, കെ.പി സുലൈമാന്‍, ഗഫൂര്‍ അണ്ടത്തോട്, ഇസ്മായില്‍ കാസറഗോഡ്, അലി യമാനി വയനാട്, സൈനുദ്ധീന്‍ ഒളവട്ടൂര്‍, മുജീബ് റഹ്മാന്‍ ബാഖവി, മുജീബ് ഫൈസി എലമ്പ്ര, അന്‍വര്‍ കോഴിച്ചിന, യു.കെ.എം ബഷീര്‍ മൗലവി, അബൂബക്കര്‍ സിദ്ധീഖ് ഇരിക്കൂര്‍, മുനീര്‍ കൂടത്തായ് സംബന്ധിച്ചു.
- https://www.facebook.com/SKSSFStateCommittee/posts/2019101518348171
യാചകരെ ബഹിഷ്കരിക്കലും ആട്ടിയോടിക്കലും ഇസ് ലാമിക രീതിയല്ല: ഉസ്താദ് കുമ്മനം അസ്ഹരി. മത വിരുദ്ധമായ സോഷ്യല്‍ മീഡിയാ പ്രചരണങ്ങളില്‍ ജാഗ്രത പുലര്‍ത്തണം
മനാമ: യാചകരെ ബഹിഷ്കരിക്കലും ആട്ടിയോടിക്കലും ഇസ്ലാമിക രീതിയല്ലെന്നും അത് വിശുദ്ധ ഖുര്‍ആന്‍റെ പ്രകടമായ ആഹ്വാനത്തിനു വിരുദ്ധമാണെന്നും പ്രമുഖ വാഗ്മിയും യുവ പണ്ഢിതനുമായ ഉസ്താദ് ഹാഫിദ് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി അല്‍ ഖാസിമി ബഹ്റൈനില്‍ പ്രസ്താവിച്ചു. സമസ്ത ബഹ്റൈന്‍ - ഹൂറ കമ്മറ്റിയുടെ കീഴില്‍ മനാമ അല്‍ രാജാ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നുവരുന്ന ത്രിദിന മത പ്രഭാഷണ പരന്പരയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
യാചകന്മാരുടെ കൂട്ടത്തില്‍ മാഫിയകളും കള്ള നാണയങ്ങളുമുണ്ടാകാം. അവരെ നിയമപരമായി പിടികൂടുകയാണ് വേണ്ടത്. അതിനു പകരം യാചകര്‍ തന്‍റെ വീട്ടിലേക്കോ നാട്ടിലേക്കോ വരാന്‍ പാടില്ലെന്ന് പറഞ്ഞ് വിലക്കാനോ ബോര്‍ഡും ബാനറും വെച്ച് ബഹിഷ്കരിക്കാനോ ഇസ്ലാം അനുവദിക്കുന്നില്ല. ഇതു സംബന്ധിച്ച് നടക്കുന്ന സോഷ്യല്‍ മീഡിയാ പ്രചരണങ്ങളില്‍ എല്ലാവരും ജാഗ്രത കാണിക്കണം സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന യാചകര്‍ക്കെതിരായ ബഹിഷ്കരണ ആഹ്വാനങ്ങളും സ്വന്തം വീടിനു മുന്നില്‍ ബോര്‍ഡ് വെച്ച് യാചകരെ വിലക്കുന്ന ഏര്‍പ്പാടുകളും വിശുദ്ധ ഖുര്‍ആനിന്‍റെ പ്രകടമായ കല്‍പ്പനക്ക് കടക വിരുദ്ധമാണെന്ന് ഖുര്‍ആനിലെ 93-10 സൂക്തം ഉദ്ധരിച്ചു കൊണ്ടദ്ധേഹം വിശദീകരിച്ചു.
യാചനയെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ ഒരാള്‍ യാചിച്ചു വന്നാല്‍ അവനെ ആട്ടിയോടിക്കരുത് എന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്. മാത്രമല്ല, തന്നോട് യാചിക്കാനെത്തിയത് വിലകൂടിയ-കമനീയ വാഹനത്തിലായിരുന്നാല്‍ പോലും അവന് ചോദിച്ചത് നമ്മുടെ കയ്യിലുണ്ടെങ്കില്‍ നല്‍കണമെന്നാണ് തിരുനബി(സ) പഠിപ്പിച്ചിട്ടുള്ളത്. ഒരാള്‍ കുതിരപ്പുറത്ത് കയറി വന്ന് ചോദിച്ചാലും നീ നല്‍കണം എന്ന് നബി(സ) വ്യക്തമാക്കിയതായി ഹദീസിലുണ്ടെന്നും ചില യാചകരെ മുന്‍ നിര്‍ത്തി മുഴുവന്‍ യാചകരെയും വിലക്കുന്ന അവസ്ഥ ഒരു നാട്ടിലും ഉണ്ടാകരുതെന്നും അവരും നമ്മളും അല്ലാഹുവിന്‍റെ അടിമകളാണെന്നും ഒരു പക്ഷേ നമ്മേക്കാള്‍ മികച്ചവര്‍ അവരുടെ കൂട്ടത്തിലുണ്ടാവാമെന്നും ഹദീസ് ഉദ്ധരണികള്‍ വിശദീകരിച്ചു കൊണ്ട് അദ്ധേഹം പറഞ്ഞു.
നമ്മുടെ സന്പത്തില്‍ പാവപ്പെട്ടവന് ഒരവകാശമുണ്ട്. അത് നല്‍കാന്‍ ഒരാള്‍ ഉദ്ധേശിച്ചിട്ടുണ്ടെങ്കില്‍ ആ വ്യക്തിയെ പോലും പിന്തിരിപ്പിക്കുന്ന രീതിയാണ് ഇന്ന് കണ്ടുവരുന്ന ബഹിഷ്കരണ ആഹ്വാനങ്ങള്‍. അങ്ങിനെ ചെയ്യാന്‍ നമുക്ക് ഒരവകാശവുമില്ല. നമ്മുടെ കയ്യിലുണ്ടെങ്കില്‍ നാം നല്‍കണം. ഇല്ലെങ്കില്‍ നല്ല വാക്കു പറഞ്ഞും പുഞ്ചിരി നല്‍കിയും അവരെ തിരിച്ചയക്കണം. - അദ്ധേഹം തുടര്‍ന്നു.
മറ്റൊരാളുടെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നതു പോലും പ്രതിഫലാര്‍ഹമായ പുണ്ണ്യകര്‍മ്മവും ധര്‍മ്മവുമാണെന്നാണ് തിരുനബി(സ) പഠിപ്പിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലായാലും അല്ലെങ്കിലും ഒരു വിശ്വാസി അവന്‍റെ നാവും കണ്ണും കയ്യുമെല്ലാം നിയന്ത്രിക്കണമെന്നും മത വിരുദ്ധമായ ഒന്നും തന്‍റെ ജീവിതത്തിലെന്ന പോലെ സോഷ്യല്‍ മീഡിയ വഴിയും പ്രചരിക്കാതെ സൂക്ഷിക്കണമെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
പ്രഭാഷണ പരന്പരയുടെ രണ്ടാം ദിനം ഉസ്താദ് അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. ഉസ്താദ് സെയ്ദ് മുഹമ്മദ് വഹബി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം സിഡി പ്രകാശനം സമസ്ത ഹൂറ ഏരിയ സ്ഥാപകനേതാവ് സൂപ്പി മുസ്ല്യാർ അഹമ്മദ് ബോസ്നിയ ഗ്രൂപ്പിനു നൽകി നിര്‍വ്വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ നൗഷാദ് അടൂർ സ്വാഗതവും ഇസ്മയിൽ. സി.സി നന്ദിയും പറഞ്ഞു.
സമാപന ദിനത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സിന് ചെറുമോത്ത് ഉസ്താദ് നേതൃത്വം നല്‍കും. പ്രഭാഷണ വേദികളിലെ ബാല വിസ്മയം ജാബിര്‍ എടപ്പാള്‍ പ്രഭാഷണം നടത്തും. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 00973-39197577.
ഫോട്ടോ: സമസ്ത ബഹ്റൈന്‍ - ഹൂറ കമ്മറ്റിയുടെ കീഴില്‍ മനാമ അല്‍ രാജാ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നുവരുന്ന ത്രിദിന മത പ്രഭാഷണ പരന്പരയില്‍ ഉസ്താദ് ഹാഫിദ് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി അല്‍ ഖാസിമി പ്രഭാഷണം നടത്തുന്നു.
- samastha news
സൈുല്‍ഉലമാ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം ഇന്ന് (തിങ്കള്‍) ദാറുല്‍ ഹുദയില്‍; ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
തിരൂരങ്ങാടി: ദീര്‍ഘകാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറിയും നിരവധി മഹല്ലുകളുടെ ഖാസിയും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പ്രോ. ചാന്‍സലറുമായിരുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമം ഇന്നു വൈകീട്ട് ഏഴിന് ദാറുല്‍ഹുദാ കാമ്പസില്‍ നടക്കും.
ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ദാറുല്‍ഹുദാ ശില്‍പികളായ എം.എം. ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച് ഐദ്രോസ് മുസ്‌ലിയാര്‍, യു.ബാപ്പുട്ടി ഹാജി എന്നിവരുടെ അനുസ്മരണവും നടക്കും. മഖ്ബറ സിയാറത്തിന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും.
സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എ റഹ്മാന്‍ ഫൈസി, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് എന്നിവര്‍ പ്രസംഗിക്കും.
- Darul Huda Islamic University
- Darul Huda Islamic University
Labels:
Anusmaranam,
Darul-Huda-Islamic-University,
Kerala,
Malappuram
SKSSF സംസ്ഥാന സര്‍ഗലയത്തില്‍ നിന്ന്
എസ്. കെ.എസ്. എസ്. എഫ്. സംസ്ഥാന സർഗലയം വടകര കുഞ്ഞിപ്പള്ളിയിൽ പി.കെ.പാറക്കടവ് ഉദ്ഘാടനം ചെയ്യുന്നു.
- https://www.facebook.com/SKSSFStateCommittee/photos/a.1664473340477659.1073741828.1664451827146477/2018627778395545/?type=3&theater
- https://www.facebook.com/SKSSFStateCommittee/photos/a.1664473340477659.1073741828.1664451827146477/2018627778395545/?type=3&theater
സൈനുല്‍ ഉലമാ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം നാളെ (ഫെബ്രുവരി 5 ന്) ദാറുല്‍ ഹുദയില്‍
തിരൂരങ്ങാടി: സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം നാളെ വൈകീട്ട് ഏഴിന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടക്കും.
ദാറുല്‍ ഹുദാ ശില്‍പികളായ എം.എം. ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച് ഐദ്രോസ് മുസ്‌ലിയാര്‍, യു.ബാപ്പുട്ടി ഹാജി എന്നിവരുടെ അനുസ്മരണവും നടക്കും.
സംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്‌ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എ റഹ്മാന്‍ ഫൈസി, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് തുടങ്ങിയവര്‍ സംസാരിക്കും.
- Darul Huda Islamic University
- Darul Huda Islamic University
Labels:
Anusmaranam,
Darul-Huda-Islamic-University,
Kerala,
Malappuram
അസ്മി വെബ് സൈറ്റ് ലോഞ്ചിംഗ് ചെയ്തു
ചേളാരി: അസ്മി വെബ് സൈറ്റ് ലോഞ്ചിംഗ് അസ്മി സംസ്ഥന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് പി. വി മുഹമ്മദ് മൗലവി അധ്യക്ഷനായി. സമസ്ത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ. എ. എം അബ്ദുൽ ഖാദർ, സമസ്ത മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ, കെ. എം അബ്ദുള്ള മാസ്റ്റർ, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ല്യാർ, യു. ശാഫി ഹാജി, എം. എ ചേളാരി, കെ. കെ എസ് തങ്ങൾ, എം. എ ഖാദർ, റഹീം ച്ചുഴലി, റഷീദ് കമ്പളക്കാട്, അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, ഒ. കെ. എം കുട്ടി ഉമരി, സലീം എടക്കര, അഡ്വ. പി. പി ആരിഫ് സംസാരിച്ചു. അസമി സംസ്ഥാന ജന. സെക്രട്ടറി ഹാജി പി. കെ മുഹമ്മദ് സ്വാഗതവും നവാസ് ഓമശ്ശേരി നന്ദിയും പറഞ്ഞു. അസ്മി അപേക്ഷാ ഫോമിനും മറ്റു വിശദ വിവരങ്ങൾക്കും വെബ് സൈറ്റ് സന്ദർശിക്കുക. വെബ് സൈറ്റ് അഡ്രസ്സ് www.asmiedu.org
ഫോട്ടോ:അസ്മി വെബ് സൈറ്റ് ലോഞ്ചിംഗ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു.
- Samasthalayam Chelari
സമസ്ത ആദര്‍ശ കാമ്പയിന്‍ മേഖല സംഗമം; സ്വാഗതസംഘം യോഗങ്ങള്‍ ഇന്ന് തുടങ്ങുന്നു
ചേളാരി : 2018 ജനുവരി മുതല്‍ മെയ് വെരെ ആചരിക്കുന്ന സമസ്ത ആദര്‍ശ കാമ്പയിന്റെ ഭാഗമായി ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, എന്നീ നാല് കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്ന മേഖല പ്രവര്‍ത്തക സംഗമങ്ങളുടെ സ്വാഗതസംഘം യോഗം ഇന്ന് മുതല്‍ ആരഭിക്കുന്നു. കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകള്‍ ഉള്‍പ്പെട്ട ദക്ഷിണ മേഖല സംഗമത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് (ഫെബ്രു: 4ന്) വൈകു: 3 മണിക്ക് ആലപ്പുഴ റൈബാന്‍ ഓഡിറ്റോറിയത്തില്‍ വെച്ചും മലപ്പുറം, തൃശൂര്‍, പാലക്കാട്, നീലഗിരി ജില്ലകള്‍ ഉള്‍പ്പെട്ട മധ്യമേഖല സംഗമത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് (ഫെബ്രു : 4 ന് ) വൈകു 3 മണിക്ക് മലപ്പുറം സുന്നിമഹലില്‍ വെച്ചും ചേരും. കോഴിക്കോട്, വയനാട്, കുടക്, കണ്ണൂര്‍ ജില്ലകള്‍ ഉള്‍പ്പെട്ട ഉത്തര മേഖല സംഗമത്തിന്റെ സ്വാഗതസംഘം യോഗം 11-2-2018ന് ഞായറാഴ്ച രാവിലെ 11 മണിക്ക് കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററില്‍ വെച്ച് നടക്കും. കസര്‍ക്കോട്, കര്‍ണാടക ഉള്‍പ്പെട്ട ഇന്റര്‍ സോണ്‍ മേഖല സംഗമത്തിന്റെ സ്വാഗതസംഘം യോഗം 7. 2. 2018 ബുധന്‍ രാവിലെ 10. 30 ന് ഖുവത്തുല്‍ ഇസ്‌ലാം മദ്‌റസ ചെര്‍ക്കളയില്‍ വെച്ചും ചേരുന്നതാണ്. യോഗത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. സ്വാഗത സംഘം യോഗങ്ങളില്‍ അതാത് ജിലകളിലെ ബന്ധപ്പെട്ടവര്‍ സംബന്ധിക്കുമെന്ന് സമസ്ത ഏകോപന സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും കണ്‍വീനര്‍ എം. ടി അബ്ദുല്ല മുസ്‌ലിയാരും അറിയിച്ചു.
- Samasthalayam Chelari
- Samasthalayam Chelari
സമസ്ത: ആദര്‍ശ പ്രചാരണ കാമ്പയിന്‍; പ്രഭാഷക ശില്‍പ്പശാല നടത്തി
ചേളാരി: ജനുവരി മുതല്‍ മെയ് വരെ ആചരിക്കുന്ന സമസ്ത ആദര്‍ശ പ്രചാരണ കാമ്പയിന്റെ ഭാഗമായി പ്രഭാഷകര്‍ക്ക് ശില്‍പശാല നടത്തി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അദ്ധ്യക്ഷനായി. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, സയ്യിദ് ഫക്രുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സത്താര്‍ പന്തല്ലൂര്‍, എം.എ. ചേളാരി, കെ.എസ്. ഇബ്രാഹീം മുസ്‌ലിയാര്‍ പ്രസംഗിച്ചു. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, എം.ടി. അബൂബക്കര്‍ ദാരിമി, റഹ്മത്തുല്ല ഖാസിമി മുത്തേടം, അലവി ഫൈസി കൊളപ്പറമ്പ്, അമീര്‍ ഹുസൈന്‍ ഹുദവി എന്നിവര്‍ വിഷയാവതരണം നടത്തി.
മേഖല തല പ്രവര്‍ത്തക സംഗമങ്ങള്‍, സ്ഥാപന മേധാവികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ കൂട്ടായ്മ, 200 കേന്ദ്രങ്ങളില്‍ ആദര്‍ശ സമ്മേളനങ്ങള്‍, മഹല്ല് തല കുടുംബ സംഗമങ്ങള്‍, എല്‍.സി.ഡി. പ്രദര്‍ശനം, സി.ഡി. പ്രഭാഷണം, പുസ്തക കിറ്റ് വിതരണം തുടങ്ങിയ പരിപാടികളാണ് കാമ്പയിന്‍ കാലയളവില്‍ നടത്തുന്നത്. ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ: സമസ്ത ആദര്‍ശ പ്രചാരണ കാമ്പയിന്റെ ഭാഗമായി ചേളാരി സമസ്താലയത്തില്‍ നടത്തിയ പ്രഭാഷക ശില്‍പശാല സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.
- Samasthalayam Chelari
ഇരട്ട രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജിയില്‍ വിശദമായി വാദം കേള്‍ക്കും
ന്യൂഡല്‍ഹി: കേരളത്തിലെ ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഇതുവരെ പൂര്‍ത്തിയാക്കിയ നടപടിക്രമങ്ങളെ കുറിച്ച് വിശദ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. നിലവില്‍ രജിസ്‌ട്രേഷന്‍ എടുക്കാത്ത ശിശുസംരക്ഷണ സ്ഥാപനങ്ങളോട് സര്‍ക്കാരിനുള്ള നിലപാട് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദേശം. 1960ലെ അനാഥ- അഗതി മന്ദിര നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത യതീംഖാനകള്‍ 2015ലെ ബാലനീതി നിയമപ്രകാരവും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോ എന്ന വിഷയത്തില്‍ വീണ്ടും വിശദമായി വാദംകേള്‍ക്കാനും ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ രണ്ടംഗസുപ്രിംകോടതി ബെഞ്ച് തീരുമാനിച്ചു. ബാലനീതി നിയമത്തിന്റെ മറവില്‍ യതീംഖാനകള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ കേരളാ സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കു കീഴിലുള്ള യതീംഖാനകള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുന്നതിനിടെ രജിസ്‌ട്രേഷന്‍ ചെയ്യാത്ത ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ചീഫ് സെക്രട്ടറി ഉത്തരവാദിയായിരിക്കുമെന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇന്നലെ കേസ് പരിഗണിക്കവെ ഒരുസംഭവത്തില്‍ ചീഫ് സെക്രട്ടറിക്കു വ്യക്തിപരമായി ഉത്തരവാദിത്തം ഏറ്റെടുത്ത് സത്യവാങ്മൂലം നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്തഗി അറിയിച്ചു. രജിസ്‌ട്രേഷന്‍ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോവാന്‍ തയാറാണ്. ഇക്കാര്യത്തില്‍ കോടതിയുടെ എന്തു നിര്‍ദേശവും അംഗീരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതോടെയാണ് രണ്ടാഴ്ചക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശമുണ്ടായത്. കേരളത്തിലെ അനാഥാലയങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പോലും കൊണ്ടുവന്ന മൂന്നു അഞ്ചും വയസ്സുള്ള കുട്ടികള്‍ താമസിക്കുന്നുണ്ടെന്നും അത്തരം സ്ഥാപനങ്ങളെ ബാലനീതി നിയമത്തില്‍നിന്ന് ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കേസിലെ അമിക്കസ് ക്യൂറി അപര്‍ണാ ഭട്ട് വാദിച്ചു. 2014 ആഗസ്തില്‍ കേരളാ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു അമിക്കസ് ക്യൂറി, കേരളത്തിലെ യതീംഖാനകള്‍ ബാലനീതി നിയമത്തിനു കീഴിലും രജിസ്റ്റര്‍ ചെയ്യണമെന്നും സമസ്തയുടെ വാദം തള്ളണമെന്നും ആവശ്യപ്പെട്ടത്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവയാണ് കേരളത്തിലെ യതീംഖാനകളെന്നും ഏതു നിയമവിരുദ്ധ നടപടിയുണ്ടായാലും ക്രിമിനല്‍കുറ്റത്തിന് കേസെടുത്ത് വിചാരണയ്ക്ക് ഉത്തരവിടാനുള്ള വകുപ്പ് അതില്‍ ഉണ്ടെന്നും സമസ്തയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസൈഫാ അഹ്മദി വാദിച്ചു. പിന്നാലെ അമിക്കസ് ക്യൂറിയുടെ വാദം കോടതി തള്ളി.
നിങ്ങള്‍ക്ക് ബാലനീതി നിയമത്തിനുകീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് എന്താണ് തടസ്സമെന്ന് കോടതി സമസ്തയോട് ചോദിച്ചു. ആത്മീയസ്വഭാവമുള്ള സ്ഥാപനമായതിനാല്‍ എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കേണ്ടിവരുമെന്നും ശിശുസംരക്ഷണനിയമപ്രകാരം യീതാംഖാനയിലെ കുട്ടികളെ ദത്ത് നല്‍കുന്നതടക്കമുള്ള നടപടികള്‍ അനുകൂലിക്കേണ്ടിവരുമെന്നും സമസ്ത ചൂണ്ടിക്കാട്ടി.
ബാലനീതി നിയമത്തില്‍ പരാമര്‍ശിച്ച വിഭാഗത്തില്‍പ്പെടുന്ന കുട്ടികളെ സമസ്തയ്ക്കു കീഴിലുള്ള യതീംഖാനകളില്‍ താമസിപ്പിക്കുന്നില്ലെന്നും ഇവിടെയുള്ളത് വിദ്യാഭ്യാസത്തിനായി രക്ഷാകര്‍ത്താക്കള്‍ മുഖേന പ്രവേശനം നല്‍കിയവരാണെന്നും സമസ്ത വാദിച്ചു. യതീംഖാനകളിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അനാഥകുട്ടികളെ കൊണ്ടുവന്ന കേസ് സുപ്രിംകോടതി മുമ്പിലുള്ള കാര്യം ഓര്‍മിപ്പിച്ച രണ്ടംഗബെഞ്ച്, ഈ കേസും ഇരട്ട രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഹരജികളും ഒന്നിച്ചു പരിഗണിക്കാമെന്ന് അറിയിച്ചു.
സമസ്തയ്ക്കു കീഴിലുള്ള യതീംഖാനകള്‍ക്കു വേണ്ടി സുല്‍ഫിക്കര്‍ അലി പി.എസ്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരും ഹാജരായി.
- http://suprabhaatham.com/registration-samastha-news-spm-pothuvartha/
കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുന്നതിനിടെ രജിസ്‌ട്രേഷന്‍ ചെയ്യാത്ത ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ചീഫ് സെക്രട്ടറി ഉത്തരവാദിയായിരിക്കുമെന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇന്നലെ കേസ് പരിഗണിക്കവെ ഒരുസംഭവത്തില്‍ ചീഫ് സെക്രട്ടറിക്കു വ്യക്തിപരമായി ഉത്തരവാദിത്തം ഏറ്റെടുത്ത് സത്യവാങ്മൂലം നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്തഗി അറിയിച്ചു. രജിസ്‌ട്രേഷന്‍ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോവാന്‍ തയാറാണ്. ഇക്കാര്യത്തില്‍ കോടതിയുടെ എന്തു നിര്‍ദേശവും അംഗീരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതോടെയാണ് രണ്ടാഴ്ചക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശമുണ്ടായത്. കേരളത്തിലെ അനാഥാലയങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പോലും കൊണ്ടുവന്ന മൂന്നു അഞ്ചും വയസ്സുള്ള കുട്ടികള്‍ താമസിക്കുന്നുണ്ടെന്നും അത്തരം സ്ഥാപനങ്ങളെ ബാലനീതി നിയമത്തില്‍നിന്ന് ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കേസിലെ അമിക്കസ് ക്യൂറി അപര്‍ണാ ഭട്ട് വാദിച്ചു. 2014 ആഗസ്തില്‍ കേരളാ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരുന്നു അമിക്കസ് ക്യൂറി, കേരളത്തിലെ യതീംഖാനകള്‍ ബാലനീതി നിയമത്തിനു കീഴിലും രജിസ്റ്റര്‍ ചെയ്യണമെന്നും സമസ്തയുടെ വാദം തള്ളണമെന്നും ആവശ്യപ്പെട്ടത്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവയാണ് കേരളത്തിലെ യതീംഖാനകളെന്നും ഏതു നിയമവിരുദ്ധ നടപടിയുണ്ടായാലും ക്രിമിനല്‍കുറ്റത്തിന് കേസെടുത്ത് വിചാരണയ്ക്ക് ഉത്തരവിടാനുള്ള വകുപ്പ് അതില്‍ ഉണ്ടെന്നും സമസ്തയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസൈഫാ അഹ്മദി വാദിച്ചു. പിന്നാലെ അമിക്കസ് ക്യൂറിയുടെ വാദം കോടതി തള്ളി.
നിങ്ങള്‍ക്ക് ബാലനീതി നിയമത്തിനുകീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് എന്താണ് തടസ്സമെന്ന് കോടതി സമസ്തയോട് ചോദിച്ചു. ആത്മീയസ്വഭാവമുള്ള സ്ഥാപനമായതിനാല്‍ എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കേണ്ടിവരുമെന്നും ശിശുസംരക്ഷണനിയമപ്രകാരം യീതാംഖാനയിലെ കുട്ടികളെ ദത്ത് നല്‍കുന്നതടക്കമുള്ള നടപടികള്‍ അനുകൂലിക്കേണ്ടിവരുമെന്നും സമസ്ത ചൂണ്ടിക്കാട്ടി.
ബാലനീതി നിയമത്തില്‍ പരാമര്‍ശിച്ച വിഭാഗത്തില്‍പ്പെടുന്ന കുട്ടികളെ സമസ്തയ്ക്കു കീഴിലുള്ള യതീംഖാനകളില്‍ താമസിപ്പിക്കുന്നില്ലെന്നും ഇവിടെയുള്ളത് വിദ്യാഭ്യാസത്തിനായി രക്ഷാകര്‍ത്താക്കള്‍ മുഖേന പ്രവേശനം നല്‍കിയവരാണെന്നും സമസ്ത വാദിച്ചു. യതീംഖാനകളിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അനാഥകുട്ടികളെ കൊണ്ടുവന്ന കേസ് സുപ്രിംകോടതി മുമ്പിലുള്ള കാര്യം ഓര്‍മിപ്പിച്ച രണ്ടംഗബെഞ്ച്, ഈ കേസും ഇരട്ട രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഹരജികളും ഒന്നിച്ചു പരിഗണിക്കാമെന്ന് അറിയിച്ചു.
സമസ്തയ്ക്കു കീഴിലുള്ള യതീംഖാനകള്‍ക്കു വേണ്ടി സുല്‍ഫിക്കര്‍ അലി പി.എസ്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരും ഹാജരായി.
- http://suprabhaatham.com/registration-samastha-news-spm-pothuvartha/
SKSBV സില്‍വര്‍ ജൂബിലി കര്‍മപദ്ധതി പ്രകാശനം ചെയ്തു
ചേളാരി: സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന കര്‍മപദ്ധതി പ്രകാശനം ചെയ്തു. ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അസൈനാര്‍ ഫൈസി ഫറോക്കിന് കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അഫ്‌സല്‍ രാമന്തളി, ഫുആദ് വെള്ളിമാട്കുന്ന്, റിസാല്‍ദര്‍ അലി ആലുവ, സയ്യിദ് സ്വദഖത്തുല്ല തങ്ങള്‍ അരിമ്പ്ര, അസ്‌ലഹ് മുതവല്ലൂര്‍, മുബശ്ശിര്‍ വയനാട്, യാസര്‍ അറഫാത്ത് ചെര്‍ക്കള, മുഹ്‌സിന്‍, മുനാഫര്‍ ഒറ്റപ്പാലം, സുഹൈല്‍ കണ്ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Samastha Kerala Jam-iyyathul Muallimeen
ജെ.ജെ. ആക്ട്: സ്ഥാപന ഭാരവാഹികളുടെ യോഗം 5ന്
ചേളാരി: ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ സമസ്ത സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ വാദം തുടരുന്ന പശ്ചാത്തലത്തില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും തുടര്‍ നടപടികളും ചര്‍ച്ച ചെയ്യുന്നതിന് സ്ഥാപന ഭാരവാഹികളുടെ സുപ്രധാന യോഗം ഫെബ്രുവരി 5ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് ചേരുന്നതാണ്. സമസ്ത നേതാക്കളും നിയമവിദഗ്ദരും യോഗത്തില്‍ പങ്കെടുക്കും.
- Samasthalayam Chelari
- Samasthalayam Chelari
സമസ്ത: പ്രഭാഷക ശില്‍പ്പശാല ഇന്ന് (03-02-2018)
ചേളാരി: 2018 ജനുവരി മുതല്‍ മെയ് വരെ ആചരിക്കുന്ന സമസ്ത ആദര്‍ശ പ്രചാരണ കാമ്പയിന്റെ ഭാഗമായുള്ള പ്രഭാഷക ശില്‍പശാല ഇന്ന് (03-02-2018 ശനി) രാവിലെ 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ നടക്കും. സമസ്ത ഏകോപന സമിതി കണ്‍വീനര്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അദ്ധ്യക്ഷനാകും. പ്രമുഖ പണ്ഡിതര്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കും. തെരഞ്ഞെടുക്കപ്പെട്ട 200 പ്രഭാഷകരാണ് ശില്‍പശാലയില്‍ പങ്കെടുക്കുക.
- Samasthalayam Chelari
- Samasthalayam Chelari
സമസ്ത ആദര്‍ശ പ്രചാരണ കാമ്പയിന്‍ പ്രഭാഷക ശില്‍പ്പശാല നാളെ 3.2.2018
ചേളാരി : 2018 ജനുവരി മുതല്‍ മെയ് വരെ ആചരിക്കുന്ന സമസ്ത ആദര്‍ശ കാമ്പയിന്റെ ഭാഗമായുള്ള പ്രഭാഷക ശില്‍പ്പശാല നാളെ (ശനി) രാവിലെ 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ നടക്കും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഢിതര്‍ നേത്യത്വം നല്‍കും. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികളാണ് ശില്‍പ്പാശാലയില്‍ പങ്കെടുക്കുക.
- Samasthalayam Chelari
- Samasthalayam Chelari
സൈനുല്‍ ഉലമാ അനുസ്മരണ പ്രാര്‍ത്ഥനാ സദസ്സ് ഫെബ്രുവരി 5 ന്
തിരൂരങ്ങാടി: സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അനുസ്മരണ പ്രാര്‍ത്ഥനാ സദസ്സ് ഫെബ്രുവരി 5 ന് തിങ്കളാഴ്ച വൈകീട്ട് ഏഴിന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടക്കും. ദാറുല്‍ ഹുദാ ശില്‍പികളായ എം.എം. ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച് ഐദ്രോസ് മുസ്‌ലിയാര്‍, യു.ബാപ്പുട്ടി ഹാജി എന്നിവരുടെ അനുസ്മരണവും നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എ റഹ്മാന്‍ ഫൈസി, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് തുടങ്ങിയവര്‍ സംസാരിക്കും.
- Darul Huda Islamic University
- Darul Huda Islamic University
സമസ്ത പൊതുപരീക്ഷ; മൂല്യനിര്‍ണ്ണയം എട്ട് കേന്ദ്രങ്ങളില്‍ വെച്ച്
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയം എട്ട് കേന്ദ്രങ്ങളില്‍ വെച്ച് നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത പരീക്ഷാബോര്‍ഡ് യോഗം തീരുമാനിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യഃ, കരുവാരക്കുണ്ട് ദാറുന്നജാത്ത്, തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‌ലാം, കുണ്ടൂര്‍ മര്‍ക്കസ്, ചേളാരി സമസ്താലയം, നന്തി ദാറുസ്സലാം, ജാമിഅഃ യമാനിയ്യ കുറ്റിക്കാട്ടൂര്‍, മടവൂര്‍ സി.എം.മഖാം അശ്അരിയ്യ കോളേജ് എന്നിവിടങ്ങളിലാണ് മൂല്യനിര്‍ണ്ണയകേന്ദ്രങ്ങളായി നിശ്ചയിച്ചത്. മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നിശ്ചിത ഫോറത്തില്‍ മാര്‍ച്ച് 31 വരെ അപേക്ഷിക്കാം.
ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം ചര്‍ച്ചയില്‍ പങ്കെടുത്തു. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ.എന്‍.എ.എം. അബ്ദുല്‍ഖാദിര്‍ സ്വാഗതവും മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari
ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം ചര്‍ച്ചയില്‍ പങ്കെടുത്തു. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ.എന്‍.എ.എം. അബ്ദുല്‍ഖാദിര്‍ സ്വാഗതവും മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari
പുതുതലമുറ സാമൂഹിക സേവനരംഗത്ത് ശ്രദ്ധ ചെലുത്തണം: പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍
ചേളാരി: സമൂഹത്തിന്റെ ഭാവി ഭാഗധേയം നിര്‍വഹിക്കുന്ന പുതുതലമുറ പുതിയകാലത്ത് സാമൂഹിക സേവനരംഗത്തും ജീവകാരുണ്യരംഗത്തും ശ്രദ്ധയോടെ പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വരണമെന്ന് സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന കമ്മിറ്റിയുടെ സേവന വിഭാഗമായ ഖിദ്മ ഓര്‍ഗനൈസര്‍മാരുടെ സംസ്ഥാനതല ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് സ്വദഖത്തുല്ല തങ്ങള്‍ അരിമ്പ്ര അധ്യക്ഷനായി. റിസാല്‍ ദര്‍ അലി ആലുവ, യാസിര്‍ അറഫാത്ത് ചെര്‍ക്കള, മുബശ്ശിര്‍ മേപ്പാടി, മുഹമ്മദ് അജ്മല്‍ പാലക്കാട്, ജലാല്‍ പാലക്കാട്, മുനാഫര്‍ ഒറ്റപ്പാലം, ഫായിസ് ഇബ്‌റാഹീം, മുഹമ്മദ് കണ്ണൂര്‍, അമീര്‍ എറണാകുളം, അനസ് ടി, മുബാറക്ക് കൊട്ടപ്പുറം, മുഹമ്മദ് സഫ്‌വാന്‍, അജ്‌നാസ്, അല്‍ത്താഫ്, ശിബിലി വയനാട്, അബ്ദുല്‍ കണ്ണൂര്‍, ഫര്‍ഹാന്‍ കോഴിക്കോട്, നിസാര്‍ വിളയില്‍, മുഹമ്മദ് ഫായിസ് കോഴിക്കോട്, സുഹൈല്‍ കണ്ണൂര്‍, അസ്‌ലഹ് മുതുവല്ലൂര്‍, മുഹ്‌സിന്‍ ഓമശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി സ്വാഗതവും ഫുആദ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen
SKMMA ജില്ലാ ശില്‍പശാല ഫെബ്രുവരിയില്‍
ചേളാരി: 'മദ്‌റസ മികവിന്റെ കേന്ദ്രങ്ങള്‍' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഫെബ്രുവരിയില്‍ ജില്ലാതല മദ്‌റസാ മാനേജ്‌മെന്റ് ശില്‍പ്പശാല നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന എസ്.കെ.എം.എം.എ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ഓരോ മദ്‌റസയില്‍നിന്ന് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെടെ അഞ്ച് പ്രതിനിധികളാണ് ശില്‍പശാലയില്‍ പങ്കെടുക്കുക. മദ്‌റസകളിലെ അക്കാദമിക നിലവാരം ഉയര്‍ത്താനും ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ലക്ഷ്യമാക്കിയാണ് ശില്‍പശാലകള്‍ നടത്തുന്നത്. അത്തിപ്പറ്റ ഫത്ത്ഹുല്‍ ഫത്താഹില്‍ കഴിഞ്ഞ മാസം 18-ന് നടന്ന സംസ്ഥാന ലീഡേഴ്‌സ് മീറ്റ് അംഗീകരിച്ച കര്‍മ്മ പദ്ധതികളുടെ ഒന്നാം ഘട്ടമായാണ് ജില്ലാ തല ഭാരവാഹികളുടെ ശില്‍പശാല നടത്തുന്നത്.
ജനുവരി മുതല്‍ മെയ് വരെ നടക്കുന്ന സമസ്ത ആദര്‍ശ കാമ്പയിന്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് കെ.ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഉമ്മര്‍ ഫൈസി മുക്കം ഉല്‍ഘാടനം ചെയ്തു. എസ്.കെ.എം.എം.എ വര്‍ക്കിംഗ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, സാദ ലിയാഖത്ത് അലി ഖാന്‍ പാലക്കാട്, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.എം കുട്ടി എടക്കുളം, എ.കെ.കെ മരക്കാര്‍ പൊന്നാനി, അഡ്വ അബ്ദുല്‍ നാസര്‍ കാളംപാറ, ത്രീസ്റ്റാര്‍ കുഞ്ഞി മുഹമ്മദ് ഹാജി തൃശൂര്‍, റഫീഖ് ഹാജി ദക്ഷിണ കന്നട, അബ്ദുല്‍ സലാം ഹാജി പെരിങ്ങാല, മൊയ്തീന്‍ ഹാജി, ടി.എസ് മമ്മി ഹാജി, എ.ടി.എം കുട്ടി ഉള്ളണം, എം.പി അലവി ഫൈസി, കെ.എച്ച് കോട്ടപ്പുഴ, ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, മുഹമ്മദ് ഇബ്‌നു ആദം, മുജീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ.എം അബ്ദുള്ള മാസ്റ്റര്‍ കൊട്ടപ്പുറം സ്വാഗതവും എം.എ ഖാദര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari
ജനുവരി മുതല്‍ മെയ് വരെ നടക്കുന്ന സമസ്ത ആദര്‍ശ കാമ്പയിന്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് കെ.ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഉമ്മര്‍ ഫൈസി മുക്കം ഉല്‍ഘാടനം ചെയ്തു. എസ്.കെ.എം.എം.എ വര്‍ക്കിംഗ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, സാദ ലിയാഖത്ത് അലി ഖാന്‍ പാലക്കാട്, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.എം കുട്ടി എടക്കുളം, എ.കെ.കെ മരക്കാര്‍ പൊന്നാനി, അഡ്വ അബ്ദുല്‍ നാസര്‍ കാളംപാറ, ത്രീസ്റ്റാര്‍ കുഞ്ഞി മുഹമ്മദ് ഹാജി തൃശൂര്‍, റഫീഖ് ഹാജി ദക്ഷിണ കന്നട, അബ്ദുല്‍ സലാം ഹാജി പെരിങ്ങാല, മൊയ്തീന്‍ ഹാജി, ടി.എസ് മമ്മി ഹാജി, എ.ടി.എം കുട്ടി ഉള്ളണം, എം.പി അലവി ഫൈസി, കെ.എച്ച് കോട്ടപ്പുഴ, ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, മുഹമ്മദ് ഇബ്‌നു ആദം, മുജീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ.എം അബ്ദുള്ള മാസ്റ്റര്‍ കൊട്ടപ്പുറം സ്വാഗതവും എം.എ ഖാദര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari
ലൈറ്റ് ഓഫ് മദീന ദക്ഷിണ മേഖലാ ക്യാമ്പ് പത്തനംതിട്ടയിലെ ചെരല്‍കുന്നില്‍
ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ കാസര്‍ഗോഡ് കൈതക്കാട്‌വെച്ച് ഏപ്രിലില്‍ നടത്തപ്പെടുന്നു ലൈറ്റ് ഓഫ് മദീന പ്രചാരണാര്‍ത്ഥം ദക്ഷിണ മേഖലാ ക്യാമ്പ് പത്തനംതിട്ടയിലെ ചെരല്‍കുന്നില്‍വെച്ച് ഫെബ്രുവരി 2,3 (വെള്ളി, ശനി) ദിവസങ്ങളില്‍ നടക്കും. കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍നുന്നുള്ള പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കേണ്ടത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളില്‍ പാണക്കാട് ഫൈനാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുകയും ഹദിയത്തുള്ള തങ്ങള്‍ ആലപ്പുഴ, മുക്കം ഉമ്മര്‍ ഫൈസി, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, എ.കെ ആലിപ്പറമ്പ്, ഒ.എം ശരീഫ് ദാരിമി കോട്ടയം, പി.സി ഉമ്മര്‍ മൗലവി വയനാട്, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, എസ്.കെ ഹംസ ഹാജി പയ്യന്നൂര്‍, ഇബ്രാഹീം കുട്ടി മൗലവി അഞ്ചല്‍, ഹക്കീം മാസ്റ്റര്‍ കാസര്‍ഗോഡ്, ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍, പ്രഫ. തോന്നക്കല്‍ ജമാല്‍, മുനീര്‍ ഹുദവി ഫറോക്ക്, ശാജു ശമീര്‍ അസ്ഹരി ചേളാരി, സൈനുല്‍ ആബിദീന്‍ മളാഹിരി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. വിശദ വിവിരങ്ങള്‍ക്ക് ബന്ധപ്പെടുക : 9961081443
- SUNNI MAHALLU FEDERATION
- SUNNI MAHALLU FEDERATION
SKSBV ജ്ഞാനതീരം; യൂണിറ്റ്തല വിവര ശേഖരണം തിയതി നീട്ടി
ചേളാരി: സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ജ്ഞാനതീരം ടാലന്റ് സെര്‍ച്ച് യൂണിറ്റ് പരീക്ഷയിലെ വിജയികളുടെ വിവരങ്ങള്‍ സംസ്ഥാന കമ്മിറ്റിക്ക് നല്‍കുന്നതിനുള്ള സമയം പുനഃക്രമീകരിച്ചു. സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിരുന്ന സമയം ജനുവരി 28 ആയിരുന്നെങ്കിലും ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടായ സാഹചര്യത്തില്‍ വിവരങ്ങള്‍ കൈമാറാന്‍ റെയ്ഞ്ച് കമ്മിറ്റികള്‍ക്കുള്ള സമയം ഫെബ്രുവരി 10 വരെയും നീട്ടിയതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഈ തിയതിക്കകം റെയ്ഞ്ച് കമ്മിറ്റി ശേഖരിച്ച യൂണിറ്റ് തല പരീക്ഷയുടെ വിവരങ്ങള്‍ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച ഫോറത്തില്‍ രേഖപ്പെടുത്തി എസ്.കെ.എസ്.ബി.വി ജ്ഞാനതീരം, സമസ്താലയം, ചേളാരി, പി.ഒ തേഞ്ഞിപ്പലം, 673636, മലപ്പുറം എന്ന വിലാസത്തിലോ നേരിട്ടോ ഫെബ്രുവരി 10 ന് മുമ്പോ ഏല്‍പ്പിക്കണമെന്ന് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen
SKSSF തൃശൂര്‍ ജില്ലാ സര്‍ഗലയം; വടക്കേക്കാട് മേഖല ജേതാക്കള്‍
ആറ്റൂര്‍: ആറ്റൂരില്‍ സമാപിച്ച എസ്. കെ. എസ്. എസ്. എഫ് ജില്ലാ സര്‍ഗലയത്തില്‍ വടക്കേക്കാട് മേഖല ജേതാക്കളായി. തൃശൂര്‍ മേഖല റണ്ണേഴസ് അപ്പ് ട്രോഫി കരസ്ഥമാക്കി. കുന്നംകുളം മേഖലക്കാണ് മൂന്നാം സ്ഥാനം.
സലാമ വിഭാഗത്തില്‍ തൃശൂര്‍ മേഖല ഒന്നാം സ്ഥാനവും വടക്കേക്കാട് മേഖല രണ്ടാം സ്ഥാനവും ദേശമംഗലം മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കുല്ലിയ്യ വിഭാഗത്തില്‍ ചാമക്കാല ഒന്നാം സ്ഥാനവും വടക്കേക്കാട് രണ്ടാം സ്ഥാനവും വാടാനപ്പിള്ളി മൂന്നാം സ്ഥാനവും നേടി.
വിഖായ വിഭാഗത്തില്‍ വടക്കേക്കാട്, ദേശമംഗലം, കുന്നംകുളം മേഖലകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥാമാക്കി. ഹിദായ വിഭാഗത്തില്‍ ആറ്റൂര്‍, വടക്കേക്കാട്, കുന്നംകുളം മേഖലകള്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ പങ്കിട്ടു.
ആറ്റൂര്‍ ഇംഗ്ലീഷ് സ്‌കൂള്‍ ചെയര്‍മാന്‍ കെ. എസ് അബ്ദുള്ള ഹാജി ഓവറോള്‍ ട്രോഫി സമ്മാനിച്ചു. എസ്. കെ. എസ്. എസ്. എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി അദ്ധ്യക്ഷനായി. കെ. എസ് ഹംസ സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം, ട്രഷറര്‍ മഹ്‌റൂഫ് വാഫി, വര്‍ക്കിംഗ് സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ മാലികി, മുഹ്‌യിദ്ദീന്‍ ആറ്റൂര്‍, ഉമര്‍ മുസ്‌ലിയാര്‍, ഗഫൂര്‍ അണ്ടത്തോട്, ഇസ്മാഈല്‍ കെ. ഇ, സലാം ദേശമംഗലം, ബഷീര്‍ അഹ്മദ് ബുര്‍ഹാനി, അബ്ദുറഹമാന്‍ കുന്നംകുളം, എം. എച്ച് നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur
തീവ്രവാദ സംഘടനകളെ എല്ലാകാലത്തും സമസ്ത എതിര്‍ത്തിട്ടുണ്ട്: ജിഫ്‌രി തങ്ങള്‍

മനാമ: തീവ്രവാദ സംഘടനകളെ എല്ലാകാലത്തും സമസ്ത എതിര്‍ത്തിട്ടുണ്ടെന്നും സമസ്തയുടെ ചരിത്രത്തിലിന്നുവരെയും ഒരു തീവ്രവാദ ആരോപണവും ഭീകരവാദ പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ലെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ബഹ്‌റൈനില്‍ അഭിപ്രായപ്പെട്ടു.
സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സമസ്ത കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് 90 വര്‍ഷം പിന്നിട്ടു. ഇപ്പോള്‍ 100-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഇക്കാലമത്രയും സമസ്തയുടെ ചരിത്രത്തില്‍ തീവ്രവാദ ആരോപണങ്ങളോ ഭീകരവാദ പ്രവര്‍ത്തനങ്ങളോ ഉണ്ടായിട്ടില്ല- തങ്ങള്‍ പറഞ്ഞു.
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു രീതി ഒരിക്കലും സമസ്ത സ്വീകരിച്ചിട്ടില്ലെന്നു മാത്രവുമല്ല, എല്ലാ കാലത്തും അതിനെ എതിര്‍ക്കുകയും അതിനെതിരായി പ്രചരണം നടത്തുകയുമാണ് സമസ്ത ചെയ്തിട്ടുള്ളത്. കൂടാതെ സലഫിസം, മൗദൂദിസം, കള്ള ത്വരീഖത്ത്, വ്യാജ സിദ്ധന്മാര്‍ എന്നിവരെയും സമസ്ത എല്ലാ കാലത്തും എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് കേരളത്തില്‍ മത സൗഹാര്‍ദ്ധം നിലനില്‍ക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് സമസ്ത.
Labels:
Bahrain,
SAMASTH NETHAKKAL,
Samastha,
samastha president
പ്രവാസി ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളുമായി SKSSF ഗ്ലോബല്‍ മീറ്റ് സമാപിച്ചു.
>>2018ലെ എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ് മദീനയില്‍
>>ഇന്ത്യയിലെ റോഹിംഗ്യകള്‍ക്ക് ഗ്ലോബല്‍ മീറ്റ് ഉപഹാരമായി പത്തുലക്ഷം രൂപയുടെ കാരുണ്യപദ്ധതി
മനാമ: വിവിധ പ്രവാസി ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങളുമായി ബഹ്റൈനില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റിന് പ്രൗഢോജ്ജ്വല പരിസമാപ്തി.
ഇതോടൊപ്പം നിര്‍ധന കുടുംബങ്ങള്‍ക്കായി എസ്.കെ.എസ്.എസ്.എഫ് ആരംഭിച്ച വാദിസകന്‍ ഭവന നിര്‍മ്മാണ പദ്ധതിയിലേക്കുള്ള വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ ഗള്‍ഫ് രാഷ്ട്ങ്ങളില്‍ നിന്നുള്ള വിവിധ സംഘടനകള്‍ ഏറ്റെടുത്തതായും ഭാരവാഹികള്‍ അറിയിച്ചു. കൂടാതെ വിവിധ രാഷ്ട്രങ്ങളിലും കേരളത്തിലുമായി സംഘടന നടപ്പിലാക്കുന്ന വിവിധ കര്‍മ പദ്ധതികളുടെ ആസൂത്രണങ്ങളും പൊതു ചര്‍ച്ചകളും ഗോബല്‍മീറ്റില്‍ നടന്നു.
ബഹ്റൈന്‍ പാര്‍ലമെന്‍റ് അംഗം ശൈഖ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത എം.പി. മുഖ്യാതിഥിയായിരുന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് എസ്.വി ജലീല്‍, എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മറ്റി പ്രസിഡന്‍റ് സയ്യിദ് ശുഐബ് തങ്ങള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഗള്‍ഫ് സത്യധാര മാസിക കമ്മറ്റി, സംസ്ഥാന എസ്.കെ.എസ്.എസ്.എഫ് കമ്മറ്റിക്ക് നല്‍കുന്ന ഉപഹാരം ചെയര്‍മാന്‍ അബ്ദുറഹ് മാന്‍ ഒളവട്ടൂര്‍ സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു.
>>ഇന്ത്യയിലെ റോഹിംഗ്യകള്‍ക്ക് ഗ്ലോബല്‍ മീറ്റ് ഉപഹാരമായി പത്തുലക്ഷം രൂപയുടെ കാരുണ്യപദ്ധതി
മനാമ: വിവിധ പ്രവാസി ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങളുമായി ബഹ്റൈനില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റിന് പ്രൗഢോജ്ജ്വല പരിസമാപ്തി.
ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസമുള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് കേന്ദ്ര-കേരള സര്‍ക്കാറുകളില്‍ സമ്മര്‍ദ്ധം ചെലുത്തുക, പ്രവാസികളുമായി ബന്ധപ്പെട്ട് നിലവിലുള്ല സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ബോധവത്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുക.
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ലഭ്യമായ തൊഴിലവസരങ്ങളുടെ വിവരം പ്രവാസികളിലേക്കത്തിക്കുകയും അനുയോജ്യമായ ജോലി പ്രവേശനത്തിനും ജോലിമാറ്റത്തിനും സഹായിക്കുക, പ്രവാസികള്‍ക്കിടയില്‍ നന്മയുടെ പ്രചരണവും വായനയും ലക്ഷ്യമാക്കി ജിസിസി രാഷ്ട്രങ്ങളിലെല്ലാം ഗള്‍ഫ് സത്യധാരാ പ്രചരണം വ്യാപകമാക്കുക,
ഗള്‍ഫ് സത്യധാരയുടെ സൗദി എഡിഷന്‍ ആരംഭിക്കുക, സഊദി അറേബ്യയില്‍ വെച്ച് സംഘടിപ്പിക്കുന്ന അടുത്ത വര്‍ഷത്തെ ഗ്ലോബല്‍ മീറ്റ് മദീനയില്‍ വെച്ച് നടത്തുക എന്നിവയാണ് സുപ്രധാന തീരുമാനങ്ങള്‍.
ഇവ കൂടാതെ രണ്ടാമത് ഗ്ലോബല്‍ മീറ്റിന്‍റെ ഉപഹാരമായി റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കായി 10 ലക്ഷം രൂപയുടെ സ്ഥിരം സഹായ പദ്ധതികള്‍ അടുത്ത മാസത്തോടെ
പൂര്‍ത്തീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഡല്‍ഹി ചാപ്റ്റര്‍ എസ്.കെ.എസ്.എസ്.എഫുമായി സഹകരിച്ച് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ കൂടുതലുള്ള ഭാഗങ്ങളിലെല്ലാം അവശ്യമായ പ്രാഥമിക സൗകര്യം, ശുദ്ധജല വിതരണം, വിധവാ പെണ്‍ഷന്‍, കുട്ടികളുടെ വിദ്യഭ്യാസ സൗകര്യം എന്നിവ ഒരുക്കാനും അവര്‍ക്കിടയില്‍ സ്ഥിരമായ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.
പൂര്‍ത്തീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഡല്‍ഹി ചാപ്റ്റര്‍ എസ്.കെ.എസ്.എസ്.എഫുമായി സഹകരിച്ച് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ കൂടുതലുള്ള ഭാഗങ്ങളിലെല്ലാം അവശ്യമായ പ്രാഥമിക സൗകര്യം, ശുദ്ധജല വിതരണം, വിധവാ പെണ്‍ഷന്‍, കുട്ടികളുടെ വിദ്യഭ്യാസ സൗകര്യം എന്നിവ ഒരുക്കാനും അവര്‍ക്കിടയില്‍ സ്ഥിരമായ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.
തുടര്‍ന്ന് സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ഗോബല്‍ മീറ്റ് സമാപന പൊതു സമ്മേളനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ മീറ്റിലെ സുപ്രധാന തീരുമാനങ്ങളും തങ്ങളാണ് പ്രഖ്യാപിച്ചത്. ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
ബഹ്റൈന്‍ പാര്‍ലമെന്‍റ് അംഗം ശൈഖ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത എം.പി. മുഖ്യാതിഥിയായിരുന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് എസ്.വി ജലീല്‍, എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മറ്റി പ്രസിഡന്‍റ് സയ്യിദ് ശുഐബ് തങ്ങള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഗള്‍ഫ് സത്യധാര മാസിക കമ്മറ്റി, സംസ്ഥാന എസ്.കെ.എസ്.എസ്.എഫ് കമ്മറ്റിക്ക് നല്‍കുന്ന ഉപഹാരം ചെയര്‍മാന്‍ അബ്ദുറഹ് മാന്‍ ഒളവട്ടൂര്‍ സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു.
തുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ കമ്മറ്റി സ്വരൂപിച്ച സഹചാരി റിലീഫ് ഫണ്ടിന്‍റെ കൈമാറ്റവും സംസ്ഥാന നേതാക്കള്‍ക്കുള്ള വിവിധ ഉപഹാരങ്ങളുടെ സമര്‍പ്പണവും വേദിയില്‍ വെച്ച് നടന്നു. ജിസിസി രാഷ്ട്രങ്ങളിലെ വിവിധ സംഘടനാ ഭാരവാഹികളും നേതാക്കളും പൊതുസമ്മേളനത്തില്‍ പങ്കെടുത്തു. മുഹമ്മദ് സിനാന്‍ ഖിറാഅത്ത് നടത്തി. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ പ്രസിഡന്‍റ് അശ്റഫ് അന്‍വരി ചേലക്കര സ്വാഗതവും മുഹമ്മദ് മോനു നന്ദിയും പറഞ്ഞു. (Suprabhatham).
എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍മീറ്റ് വെള്ളിയാഴ്ച ബഹ്‌റൈനില്‍
പൊതു സമ്മേളനം സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍
മനാമ: ജിസിസി രാഷ്ടങ്ങളിലെ പ്രതിനിധികളെയും സംഘടനാ ഭാരവാഹികളെയും പങ്കെടുപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന രണ്ടാമത് വാര്‍ഷിക ഗ്ലോബല്‍മീറ്റ് വെള്ളിയാഴ്ച ബഹ്‌റൈനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ വര്ഷം അബുദാബിയില്‍ നടന്ന മീറ്റിനു തുടര്‍ച്ചയായാണ് വിവിധ രാഷ്ട്രങ്ങളിലെ പ്രതിനിധികളെ ഒരുമിച്ച് കൂട്ടി ബഹ്‌റൈനില്‍ ഗ്ലോബല്‍ മീറ്റ് നടക്കുന്നത്. വിവിധ രാഷ്ട്രങ്ങളിലെ 27 സംഘടനകളെ പ്രതിനിധീകരിച്ച് 115 പ്രതിനിധികളാണ് ഗ്ലോബല്‍മീറ്റില്‍ പങ്കെടുക്കുന്നത്.
മനാമയിലെ സാന്റോക്ക് ഹോട്ടലില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാനായി ജിസിസി രാഷ്ട്രങ്ങളടക്കമുള്ള വിദേശ രാഷ്ട്രങ്‌ളില്‍ നിന്നും നൂറു കണക്കിന് പ്രതിനിധികളും സംഘടനാ ഭാരവാഹികളുമാണ് ബഹ്‌റൈനിലെത്തിയിരിക്കുന്നത്. ഗ്ലോബല്‍ മീറ്റിന് നേതൃത്വം നല്‍കാനായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, വൈസ് പ്രസിഡന്റ് കെ എന്‍ എസ് മൗലവി എന്നിവര്‍ നേരത്തെ ബഹ്‌റൈനിലെത്തിയിരുന്നു.
SKSSF ഗ്ലോബല്‍ മീറ്റ്; ബഹ്‌റൈനില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവം
മനാമ: എസ്.കെ.എസ്.എസ്.എഫ് നവംബര്‍ 10ന് ബഹ്‌റൈനില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മീറ്റിനോടനുബന്ധിച്ച് ബഹ്‌റൈനിലെങ്ങും ഏരിയാ തല പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി.
സമസ്ത ബഹ്‌റൈന്‍ ഘടകത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 15ഓളം ഏരിയാ കേന്ദ്രങ്ങള്‍ വഴിയാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
എസ്.കെ.എസ്.എസ്.എഫിന്‍രെ ഗ്ലോബല്‍ മീറ്റിന് ആദ്യമായി ആഥിത്യമരുളുന്ന രാജ്യമാണ് ബഹ്‌റൈന്‍ എന്നതിനാല്‍ വിപുലമായ ഒരുക്കങ്ങളാണ് ബഹ്‌റൈനിലെങ്ങും നടക്കുന്നത്. ഗ്ലോബല്‍ മീറ്റില്‍ വിവിധ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ പദ്ധതികളും, സംഘടനക്ക് ഇടപെടാന്‍ കഴിയുന്ന പ്രവാസി പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുമെന്ന് സംഘാടകര്‍ സുപ്രഭാതത്തോട് പറഞ്ഞു. എസ്.കെ.എസ്.എസ്.എഫിന്‍രെ സംഘടനാ സാന്നിധ്യമുള്ള വിവിധ രാഷ്ട്രങ്ങളിലെ നിരവധി പ്രതിനിധികള്‍ പങ്കെടുക്കുന്ന രണ്ടാമത് ഗ്ലോബല്‍ മീറ്റാണ് ബഹ്‌റൈനില്‍ നടക്കുന്നത്.
നവം 10ന് കാലത്ത് 9.30 മുതല്‍ മുഹറഖില്‍ നടക്കുന്ന ഗ്ലോബല്‍ മീറ്റിനു ശേഷം രാത്രി 8.30ന് മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് പൊതു സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.
കടമേരി റഹ് മാനിയ്യയില്‍ നിന്നും ‘അഹ്‌ലുസ്സുന്ന വെബ്സൈറ്റ്’ പുതുമകളോടെ പ്രവര്‍ത്തനമാരംഭിക്കുന്നു
സുന്നത്ത് ജമാഅത്തിന്‍റെ ആശയ പ്രചരണത്തിനാണ് www.ahlussunnaonline.com എന്ന പേരില്‍ വെബ്സൈറ്റ് ആരംഭിച്ചത്
കടമേരി: സുന്നത്ത് ജമാഅത്തിന്‍റെ ആശയ പ്രചരണത്തിനായി ആരംഭിച്ച ‘അഹ്‌ലുസ്സുന്ന വെബ്സൈറ്റ്’ പുതുമകളോടെ പ്രവര്‍ത്തനമാരംഭിക്കുന്നു.
നിലവില്‍ സുന്നി-ബിദഈ കക്ഷികള്‍ക്കിടയില്‍ തര്‍ക്കത്തിലിരിക്കുന്ന വിവിധ വിഷയങ്ങളിലുള്ള സമഗ്രമായ ചര്‍ച്ചകളും ഗഹനമായ പഠനവുമാണ് വെബ്സൈറ്റില്‍ സുപ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൂടാതെ വിശ്വാസം, ആചാരം, അനുഷ്‌ഠാനം, ആത്മീയം, സംവാദം, പഠനം, ലേഖനങ്ങള്‍, വ്യക്തിത്വങ്ങള്‍, മീഡിയ,
വിദ്യാഭ്യാസം, കുടുംബം, ജാലകം, ഗുരുമൊഴി, സംഘാടനം തുടങ്ങി വ്യത്യസ്ഥ ടാബുകളിലായി സമഗ്രമായ ഇസ്ലാമിക സന്ദേശ പ്രചരണങ്ങളും പക്തികളും ചേര്‍ത്തിട്ടുണ്ട്. www.ahlussunnaonline.com എന്നാണ് വെബ് സൈറ്റ് വിലാസം.
കടമേരി റഹ് മാനിയ്യ അറബിക് കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ ബഹ്ജത്തുല്‍ ഉലമയുടെ നേതൃത്വത്തിലാണ് വെബ് സൈറ്റ് പ്രവര്‍ത്തിക്കുന്നത്. വരും ദിവസങ്ങളില്‍ വെബ്സൈറ്റില്‍ കൂടുതല്‍ പരിഷ്കരണങ്ങള്‍ നടക്കും.
SKSSF ഗ്ലോബല്‍ മീറ്റ് നവംബര്‍ 10ന് ബഹ്റൈനില്‍
മനാമ: എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മീറ്റ് നവംബര്‍ 10ന് ബഹ്റൈനില്‍ നടക്കും. ഒക്ടോബര്‍.6ന് നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം ഗ്ലോബല്‍ മീറ്റ് നവംബറിലേക്ക് മാറ്റുകയായിരുന്നു. ഇതോടനുബന്ധിച്ചുള്ള വൈവിധ്യമാര്‍ന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഇന്നു മുതല്‍ (ഓക്ടോ.10) ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കും.
എസ്.കെ.എസ്.എസ്.എഫിന്‍റെ സാന്നിധ്യമുള്ള വിവിധ രാജ്യങ്ങളിലെ ഭാരവാഹികളെയും പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടക്കുന്ന രണ്ടാമത്തെ ഗ്ലോബല്‍ മീറ്റാണ് ബഹ്റൈനിലെ മനാമ സമസ്ത ആസ്ഥാനത്ത് വെച്ച് നടക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി ഭാരവാഹികള്‍ക്കു പുറമെ സഊദി, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ബഹ്റൈനിലെ ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാനെത്തും.
2016ല്‍ അബൂദബിയിലാണ് എസ്.കെ.എസ്.എസ്.എഫിന്റെ പ്രഥമ ഗ്ലോബല്‍ മീറ്റ് നടന്നത്. ഇതിന്‍റെ തുടര്‍ച്ചയായാണ് വിവിധ പദ്ധതികളുമായി ബഹ്റൈനിലും ഗ്ലോബല്‍ മീറ്റ് സംഘടിപ്പിക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രഥമ ഗ്ലോബല്‍ മീറ്റില്‍ അംഗീകരിച്ച 3 പദ്ധതികള്‍ ഇതിനകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് സിവില്‍ സര്‍വിസ് പരിശീലനത്തിനുള്ള സ്മാര്‍ട്ട് പദ്ധതി, സംസ്ഥാനത്തെ മതകലാലയങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ബിരുദ വിദ്യാര്‍ഥികള്‍ക്ക് യു.പി.എസ്.സി, സിവില്‍ സര്‍വിസ് പരിശീലനം, നിര്‍ധന കുടുംബങ്ങള്‍ക്കുള്ള പാര്‍പ്പിട പദ്ധതി എന്നിവയാണവ.
ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുവാനും കര്‍മ പരിപാടികള്‍ ഫലപ്രദമാക്കുവാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഗള്‍ഫ് സത്യധാര വിവിധ രാജ്യങ്ങളിലെ വായനക്കാരിലേക്ക്കൂടി എത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് സത്യധാരയുടെ അഞ്ചാം വാര്‍ഷികം ഒക്‌ടോബര്‍ 20ന് അബൂദബിയില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ബഹ്‌റൈനില്‍ നടക്കുന്ന ഗ്ലോബല്‍ മീറ്റില്‍ വിവിധ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ പദ്ധതികളും, സംഘടനക്ക് ഇടപെടാന്‍ കഴിയുന്ന പ്രവാസി പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും.
ഗ്ലോബല്‍ മീറ്റിനായി വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിച്ചേരുന്ന പ്രതിനിധികളെ സ്വീകരിക്കുന്നതിനായി സമസ്ത ബഹ്റൈന്‍ ഘടകവും എസ്.കെ.എസ്.എസ്.എഫും ഒരുക്കങ്ങളാരംഭിച്ചിട്ടുണ്ട്. കാലത്ത് 9.30 മുതല്‍ ആരംഭിക്കുന്ന ഗ്ലോബല്‍ മീറ്റിനു ശേഷം രാത്രി 8.30ന് സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ പൊതു സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.
കടമേരി റഹ് മാനിയ്യ ഖത്തര്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു
പ്രവാസികളുടെ പ്രശ്നങ്ങള്‍ അധികാരികൾ ഗൗരവമായി കണ്ട് പരിഹരിക്കണം: എം.ടി അബ്ദുല്ല മുസ്ലിയാര്‍
കോളേജ് മാനേജർ ചീക്കിലോട്ട് കുഞ്ഞബ്ദല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു .എ വി അബൂബക്കർ ഖാസിമി ,അബ്ദുനാസർ നാച്ചി ,അബൂബക്കർ അൽസഹാറ, കെ.കെ മൊയ്തു മൗലവി, സി.എം ഇബ്രാഹിം മൗലവി, ഇബ്രാഹിം മുറിച്ചാണ്ടി, ബഷീർ ഫൈസി ചീക്കോന്ന് ,സുബൈർ ഹാജി ,മാഹിൻ മുസ്ലിയാർ പുല്ലാര, മുട്ടക്കോട് മുഹമ്മദ് മുസ്ലിയാർ, സി.എച്ച് മഹമൂദ് സഅദി, ചിറക്കൽ ഹമീദ് മുസ്ലിയാർ, കെ.മൊയ്തു ഫൈസി, നാസർ നദ് വി ശിവപുരം സംസാരിച്ചു. പുത്തലത്ത് അമ്മദ് സ്വാഗതവും മരുന്നൂർ ഹമീദ് ഹാജി നന്ദിയും പറഞ്ഞു
Subscribe to:
Posts (Atom)






















