സമസ്ത ആദര്‍ശ കാമ്പയിന്‍ മേഖല സംഗമം; സ്വാഗതസംഘം യോഗങ്ങള്‍ ഇന്ന് തുടങ്ങുന്നു

ചേളാരി : 2018 ജനുവരി മുതല്‍ മെയ് വെരെ ആചരിക്കുന്ന സമസ്ത ആദര്‍ശ കാമ്പയിന്റെ ഭാഗമായി ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, എന്നീ നാല് കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്ന മേഖല പ്രവര്‍ത്തക സംഗമങ്ങളുടെ സ്വാഗതസംഘം യോഗം ഇന്ന് മുതല്‍ ആരഭിക്കുന്നു. കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകള്‍ ഉള്‍പ്പെട്ട ദക്ഷിണ മേഖല സംഗമത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് (ഫെബ്രു: 4ന്) വൈകു: 3 മണിക്ക് ആലപ്പുഴ റൈബാന്‍ ഓഡിറ്റോറിയത്തില്‍ വെച്ചും മലപ്പുറം, തൃശൂര്‍, പാലക്കാട്, നീലഗിരി ജില്ലകള്‍ ഉള്‍പ്പെട്ട മധ്യമേഖല സംഗമത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് (ഫെബ്രു : 4 ന് ) വൈകു 3 മണിക്ക് മലപ്പുറം സുന്നിമഹലില്‍ വെച്ചും ചേരും. കോഴിക്കോട്, വയനാട്, കുടക്, കണ്ണൂര്‍ ജില്ലകള്‍ ഉള്‍പ്പെട്ട ഉത്തര മേഖല സംഗമത്തിന്റെ സ്വാഗതസംഘം യോഗം 11-2-2018ന് ഞായറാഴ്ച രാവിലെ 11 മണിക്ക് കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററില്‍ വെച്ച് നടക്കും. കസര്‍ക്കോട്, കര്‍ണാടക ഉള്‍പ്പെട്ട ഇന്റര്‍ സോണ്‍ മേഖല സംഗമത്തിന്റെ സ്വാഗതസംഘം യോഗം 7. 2. 2018 ബുധന്‍ രാവിലെ 10. 30 ന് ഖുവത്തുല്‍ ഇസ്‌ലാം മദ്‌റസ ചെര്‍ക്കളയില്‍ വെച്ചും ചേരുന്നതാണ്. യോഗത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. സ്വാഗത സംഘം യോഗങ്ങളില്‍ അതാത് ജിലകളിലെ ബന്ധപ്പെട്ടവര്‍ സംബന്ധിക്കുമെന്ന് സമസ്ത ഏകോപന സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും കണ്‍വീനര്‍ എം. ടി അബ്ദുല്ല മുസ്‌ലിയാരും അറിയിച്ചു. 
- Samasthalayam Chelari