സമസ്ത പൊതുപരീക്ഷ; മൂല്യനിര്‍ണ്ണയം എട്ട് കേന്ദ്രങ്ങളില്‍ വെച്ച്

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയം എട്ട് കേന്ദ്രങ്ങളില്‍ വെച്ച് നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത പരീക്ഷാബോര്‍ഡ് യോഗം തീരുമാനിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യഃ, കരുവാരക്കുണ്ട് ദാറുന്നജാത്ത്, തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‌ലാം, കുണ്ടൂര്‍ മര്‍ക്കസ്, ചേളാരി സമസ്താലയം, നന്തി ദാറുസ്സലാം, ജാമിഅഃ യമാനിയ്യ കുറ്റിക്കാട്ടൂര്‍, മടവൂര്‍ സി.എം.മഖാം അശ്അരിയ്യ കോളേജ് എന്നിവിടങ്ങളിലാണ് മൂല്യനിര്‍ണ്ണയകേന്ദ്രങ്ങളായി നിശ്ചയിച്ചത്. മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നിശ്ചിത ഫോറത്തില്‍ മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. 
ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം ചര്‍ച്ചയില്‍ പങ്കെടുത്തു. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ.എന്‍.എ.എം. അബ്ദുല്‍ഖാദിര്‍ സ്വാഗതവും മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. 
- Samasthalayam Chelari